ETV Bharat / entertainment

കൊച്ചി ഇളക്കി മറിക്കാന്‍ 'പടവെട്ട്' ടീം; ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം - Shine Tom Chacko

നിവിന്‍ പോളി, അതിഥി ബാലന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്‌ണ ആണ് സംവിധാനം. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഇന്ന് കൊച്ചിയില്‍ നടക്കും

Movie trailer launch with Kerala Blasters  Padavettu Movie grand trailer launch  Padavettu Movie  Padavettu Movie trailer  Kerala Blasters  Nivin Pauly  പടവെട്ട്  ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച്  നിവിന്‍ പോളി  അതിഥി ബാലന്‍  Atidi Balan  ലിജു കൃഷ്‌ണ  LIju Krishna  ഷമ്മി തിലകന്‍  ഷൈന്‍ ടോം ചാക്കോ  ഇന്ദ്രന്‍സ്  വിജയരാഘവന്‍  സണ്ണി വെയ്‌ന്‍  Shine Tom Chacko  Shammi Thilakan
കൊച്ചി ഇളക്കി മറിക്കാന്‍ 'പടവെട്ട്' ടീം; ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം
author img

By

Published : Oct 7, 2022, 3:42 PM IST

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം പടവെട്ടിന്‍റെ ട്രെയിലര്‍ ഇന്ന്(ഒക്‌ടോബര്‍ 7) പുറത്തിറക്കും. ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമാണെന്ന് നിവിന്‍ പോളി അറിയിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് ആരംഭിക്കുന്ന ഐഎസ്‌എല്‍ ഒമ്പതാം പതിപ്പിന്‍റെ ആവേശം ഇരട്ടിയാക്കാനാണ് പടവെട്ട് ടീമിന്‍റെ നീക്കം.

വൈകിട്ട് 6 മണിക്ക് നിവിന്‍ പോളിയും സംഘവും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തും. അവിടെ വച്ചാണ് പടവെട്ടിന്‍റെ ട്രെയിലര്‍ ലോഞ്ച് നടക്കുക. നവാഗതനായ ലിജു കൃഷ്‌ണ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് പടവെട്ട്.

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ അതിഥി ബാലനാണ് നായിക. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സണ്ണി വെയ്‌ന്‍, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍, വിക്രം മെഹ്ര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ദീപക് മേനോനാണ് പടവെട്ടിന്‍റെ ഛായാഗ്രഹകന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.