ETV Bharat / entertainment

'കസ്റ്റഡി'യില്‍ പ്രണയിച്ച് നാഗ ചൈതന്യയും കൃതി ഷെട്ടിയും ; 'ടൈംലെസ് ലവ്' വൈറല്‍ - ടൈംലെസ് ലവ്

പ്രണയ ഗാനവുമായി നാഗ ചൈതന്യയും കൃതി ഷെട്ടിയും. കസ്‌റ്റഡിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

Custody song first single  Custody movie Timeless Love song  Custody movie  Custody  Custody theatre release  Naga Chaitanya 22nd movie  Custody First Look poster  Naga Chaitanya Custody movie cast details  Custody crew members  Naga Chaitanya about separation  പ്രണയിച്ച് നാഗ ചൈതന്യയും കൃതി ഷെട്ടിയും  കസ്‌റ്റഡിയിലെ ടൈംലെസ് ലവ് വൈറല്‍  കസ്‌റ്റഡി  ടൈംലെസ് ലവ്  പ്രണയ ഗാനവുമായി നാഗ ചൈതന്യയും കൃതി ഷെട്ടിയും
പ്രണയിച്ച് നാഗ ചൈതന്യയും കൃതി ഷെട്ടിയും
author img

By

Published : Apr 24, 2023, 10:13 AM IST

Custody song first single: നാഗ ചൈതന്യയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കസ്റ്റഡി'. സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ 'ടൈംലെസ് ലവ്‌' എന്ന ഗാനമാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Custody movie Timeless Love song നാഗ ചൈതന്യയും കൃതി ഷെട്ടിയുമാണ് ഗാന രംഗത്തില്‍. 1970കളിലെ കാലഘട്ടത്തിലെ വസ്ത്രങ്ങൾ ധരിച്ചാണ് നാഗ ചൈതന്യയും കൃതി ഷെട്ടിയും ഈ ഡ്യുയറ്റ് ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Custody theatre release: ഇളയരാജയാണ് ഈ മനോഹര ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. മദര്‍ കര്‍ക്കിയുടെതാണ് വരികള്‍. യുവന്‍ ശങ്കര്‍ രാജയും കപില്‍ കപിലനും ചേര്‍ന്നാണ് 'ടൈംലെസ് ലവ്‌' ഗാനം പാടിയിരിക്കുന്നത്. മെയ്‌ 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഒരു ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന 'കസ്റ്റഡി' ഒരേസമയം തമിഴിലും തെലുഗുവിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Naga Chaitanya 22nd movie: നാഗ ചൈതന്യയുടെ 36-ാം പിറന്നാള്‍ ദിനത്തിലാണ് നിര്‍മാതാക്കള്‍ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടത്. താരത്തിന്‍റെ കരിയറിലെ 22-ാമത്തെ ചിത്രം കൂടിയാണ് 'കസ്റ്റഡി'. സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്ററിനൊപ്പമായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം.

Custody First Look poster: പുതിയ വേഷപകര്‍ച്ചയിലാണ് പോസ്റ്ററില്‍ നാഗ ചൈതന്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാഗ ചൈതന്യയ്‌ക്ക് ചുറ്റും തോക്ക് ചൂണ്ടി നില്‍ക്കുന്ന ഒരു കൂട്ടം പൊലീസുകാരാണ് പോസ്റ്ററില്‍.

Also Read: 'വേര്‍പിരിയല്‍ സൗഹാര്‍ദ്ദപരമല്ല, ജീവിതം കഠിനമായിരുന്നു'; പ്രതികരിച്ച് സാമന്തയും നാഗ ചൈതന്യയും

Naga Chaitanya Custody movie cast details: കൃതി ഷെട്ടിയാണ് ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയായെത്തുന്നത്. ശരത് കുമാര്‍, പ്രിയാമണി, അരവിന്ദ് സ്വാമി, സമ്പത്ത് രാജ്, പ്രേംജി അമരേന്‍, പ്രേമി വിശ്വനാഥ്, വെന്നെല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.

Custody crew members: ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്‍റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് നിര്‍മാണം. അബ്ബുരി രവിയാണ് സിനിമയ്‌ക്ക് വേണ്ടി സംഭാഷണം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. എസ്ആര്‍ കതിര്‍ ആണ് ഛായാഗ്രാഹണം. വെങ്കട് രാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും.

കലാ സംവിധാനം-ഡിവൈ സത്യ നാരായണ, ആക്ഷന്‍ ഡയറക്‌ടര്‍-സ്റ്റണ്ട് ശിവ/മഹേഷ് മാത്യു, കൊറിയോഗ്രഫി-ശേഖര്‍ വിജെ, കോസ്റ്റ്യൂം ഡിസൈനര്‍-പല്ലവി സിങ്, വിഎഫ്‌എക്‌സ്-അന്നപൂര്‍ണ, അഡിഷണല്‍ വിഎഫ്‌എക്‌സ്‌-ലോര്‍വെന്‍, പ്രൊമോ സ്റ്റില്‍സ്-സുധര്‍ശന്‍.

Naga Chaitanya about separation: അടുത്തിടെ നാഗ ചൈതന്യ തന്‍റെ വിവാഹ മോചനത്തെ കുറിച്ച് ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 'പിരിഞ്ഞതില്‍ കുഴപ്പമില്ല. അത് അവരുടെ വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയുള്ള പരസ്‌പര തീരുമാനമാണ്. അവള്‍ സന്തോഷവതിയെങ്കില്‍, ഞാന്‍ സന്തോഷവാനാണ്. അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം' -ഇപ്രകാരമായിരുന്നു നാഗ ചൈതന്യയുടെ പ്രതികരണം.

വിവാഹമോചനം തന്നെ ബാധിച്ചത് എങ്ങനെയെന്നും നാഗ ചൈതന്യയും വെളിപ്പെടുത്തിയിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ താന്‍ വളരെ അധികം മാറിപ്പോയെന്നാണ് താരം പറഞ്ഞത്. 'മുമ്പ്‌ തനിക്ക് കാര്യങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എനിക്ക് കൂടുതല്‍ അടുപ്പം തോന്നുന്നുണ്ട്. എന്നെ ഒരു പുതിയ വ്യക്തിയായി കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്‌' -നാഗ ചൈതന്യ പറഞ്ഞു.

മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2017ലായിരുന്നു വിവാഹം. നാല്‌ വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ഒക്‌ടോബര്‍ രണ്ടിനായിരുന്നു സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത്.

Also Read: 'സ്വയം അപമാനിതനാകുന്നതിന് തുല്യം'; നന്ദമൂരിയുടെ തൊക്കിനേനി പരാമര്‍ശത്തിനെതിരെ നാഗ ചൈതന്യയും അഖില്‍ അക്കിനേനിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.