ETV Bharat / entertainment

'വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ച് ശല്യപ്പെടുത്തി, 30 നമ്പറോളം ബ്ലോക്ക് ചെയ്‌തു'; സന്തോഷിനെതിരെ നിത്യ മേനന്‍ - സന്തോഷ്‌ വര്‍ക്കിക്കെതിരെ നിത്യ മേനന്‍

Nithya Menen reacts on Santhosh statement: നിത്യയെ ഇഷ്‌ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും നടിയുടെ വീട്ടുകാര്‍ തനിക്കെതിരെ കേസ് കൊടുത്തുവെന്നും സന്തോഷ്‌ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നടിയുടെ പ്രതികരണം

Nithya Menen reacts on Santhosh Varkey statement  പ്രതികരിച്ച് നിത്യ മേനന്‍  Santhosh Varkey in news  Santhosh Varkey propose Nithya Menen  Nithya Menen reacts on Santhosh statement  Nithya Menen blocked Santhosh Varkey  സന്തോഷ്‌ വര്‍ക്കിക്കെതിരെ നിത്യ മേനന്‍  നിത്യ മേനനെ വിവാഹം കഴിക്കണമെന്ന് സന്തോഷ് വര്‍ക്കി
'എന്‍റെ വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ച് ശല്യപ്പെടുത്തി, 30 നമ്പറോളം ബ്ലോക്ക് ചെയ്‌തു'; പ്രതികരിച്ച് നിത്യ മേനന്‍
author img

By

Published : Aug 3, 2022, 10:05 PM IST

Updated : Aug 4, 2022, 1:29 PM IST

Santhosh Varkey in news: 'മോഹന്‍ലാല്‍ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്‌ സന്തോഷ്‌ വര്‍ക്കി. മോഹന്‍ലാലിന്‍റെ ബി.ഉണ്ണികൃഷ്‌ണന്‍ ചിത്രം 'ആറാട്ടി'ന്‍റെ തിയേറ്റര്‍ റിലീസിന് ശേഷമുള്ള സന്തോഷ്‌ വര്‍ക്കിയുടെ സിനിമയെ കുറിച്ചുള്ള പ്രതികരണമാണ് ഇയാളെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്.

Santhosh Varkey propose Nithya Menen: കഴിഞ്ഞ ഏതാനും മാസങ്ങളായി നിത്യ മേനനോടുള്ള പ്രണയം തുറന്ന് പറഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയുമാണ് സന്തോഷ്‌. നിത്യയെ തനിക്ക് ഇഷ്‌ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും സന്തോഷ്‌ പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. അതേസമയം വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തെ സമീപിച്ചെങ്കിലും നടി തന്‍റെ പ്രണയം നിരസിച്ചുവെന്ന് പരസ്യമായി തന്നെ സന്തോഷ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

Nithya Menen reacts on Santhosh statement: കൂടാതെ നിത്യയുടെ വീട്ടുകാര്‍ തനിക്കെതിരെ കേസ് കൊടുത്തുവെന്നും സന്തോഷ്‌ പറഞ്ഞു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ നിത്യ. തന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിളിച്ച് സന്തോഷ്‌ ശല്യപ്പെടുത്തിയെന്നും അയാളുടെ മുപ്പതോളം നമ്പര്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും നിത്യ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

Nithya Menen blocked Santhosh Varkey: 'അയാള്‍ പറയുന്നത് വിശ്വസിക്കാന്‍ പോകുന്നവരാണ് മണ്ടന്‍മാര്‍. കുറേ വര്‍ഷങ്ങളായി ഒരുപാട് കഷ്‌ടപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പുള്ളി പബ്ലിക് ആയി വന്നപ്പോള്‍ ഷോക്കായി. ഒരു അഞ്ചാറ് വര്‍ഷമായി ശരിക്കും കഷ്‌ടപ്പാടാണ്. ഞാനായത് കൊണ്ട്‌ മാത്രം വെറുതെ വിട്ടതാ. എനിക്ക് അതിലൊന്നും ഇന്‍വോള്‍വ്‌ഡ്‌ ആവാന്‍ ഇഷ്‌ടമില്ല. എല്ലാവരും പറഞ്ഞു പൊലീസില്‍ പരാതി കൊടുക്കാന്‍.

എന്‍റെ വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. അമ്മ കീമോ ഒക്കെ കഴിഞ്ഞിരിക്കുമ്പോള്‍ പോലും വിളിച്ച് ശല്യം ചെയ്‌തിരുന്നു. പൊതുവെ എന്‍റെ അച്ഛനും അമ്മയും നല്ല ക്ഷമയുള്ള കൂട്ടത്തിലാണ്. എന്നിട്ടും ഒരു അവസരത്തില്‍ അവര്‍ പോലും ശബ്‌ദമുയര്‍ത്തി സംസാരിച്ചിട്ടുണ്ട്. എന്ത് പറഞ്ഞിട്ടും വിട്ടുപോവാത്തത് കൊണ്ട് അച്ഛന്‍ പറഞ്ഞതാ കേസ് കൊടുക്കും എന്ന്. ഒരു വഴിയുമില്ല, ഫോണെടുത്ത് അയാള്‍ ആണെന്ന് മനസ്സിലായാല്‍ കോള്‍ കട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക. അങ്ങനെ അയാളുടെ ഒരു 25-30 നമ്പറോളം ബ്ലോക്ക് ചെയ്‌തിട്ടുണ്ട്.

Also Read: 'ആളുകള്‍ക്ക് മനസിലാവില്ല; ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്ന് പറയും'; വീണ്ടും പ്രതികരിച്ച് നിത്യ മേനന്‍

എന്‍റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ എനിക്ക് പറ്റൂ. ലൈഫില്‍ ഡീല്‍ ചെയ്യേണ്ട ഒരുപാട് ചലഞ്ചുകളുണ്ടല്ലോ, അതുപോലെ ഒന്നായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അയാള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് പോലും എനിക്കറിയില്ല. നമ്മളെ കുറിച്ച് കുറേ ഗോസിപ്പുകള്‍ ഉണ്ടാവും. ഞാന്‍ അധികം ഇന്‍വോള്‍വ്‌ ആവില്ല അതിലൊന്നും'-നിത്യ മേനന്‍ പറഞ്ഞു.

Last Updated : Aug 4, 2022, 1:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.