ETV Bharat / entertainment

'ഞങ്ങള്‍ ആദ്യമായി കണ്ട ഹോട്ടല്‍'; വിവാഹ ശേഷം മാധ്യമങ്ങളെ കണ്ട്‌ താര ദമ്പതികള്‍ - Apology letter of Vignesh Shivan

Nayanthara Vignesh Shivan press meet: കരിയറില്‍ ഇതുവരെ പിന്തുണച്ച എല്ലാവരോടും താര ദമ്പതികള്‍ നന്ദി പറഞ്ഞു. പുതിയ ജീവിതത്തിലേയ്‌ക്ക് കടക്കുന്ന തങ്ങളെ ഇനിയും തുടര്‍ന്ന് പിന്തുണയ്‌ക്കണമെന്നും ഇരുവരും മാധ്യമങ്ങളോട്‌ പറഞ്ഞു.

Nayanthara Vignesh Shivan press meet  വിവാഹ ശേഷം മാധ്യമങ്ങളെ കണ്ട്‌ താര ദമ്പതികള്‍  Apology letter of Vignesh Shivan  Vignesh Shivan letter to Tirupati Devasthanam
'ഞങ്ങള്‍ ആദ്യമായി കണ്ട ഹോട്ടല്‍'; വിവാഹ ശേഷം മാധ്യമങ്ങളെ കണ്ട്‌ താര ദമ്പതികള്‍
author img

By

Published : Jun 11, 2022, 6:29 PM IST

Nayanthara Vignesh Shivan press meet: വിവാഹ ശേഷം ആരാധകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്‌ത്‌ നയന്‍താരയും വിഘ്‌നേഷ്‌ ശിവനും. ചെന്നൈയിലെ താജ്‌ ക്ലബ്‌ ഹൗസ്‌ ഹോട്ടലിലായിരുന്നു പ്രസ്‌ മീറ്റ്‌. ഇതേ ഹോട്ടലില്‍ വച്ചാണ് കഥ പറയാനായി നയന്‍താരയെ താന്‍ ആദ്യമായി കാണുന്നതെന്ന് വിഘ്‌നേഷ്‌ ശിവന്‍ ഓര്‍ത്തെടുത്തു.

' 'നാനും റൗഡി താന്‍' എന്ന സിനിമയുടെ കഥ പറയാന്‍ ആദ്യമായി നയന്‍താരയെ നേരില്‍ കണ്ട അതേ ഹോട്ടലാണിത്‌. ഇവിടെ വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്‌. വീണ്ടും അവിടെ തന്നെ വന്നത്‌ ആകസ്‌മികമാണ്.' -വിഘ്‌നേഷ്‌ ശിവന്‍ പറഞ്ഞു. 'എല്ലാവരും ഇവിടെ വന്നതിന് ഒരുപാട്‌ നന്ദി. ഇത്രനാള്‍ നിങ്ങള്‍ തന്ന പിന്തുണ വലിയതാണ്. ഇപ്പോള്‍ കല്യാണമായി, ഇനിയങ്ങോട്ടും നിങ്ങളുടെ പിന്തുണ വേണം.' -നയന്‍താര പറഞ്ഞു.

കരിയറില്‍ ഇതുവരെ പിന്തുണച്ച എല്ലാവരോടും താര ദമ്പതികള്‍ നന്ദി പറഞ്ഞു. പുതിയ ജീവിതത്തിലേയ്‌ക്ക് കടക്കുന്ന തങ്ങളെ ഇനിയും തുടര്‍ന്ന് പിന്തുണയ്‌ക്കണമെന്നും ഇരുവരും മാധ്യമങ്ങളോട്‌ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വിരുന്നും താരദമ്പതികള്‍ ഒരുക്കിയിരുന്നു.

ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്‌. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്‌.

വിവാഹ ശേഷം ഇരുവരും ക്ഷേത്ര ദര്‍ശനവും നടത്തിയിരുന്നു. ജൂണ്‍ 10നായിരുന്നു താരദമ്പതികളുടെ ക്ഷേത്ര ദര്‍ശനം. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രമാണ് ഇരുവരും സന്ദര്‍ശിച്ചത്‌. വിവാഹ ശേഷമുള്ള താരദമ്പതികളുടെ ആദ്യ ക്ഷേത്ര ദര്‍ശനമായിരുന്നു.

Vignesh Shivan letter to Tirupati Devasthanam: താരദമ്പതികളുടെ ആദ്യ ക്ഷേത്ര ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു. തിരുമല ക്ഷേത്ര നടയില്‍ നയന്‍താര ചെരുപ്പിട്ട് നടന്നതാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്‌. ക്ഷേത്രദര്‍ശനം കഴിഞ്ഞ താര ദമ്പതികള്‍ അമ്പലത്തിന് മുമ്പില്‍ വച്ച് ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്യുകയും ചെയ്‌തിരുന്നു. ചെരുപ്പ് ധരിക്കാന്‍ പാടില്ലാത്ത സ്ഥലത്ത് നയന്‍താര ചെരുപ്പണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയത് വലിയ ചര്‍ച്ചാവിഷയമായി.

Apology letter of Vignesh Shivan: ഇതേതുടര്‍ന്ന് ദേവസ്ഥാനം വിജിലന്‍സ്‌ വിഭാഗം വിഘ്‌നേഷ്‌ ശിവനെ ഫോണില്‍ വിളിച്ച് അന്വേഷണം നടത്തിയിരുന്നു. വിഷയം ചര്‍ച്ചയായതോടെ വിഘ്‌നേഷ്‌ ശിവന്‍ ക്ഷമാപണവും നടത്തി. ചെരുപ്പ് ധരിച്ചതിന് ക്ഷമാപണം നടത്തിയുളള കത്ത് തിരുപ്പതി ദേവസ്ഥാനത്തിന് വിഘ്‌നേഷ്‌ അയച്ചു. ക്ഷേത്ര നടയില്‍ ചെരുപ്പിട്ട് നടന്നതും ക്ഷേത്രത്തിന് മുന്നില്‍ ഫോട്ടോ ഷൂട്ട് ചെയ്‌തതും അവിചാരിതമായി സംഭവിച്ച തെറ്റായിരുന്നെന്നും കത്തിലൂടെ ക്ഷമാപണം നടത്തുകയാണെന്നും വിഘ്‌നേഷ് പറഞ്ഞു.

Also Read: ക്ഷേത്രദര്‍ശനവും ഫോട്ടോ ഷൂട്ടും; ക്ഷമാപണം നടത്തി വിഘ്‌നേഷ്‌ ശിവന്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.