നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്‍ഗീസ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന സീരീസ് 'പേരില്ലൂർ പ്രീമിയർ ലീഗ്' സ്‌ട്രീമിംഗിന് ഒരുങ്ങുന്നു. 'കേരള ക്രൈം ഫയൽസ്', 'മാസ്റ്റർപീസ്' എന്നിവയ്‌ക്ക് പിന്നാലെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തിൽ അവതരിപ്പിക്കുന്ന 'പേരില്ലൂർ പ്രീമിയർ ലീഗ്' 2024 ജനുവരി 5ന് പ്രേക്ഷകർക്ക് മുന്നിലെത്തും. പ്രവീണ്‍ ചന്ദ്രനാണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത് (Perilloor Premier League to start streaming on 5th January 2024).
കോമഡിക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയിരിക്കുന്ന സീരീസ് 'പേരില്ലൂർ' എന്ന കൊച്ച് ഗ്രാമത്തിന്‍റെ കഥയാണ് പറയുന്നത്. പേരില്ലൂരിലെ സാധാരണക്കാരിലൂടെയാണ് ഈ സീരീസിന്‍റെ കഥ വികസിക്കുന്നത്. ഇവർക്കിടയിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങൾ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന 'പേരില്ലൂർ പ്രീമിയർ ലീഗി'ന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
- " class="align-text-top noRightClick twitterSection" data="">
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി വിജയിച്ച് പ്രസിഡന്‍റാകുന്ന മാളവികയാണ് 'പേരില്ലൂർ പ്രീമിയർ ലീഗി'ലെ പ്രധാന കഥാപാത്രം. നിഖില വിമൽ ആണ് മാളവികയായി എത്തുന്നത്. നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു.
ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് 'പേരില്ലൂർ പ്രീമിയർ ലീഗി'ന്‍റെ നിർമാണം. കുഞ്ഞിരാമായണം, പത്മിനി എന്നീ സിനിമകളുടെ രചയിതാവായ ദീപു പ്രദീപ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. അനൂപ് വി ശൈലജയും അമീലും ആണ് ഛായാഗ്രാഹകർ. ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ് നിർവഹിക്കുന്ന സീരീസിന് സംഗീതം പകരുന്നത് മുജീബ് മജീദാണ്.
അതേസമയം ഒക്‌ടോബർ 25നാണ് മലയാളത്തിൽ നിന്നുള്ള മറ്റൊരു സീരീസായ 'മാസ്റ്റര്‍പീസ്' ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ സ്‌ട്രീമിങ് ആരംഭിച്ചത്. നിത്യ മേനനും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച (Sharaf U Dheen Nithya Menen Starrer Masterpiece) 'മാസ്റ്റര്‍ പീസ് 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ എഴുത്തുകാരനും 'ഒരു തെക്കൻ തല്ലുകേസ്' എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍ ആണ് ഒരുക്കിയത്.
ALSO READ: Masterpiece Streaming Started : ഫാമിലി ഫണ്‍ റൈഡ് തുടങ്ങി; 'മാസ്റ്റര്‍പീസ്' സ്‌ട്രീമിങ് ആരംഭിച്ചു
രഞ്ജി പണിക്കർ, മാല പാർവതി, ശാന്തി കൃഷ്‌ണ, അശോകൻ എന്നിവരാണ് ഈ സീരീസിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാണ്. അതേസമയം ഈ വര്‍ഷം ജൂണില്‍ ആയിരുന്നു 'കേരള ക്രൈം ഫയല്‍സ്' ഹോട്സ്റ്റാറിൽ പ്രദർശനം തുടങ്ങിയത്. കുറ്റാന്വേഷണ കഥകൾ ആസ്‌പദമാക്കിയ 'കേരള ക്രൈം ഫയല്‍സ്' അഹമ്മദ് കബീര്‍ ആണ് സംവിധാനം ചെയ്‌തത്.