ETV Bharat / entertainment

വിവാഹ ശേഷം താര ദമ്പതികളുടെ കേരളത്തിലെ ആദ്യ ക്ഷേത്ര ദര്‍ശനം

author img

By

Published : Jun 13, 2022, 5:55 PM IST

Nayanthara Vignesh visit Chettikulangara temple: വിവാഹ ശേഷമുള്ള നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും ആദ്യ കേരള ക്ഷേത്ര ദര്‍ശനമാണിത്‌. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താര ദമ്പതികള്‍.

താര ദമ്പതികളുടെ കേരളത്തിലെ ആദ്യ ക്ഷേത്ര ദര്‍ശനം  Nayanthara Vignesh visit Chettikulangara temple  Nayanthara Vignesh Thirumala temple visit  Nayanthara Vignesh Shivan apology  Nayanthara Vignesh in Kerala  Nayanthara Vignesh wedding  Nayanthara gift to Vignesh  Nayanthara Vignesh wedding menu
വിവാഹ ശേഷം താര ദമ്പതികളുടെ കേരളത്തിലെ ആദ്യ ക്ഷേത്ര ദര്‍ശനം

Nayanthara Vignesh visit Chettikulangara temple: ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ്‌ ശിവനും. ക്ഷേത്ര ദര്‍ശനം നടത്തിയ താര ദമ്പതികള്‍ക്ക് ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഉപഹാരം നല്‍കി. വിവാഹ ശേഷമുള്ള നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും ആദ്യ കേരള ക്ഷേത്ര ദര്‍ശനമാണിത്‌.

Nayanthara Vignesh Thirumala temple visit: വിവാഹ പിറ്റേന്ന് നയന്‍താരയും വിഘ്‌നേഷും തിരുമല ക്ഷേത്ര ദര്‍ശനവും നടത്തിയിരുന്നു. എന്നാല്‍ താര ദമ്പതികളുടെ തിരുമല ക്ഷേത്ര ദര്‍ശനം വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. തിരുമല ക്ഷേത്ര നടയില്‍ നയന്‍താര ചെരുപ്പിട്ട് നടന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്‌. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തതും വിവാദമായിരുന്നു.

Nayanthara Vignesh Shivan apology: വിഷയം ചര്‍ച്ചയായതോടെ വിഘ്‌നേഷ്‌ ശിവന്‍ ക്ഷമാപണം നടത്തി. ചെരുപ്പ് ധരിച്ചതിന് ക്ഷമാപണം നടത്തിയുളള കത്ത് തിരുപ്പതി ദേവസ്ഥാനത്തിന് വിഘ്‌നേഷ്‌ അയച്ചു. ക്ഷേത്ര നടയില്‍ ചെരുപ്പിട്ട് നടന്നതും ക്ഷേത്രത്തിന് മുന്നില്‍ ഫോട്ടോ ഷൂട്ട് ചെയ്‌തതും അവിചാരിതമായി സംഭവിച്ച തെറ്റായിരുന്നെന്നും കത്തിലൂടെ ക്ഷമാപണം നടത്തുകയാണെന്നും വിഘ്‌നേഷ് പറഞ്ഞു.

Nayanthara Vignesh in Kerala: ജൂണ്‍ 12ന്‌ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് നയന്‍താരയും വിഘ്‌നേഷ്‌ ശിവനും കേരളത്തിലെത്തിയത്‌. കൊച്ചി തിരുവല്ലയിലുള്ള നയന്‍താരയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായാണ് ഇരുവരും കേരളത്തിലെത്തിയത്‌. വിവാഹ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനം കൂടിയാണിത്‌.

Nayanthara Vignesh wedding: ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരത്തെ ഒരു പ്രമുഖ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഷാരൂഖ്‌ ഖാന്‍, രജനികാന്ത്‌, വിജയ്‌ സേതുപതി, സൂര്യ, കാര്‍ത്തി, ശരത്‌ കുമാര്‍, സംവിധായകരായ മണിരത്‌നം, കെ.എസ്‌.രവികുമാര്‍, നിര്‍മാതാവ്‌ ബോണി കപൂര്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന താരവിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും.

Nayanthara Vignesh wedding menu: താരനിര പോലെ പകിട്ടേറിയതായിരുന്നു വിവാഹ വിരുന്നു. കേരള, തമിഴ്‌ വിഭവങ്ങളുടെ വ്യത്യസ്‌തമായ രുചിക്കൂട്ടാണ് താര ദമ്പതികള്‍ അതിഥികള്‍ക്കായി ഒരുക്കിയത്‌. കാതല്‍ ബിരിയാണി എന്ന പേരില്‍ ചക്ക ബിരിയാണി ആയിരുന്നു വിരുന്നിലെ പ്രധാന ആകര്‍ഷണം. കേരള ശൈലിയില്‍ ഇളനീര്‍ പായസവും ഒരുക്കിയിരുന്നു.

Nayanthara gift to Vignesh: വിവാഹ പിറ്റേന്ന് ഇരുവരും 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര വിഘ്‌നേഷിന് നല്‍കിയത്‌. അതേസമയം നയന്‍താരയ്‌ക്ക് അഞ്ച്‌ കോടി രൂപ വിലവരുന്ന ഡയമണ്ട്‌ മോതിരമാണ് വിഘ്‌നേഷ്‌ ശിവന്‍ സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിന്‍റെ സഹോദരി ഐശ്വര്യയ്‌ക്ക് നയന്‍ 30 പവന്‍ സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്‌. അടുത്ത ബന്ധുക്കള്‍ക്കും താരം വിലയേറിയ നിരവധി ആഡംബര വസ്‌തുക്കള്‍ സമ്മാനിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.

Also Read: ഇഷ്‌ട രുചി തേടി മന്നയിലെത്തി നയന്‍താരയും വിഘ്‌നേഷും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.