ETV Bharat / entertainment

വിവാഹത്തിന് പ്രമുഖ അതിഥിയെ ക്ഷണിക്കാന്‍ ഒന്നിച്ചെത്തി നയന്‍താരയും വിഘ്‌നേഷും? ചിത്രം വൈറല്‍ - Nayantha Vignesh upcoming movies

Nayanthara-Vignesh Shivan wedding: ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന താര വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം. വിവാഹത്തോടനുബന്ധിച്ചുളള പുതിയ വിശേഷങ്ങള്‍ അറിയാനുളള കാത്തിരിപ്പിലാണ്‌ ആരാധകര്‍.

Nayanthara Vignesh Shivan invite chief minister  പ്രമുഖ അതിഥിയെ ക്ഷണിക്കാന്‍ ഒന്നിച്ചെത്തി നയന്‍സും വിഘ്‌നേഷും  Nayanthara Vignesh Shivan wedding  Nayanthara Vignesh invites MK Stalin  Nayanthara Vignesh invites MK Stalin  Nayantha Vignesh Shivan wedding venue  Actors participate in Nayantha Vignesh wedding  Nayantha Vignesh wedding invitation  Nayans Wikki wedding in OTT platfrom  Nayantha Vignesh Shivan engagement  Vignesh Shivan about Nayanthara wedding saree  Nayantha Vignesh upcoming movies  നയന്‍താര വിഘ്‌നേഷ്‌ വിവാഹം
വിവാഹത്തിന് പ്രമുഖ അതിഥിയെ ക്ഷണിക്കാന്‍ ഒന്നിച്ചെത്തി നയന്‍താരയും വിഘ്‌നേഷും? ചിത്രം വൈറല്‍
author img

By

Published : Jun 5, 2022, 12:26 PM IST

Nayanthara Vignesh Shivan wedding: നയന്‍താര-വിഘ്‌നേഷ്‌ ശിവന്‍ വിവാഹമാണ് ഇപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ച. ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ഈ താര വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ ഒമ്പതിനാണ് വിവാഹം. താര ജോഡിയുടെ കല്യാണത്തെ കുറിച്ചുളള ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌.

Nayanthara Vignesh invites MK Stalin: താരവിവാഹവുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനെ വിവാഹത്തിന് ക്ഷണിച്ചിരിക്കുകയാണ് നയനും വിക്കിയും. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരജോഡി നേരിട്ടെത്തിയാണ് സ്‌റ്റാലിനെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്‌. നടനും എംഎല്‍എയുമായ ഉദയനിധി സ്‌റ്റാലിനും ഒപ്പമുണ്ടായിരുന്നു.

Nayanthara Vignesh Shivan wedding venue: ചെന്നൈയ്‌ക്കടുത്തുള്ള മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. നേരത്തെ തിരുപ്പതിയില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട്‌ വേദി മാറ്റുകയായിരുന്നു. 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് വിവാഹ വേദി മാറ്റിയത്‌.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. വിജയ്‌ സേതുപതി, സാമന്ത, സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുകുടുംബങ്ങളും വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണെന്നും പറയപ്പെടുന്നു.

Nayan wikki wedding invitation: നേരത്തെ ഇരുവരുടെയും സേവ്‌ ദി ഡേറ്റ്‌ കാര്‍ഡ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്താണ് പ്രചരിച്ചത്‌. നയന്‍, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തില്‍ ഇരുവരുടെയും പേരുകള്‍ കൊടുത്തിരിക്കുന്നത്. സിനിമകളുടെ ടൈറ്റില്‍ പോലെ മോഷന്‍ പോസ്‌റ്ററായാണ് ക്ഷണക്കത്ത് പുറത്തിറങ്ങിയത്.

Nayan Wikki wedding in OTT platfrom: ഒരു സ്വകാര്യ ഒടിടി കമ്പനിക്ക്‌ നയന്‍താര-വിഘ്‌നേഷ്‌ ശിവന്‍ വിവാഹം ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കാന്‍ അവകാശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. നേരത്തെ കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹത്തിന്‍റെ സ്‌ട്രീമിങ് അവകാശം ഒരു ഒടിടി പ്ലാറ്റ്‌ഫോം നേടിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

Nayanthara Vignesh Shivan engagement: ഏഴ്‌ വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാനൊരുങ്ങുന്നത്‌. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് വിക്കിയും നയനും പ്രണയത്തിലാകുന്നത്‌. 2021 മാര്‍ച്ച് 25നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Vignesh Shivan about Nayanthara wedding saree: അടുത്തിടെ നയന്‍താരയുടെ വിവാഹ സാരിയെ കുറിച്ചുള്ള വിഘ്‌നേഷിന്‍റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. പുരസ്‌കാര നിശയില്‍ അവാര്‍ഡ്‌ സ്വീകരിക്കാനെത്തിയപ്പോഴാണ് വിഘ്‌നേഷ്‌ ഇക്കാര്യം പറഞ്ഞത്‌. പച്ച, ചുവപ്പ്‌, മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങളാണ് ആരാധകര്‍ നിര്‍ദേശിച്ചത്‌.

എന്ത്‌ ധരിച്ചാലും നയന്‍താര സുന്ദരിയായിരിക്കുമെന്ന് ആരാധകര്‍ പറഞ്ഞത് വിഘ്‌നേഷും ഏറ്റുപിടിച്ചു. 'നയന്‍ ഏത് നിറത്തിലുളള സാരി ധരിച്ചാലും സുന്ദരിയാണ്. ഇനി ഞാന്‍ ഒരു നിറം പറഞ്ഞ് നേരത്തെ പ്ലാന്‍ ചെയ്‌തത്‌ മാറ്റി പ്രശ്‌നമുണ്ടാക്കുന്നില്ല', വിക്കി പറഞ്ഞു.

Nayanthara Vignesh upcoming movies: 'കാത്തുവാക്കുലെ രെണ്ട് കാതല്‍' ആണ്‌ ഇരുവരുടേതുമായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. വിഘ്‌നേഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത സിനിമയില്‍ നയന്‍സിനൊപ്പം വിജയ്‌ സേതുപതി, സാമന്ത എന്നീ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്.

'ഓ 2' ആണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രം 'ഗോള്‍ഡ്‌', ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ ഗോഡ് ഫാദര്‍ എന്നീ സിനിമകളും നടിയുടെതായി വരുന്നു. അജിത്ത് കുമാര്‍ നായകനാവുന്ന എകെ62 ആണ് വിഘ്‌നേഷ്‌ സംവിധാനം ചെയ്യുന്ന പുതിയ സിനിമ.

Also Read: 'എറ്റവും മികച്ച ഭക്ഷണം അവള്‍ക്ക് നല്‍കുന്നതാണ് എന്‍റെ സന്തോഷം' ; നയന്‍താരയ്‌ക്കൊപ്പമുളള വീഡിയോ പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.