ETV Bharat / entertainment

OLLULLERU AJAGAJANTHARAM| കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല, യൂട്യൂബില്‍ 100 മില്യണിലേറെ കാഴ്‌ചക്കാരുമായി 'ഒള്ളുള്ളേരു...' അപൂർവനേട്ടം - അർജുൻ അശോകൻ

യൂട്യൂബില്‍ 100 മില്യണിലേറെ കാഴ്‌ചക്കാരുമായി 'അജ​ഗജാന്തരത്തിലെ' 'ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ...'

sitara  OLLULLERU  Ajagajantharam  OLLULLERU 100 million youtube views  Ajagajantharam song  Ajagajantharam song  OLLULLERU AJAGAJANTHARAM  Antony Varghese  Tinu Pappachan  ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ  ഒള്ളുള്ളേരു  യൂട്യൂബില്‍ 100 മില്യണിലേറെ കാഴ്‌ചക്കാർ  അപൂർവനേട്ടം  ടിനു പാപ്പച്ചൻ  ആന്‍റണി വർഗീസ്  Arjun Ashokan  ചെമ്പൻ വിനോദ്  അർജുൻ അശോകൻ  കിച്ചു ടെല്ലസ്
OLLULLERU AJAGAJANTHARAM| അപൂർവനേട്ടം; യൂട്യൂബില്‍ 100 മില്യണിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി 'ഒള്ളുള്ളേരു'
author img

By

Published : Jul 3, 2023, 10:13 AM IST

'ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ…ബിരാജ്‌പ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ...' മലയാളിക്ക് ഏറെ പരിചിതമായ ഈരടികളാണിത്. പരമ്പരാ​ഗതമായ ഈ നാടൻപാട്ട് എപ്പോൾ കേട്ടാലും ആ താളത്തിനൊപ്പം ചുവട് വെച്ചുപോകും ആരും. അടുത്തിടെ ഒരു സിനിമയില്‍ ഈ നാടൻ പാട്ട് നാം വീണ്ടും കേട്ടു.

  • " class="align-text-top noRightClick twitterSection" data="">

ടിനു പാപ്പച്ചൻ (Tinu Pappachan) സംവിധാനം ചെയ്‌ത്, 2021 ൽ പുറത്തിറങ്ങിയ 'അജ​ഗജാന്തരം' (Ajagajantharam) എന്ന ചിത്രമാണ് 'ഒള്ളുള്ളേരു'വിന്‍റെ റീമിക്‌സ് വേർഷൻ ഉൾപ്പെടുത്തിയത്. പുറത്തിറങ്ങിയ അന്നു തന്നെ 'അജ​ഗജാന്തര'ത്തിലെ 'ഒള്ളുള്ളേരു' വൈറലായി. പരമ്പരാ​ഗതമായ നാടൻപാട്ടിന്‍റെ ഈ റീമിക്‌സ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ ഒരു അപൂർവ നേട്ടംകൂടി കയ്യെത്തി പിടിച്ചിരിക്കുകയാണ് ഈ ഗാനം. യൂട്യൂബിൽ 100 മില്ല്യൺ കാഴ്‌ചക്കാരെയാണ് 'അജഗജാന്തര'ത്തിലെ 'ഒള്ളുള്ളേരു' സ്വന്തമാക്കിയിരിക്കുന്നത്. അടുത്തകാലത്തൊന്നും ഒരു മലയാള ​ഗാനത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണിത്.

സംഗീത സംവിധായകൻ ജസ്റ്റിൻ വർ​ഗീസ് ആണ് മാവില ​ഗോത്ര വിഭാ​ഗത്തിന്‍റെ പരമ്പരാ​ഗത നൃത്ത​ഗാനത്തെ 'അജ​ഗജാന്തര'ത്തിന് വേണ്ടി റീമിക്‌സ് ചെയ്‌തത്. നാടൻപാട്ട് കലാകാരി കൂടിയായ പ്രസീത ചാലക്കുടിയുടെ ശബ്‌ദം കൂടി ചേർന്നതോടെ പാട്ട് വേറെ 'ലെവലായി'. ​പ്രസീതയുടെ ആലാപന മികവും ​ഗാനത്തിന്‍റെ താളാത്മകതയും ഇഴ ചേർന്നപ്പോൾ ജനപ്രിയമായ ഒരു ഗാനം പിറവിയെടുക്കുകയായിരുന്നു.

പുറത്തിറങ്ങി രണ്ട് വർഷമാകാറാവുമ്പോഴും 'ഒള്ളുള്ളേരു'വിന് ലോകത്തെമ്പാടും ആരാധകർ ഏറെയാണ്. ഉത്സവ പറമ്പുകളിലെന്നല്ല മലയാളികളുടെ എല്ലാവിധ ഒത്തുചേരലുകൾക്കും ഈ ഗാനം ഊർജമായി മാറി. സിനിമയിൽ വിവാഹ വീട്ടിലെ ആഘോഷത്തിന്‍റെ ഭാഗമായുള്ള ​ഗാനമെന്ന നിലയിലാണ് ‘ഒള്ളുള്ളേരു’ അവതരിപ്പിച്ചത്. മറ്റുരണ്ടിടങ്ങളിൽ നടക്കുന്ന ആഘോഷവും ​ഗാനരം​ഗത്തിൽ കാണാൻ കഴിയും.

ആന്‍റണി വർഗീസ് (Antony Varghese), ചെമ്പൻ വിനോദ് (Chemban Vinod Jose), അർജുൻ അശോകൻ (Arjun Ashokan), കിച്ചു ടെല്ലസ് എന്നിവരാണ് അജഗജാന്തരത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്‌മാൻ, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

നടൻ കിച്ചു ടെല്ലസിനൊപ്പം വിനീത് വിശ്വവും ചേർന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ഉത്സവ പറമ്പിലേയ്‌ക്ക് ഒരു ആനയും പാപ്പാനും കൂടെ ഒരുകൂട്ടം യുവാക്കളും എത്തുന്നതും തുടർന്ന് അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷനും പ്രാധാന്യമുള്ള ചിത്രം സംഘട്ടന രംഗങ്ങളാൽ സമ്പന്നമായിരുന്നു. മലയാളത്തിൽ ആക്ഷൻ സിനിമകൾക്ക് വേറിട്ട മുഖം സമ്മാനിച്ച സംവിധായകൻ കൂടിയാണ് ടിനു പാപ്പച്ചൻ. അദ്ദേഹം സംവിധാനം ചെയ്‌ത സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിലും ആന്‍റണി വർ​ഗീസ് ആയിരുന്നു നായകൻ.

അതേസമയം 4.7 കോടി ബജറ്റില്‍ നിർമിച്ച അജഗജാന്തരം 25 കോടിയിലേറെ കളക്ഷനാണ് ബോക്‌സ് ഓഫിസില്‍ നേടിയത്. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ അവിടേയ്‌ക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ചിത്രങ്ങളിൽ ഒന്നായിരുന്നു 'അജഗജാന്തരം'. ക്രിസ്‌മസ് റിലീസ് ആയി 2021 ഡിസംബര്‍ 23നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.