ETV Bharat / entertainment

'എന്ത് കരുതലാണിവർ';കുട്ടികളുടെ മുഖം മാധ്യമങ്ങളിൽ നിന്ന് മറച്ചു പിടിച്ച് നയൻസ്, വിക്കി ദമ്പതികൾ

author img

By

Published : Mar 8, 2023, 10:34 PM IST

തങ്ങളുടെ ഇരട്ടകുട്ടികളുടെ മുഖം മാധ്യമങ്ങളിൽ നിന്ന് മറച്ചു പിടിച്ച് നയൻ താര വിഘ്നേഷ് ദമ്പതികൾ. ചെന്നൈ വിമാനത്താവളത്തിൽ വച്ച് പാപ്പരാസികൾ വളഞ്ഞപ്പോഴായിരുന്നു സംഭവം.

Nayans and Vicky couple hide children  Nayans  നയൻ താര  വിഘ്നേഷ്  മുംബൈ  വാടക ഗർഭത്തിൽ ഉണ്ടായ കുട്ടികളെ  ഉയിരും ഉലകും  നയൻസ്  nayan thara  director Vicky  vignesh nayanthara  nayanthar vignesh on Mumbai airport  nayanthar vignesh at Mumbai airport  nayanthar vignesh kids  nayanthar vignesh babys  nayanthar vignesh childrens
കുട്ടികളുടെ മുഖം മാധ്യമങ്ങളിൽ നിന്ന് മറച്ചു പിടിച്ച് നയൻസ്, വിക്കി ദമ്പതികൾ

മുംബൈ: തങ്ങളുടെ ഇരട്ടകുട്ടികളുടെ മുഖം മാധ്യമങ്ങളിൽ നിന്ന് മറച്ചു പിടിച്ച് നയൻ താരയും ഭർത്താവ് വിഘ്നേഷ് ശിവനും. നയൻ താരക്കും വിഘ്‌നേഷിനും വാടക ഗർഭത്തിൽ ഉണ്ടായ കുട്ടികളെ കുറിച്ച് വിവാദങ്ങൾ ഏറെയായിരുന്നു. വിവാദത്തിൽ തമിഴ് നാട് സർക്കാർ ഇടപെടുകയും ദമ്പതികൾ കുറ്റക്കാർ അല്ലെന്നും കണ്ടെത്തിയിരുന്നു.

ഉയിരും ഉലകും: ഉയിർ, ഉലക് എന്ന് പേരിട്ടിരിക്കുന്ന ഇരട്ട കുട്ടികളുടെ ഒരു ചിത്രം പോലും താരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ പോലും ഉയിരിൻ്റെയും ഉലകിൻ്റെയും മുഖം മറച്ചു പിടിച്ച് ഏറെ കരുതലോടെയാണ് ദമ്പതിമാർ പങ്കുവക്കുന്നത്. കുട്ടികളുടെ മുഖം മാധ്യമങ്ങൾക്ക് വാർത്തയാക്കാൻ കൊടുക്കാതെ വീണ്ടും മാതൃകയാകുകയാണ് താര ദമ്പതിമാർ.

ഷാരൂഖ് ഖാനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സൂപ്പർ ആക്‌ഷൻ സിനിമയാണ് ജവാൻ. ജവാൻ്റെ മുംബൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നയൻതാര തമിഴ്‌നാട്ടിലെക്ക് മടങ്ങുമ്പോളാണ് മുംബൈ എയർപോർട്ടിൽ വച്ച് താരത്തെ പാപ്പരാസി മാധ്യമങ്ങൾ വളഞ്ഞത്. തുടർന്ന് നയൻസും കൂടെയുണ്ടായിരുന്ന നയൻതാരയുടെ ഭർത്താവും, സംവിധായകനുമായ വിഘ്‌നേഷ് ശിവനും ചേർന്ന് രണ്ടുകുട്ടികളെയും മുഖം കൈകൊണ്ട് മറച്ച് പിടിച്ച് മാധ്യമങ്ങളിൽ നിന്നും രക്ഷനേടുകയുമായിരുന്നു. കുട്ടികളെ നെഞ്ചോടടക്കി പിടിച്ച് മാധ്യമങ്ങളിൽ നിന്നും രക്ഷപ്പെടുന്ന ദമ്പതികളുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് കീഴെ ആരാധകരുടെ കമൻ്റുകളും നിറയുകയാണ്. എല്ലാവരും കുട്ടികളോടുള്ള താരങ്ങളുടെ കരുതലിനെ പ്രശംസിക്കുകയാണ്. നയൻസും വിഘ്‌നേഷും വളരേ മികച്ച രഷിതാക്കളാണെന്നാണ് പലരും കമൻ്റ് ചെയ്യുന്നത്. അതോടൊപ്പം തന്നെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള പാപ്പരാസി മാധ്യമങ്ങളുടെ കടന്നു കയറ്റവും ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. പാപ്പരാസി മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടും ഒരുപാട് കമൻ്റുകൾ വീഡിയോക്ക് കീഴെ വരുന്നുണ്ട്. കുട്ടികളെ തൻ്റെ ചിറകിനടിയിൽ സൂക്ഷിക്കുന്ന അമ്മക്കിളി എന്ന ഉപമകളും കമൻ്റുകളായി വീഡിയോക്ക് കീഴെ വരുന്നുണ്ട്.

also read: ജവാന്‍റെ മുംബൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നയന്‍താര; ഇനി രാജസ്ഥാനില്‍

മലയാള സിനിമയിലെ മികച്ച രക്ഷകർത്താക്കൾ: മലയാള സിനിമയിലും മികച്ച രക്ഷകർത്താക്കൾ എന്ന നിലയിൽ അറിയപ്പെടുന്ന താരങ്ങൾ ഒരുപാടുണ്ട്. സാന്ദ്ര തോമസ്, പ്രത്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ ഇതിനുദാഹരണമാണ്. പ്രത്വിരാജിൻ്റെ മകൾ ഇതുവരെ പ്രത്വിരാജിൻ്റെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തൽ ഏവരെയും ഞെട്ടിച്ചിരുന്നു. വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 'വേണ്ടാട്ടോ' എന്ന ഒരു പാരൻ്റിങ് ക്യാമ്പ്യയിനിൻ്റെ ഭാഗമായി ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മാത്യക കാട്ടിയിരുന്നു. ക്യാമ്പ്യയിനിൽ രക്ഷകർത്താക്കൾ കുട്ടികളോട് ചെയ്യുന്ന തെറ്റുകളെ കുറിച്ചും, കുട്ടികളോടുള്ള രക്ഷാകർത്താക്കളുടെ സമീപനം എങ്ങനെയൊക്കെ മാറ്റിയെടുക്കണമെന്നും ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്. മക്കളെ ചെളിയിലും, മഴയത്തുമെല്ലാം കളിക്കാൻ വിട്ട് പ്രകൃതിയെ അറിഞ്ഞ് അവർ വളരണമെന്ന് വാശി പിടിച്ചയാളാണ് സാന്ദ്ര തോമസ്. നടിയുടെ നിലപാടിനെ എതിർത്ത് ഒരുപാടുപേർ രംഘത്തു വന്നിരുന്നു. എതിർത്തവർക്കെല്ലാം നല്ല മറുപടികൊടുത്ത സാന്ദ്രയുടെ നടപടിയും ഏറെ പ്രശംസ നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.