ETV Bharat / entertainment

ബിഗ് ബോസ് മത്സരാര്‍ഥിയുടെ ജാതി അധിക്ഷേപം; നടപടിക്കൊരുങ്ങി ദേശീയ പട്ടിക ജാതി കമ്മിഷന്‍ - NCSC seeks action against bigg boss 16 contestant

ജാതി അധിക്ഷേപം നടത്തി ബിഗ് ബോസ് മത്സരാര്‍ഥി. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസ് സീസണ്‍ 16ലെ ബുധനാഴ്‌ച എപ്പിസോഡിലായിരുന്നു സംഭവം.

ജാതി അതിക്ഷേപം നടത്തി ബിഗ് ബോസ് മത്സരാര്‍ഥി  സല്‍മാന്‍ ഖാന്‍  ബിഗ് ബോസ് സീസണ്‍ 16  ബിഗ് ബോസ്  NCSC seeks action against bigg boss 16 contestant  NCSC seeks action against bigg boss
ബിഗ് ബോസ് മത്സരാര്‍ഥിയുടെ ജാതി അതിക്ഷേപം
author img

By

Published : Dec 30, 2022, 6:05 PM IST

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന പ്രമുഖ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ 16-ാം സീസണില്‍ ഒരു മത്സരാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചതിന്‍റെ പേരില്‍ നടപടിയെടുക്കാന്‍ ഒരുങ്ങി ദേശീയ പട്ടിക ജാതി കമ്മിഷന്‍.

വികാസ് മണക്തല എന്ന മത്സരാര്‍ഥിക്കെതിരെ സഹ മത്സരാര്‍ഥിയായ അര്‍ച്ചന ഗൗതമാണ് ജാതി അധിക്ഷേപം നടത്തിയത്. വിഷയത്തില്‍ പട്ടിക ജാതി കമ്മീഷന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍, സംസ്ഥാന പൊലിസ്, പ്രക്ഷേപണ മന്ത്രാലയം, ഷോ പ്രൊഡ്യൂസര്‍മാരായ എന്‍റമോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കളേഴ്‌സ്‌ ടിവി എന്നിവര്‍ക്ക് നേരെ നോട്ടീസ് അയച്ചിട്ടുണ്ട്.

എന്‍സിഎസ്‌സി നോട്ടീസ് പ്രകാരം അര്‍ച്ചനയുടെ പരാമര്‍ശം ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ചും എസ്‌സി, എസ്‌ടി നിയമപ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 338 പ്രകാരം കമ്മിഷന്‍റെ അധികാരം ഉപയോഗിച്ച് ഇതില്‍ അന്വേഷണം നടത്താം. വിഷയത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാന്‍ നോട്ടീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട മത്സരാര്‍ഥിയാണ് അര്‍ച്ചന ഗൗതം. പാചകവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് വഴക്കിലേക്ക് നീങ്ങിയത്. താന്‍ പാചകം ചെയ്യുന്നത് തടസപ്പെടുത്തിയതിന് അര്‍ച്ചന വികാസിനോട് ദേഷ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അര്‍ച്ചന ജാതി പരാമര്‍ശം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.