ETV Bharat / entertainment

'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' ; റാഫിയുടെ തിരക്കഥയിൽ നായകനായി മകൻ, സംവിധാനം നാദിര്‍ഷാ - Mubin Raffi debut

'Once Upon a Time in Kochi' : ദേവിക സഞ്ജയ് നായികയാകുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ ഉണ്ട്

Once Upon a Time in Kochi coming soon  Once Upon a Time in Kochi movie  Once Upon a Time in Kochi  Nadirsha Raffi Once Upon a Time in Kochi movie  Nadirsha Raffi team up for movie  വൺസ് അപോൺ എ ടൈം ഇൻ കൊച്ചി  റാഫിയുടെ തിരക്കഥയിൽ നായകനായി മകൻ  റാഫിയുടെ തിരക്കഥ സംവിധാനം നാദിര്‍ഷാ  നാദിര്‍ഷായുടെ വൺസ് അപോൺ എ ടൈം ഇൻ കൊച്ചി  നാദിര്‍ഷായുടെ പുതിയ സിനിമ  റാഫിയുടെ മകൻ മുബിൻ റാഫി  ദേവിക സഞ്ജയ് നായികയായി വൺസ് അപോൺ എ ടൈം ഇൻ കൊച്ചി  arjun ashokan new movie  shine tom chacko new movie
വൺസ് അപോൺ എ ടൈം ഇൻ കൊച്ചി
author img

By ETV Bharat Kerala Team

Published : Dec 26, 2023, 1:10 PM IST

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനമായി. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് സംവിധായകനും രചയിതാവുമായ റാഫി ആണ് (Nadirsha and Raffi team up for Once Upon a Time in Kochi).

റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത് എന്നതും 'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' സിനിമയുടെ പ്രത്യേകതയാണ്. കലന്തൂര്‍ എന്‍റര്‍ടെയിൻമെൻസിന്‍റെ ബാനറിലാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മുബിൻ റാഫിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സിനിമ ഉടൻ തിയേറ്ററുകളിലേക്ക് എത്തും ('Once Upon a Time in Kochi' Movie coming soon).

മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ നാദിർഷാ അവതരിപ്പിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. അതിലുപരി നാദിർഷാ - റാഫി കൂട്ടുകെട്ടും പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാക്കുന്നു. ഇതാദ്യമായാണ് നാദിർഷായും റാഫിയും കൈകോർക്കുന്നത്. ഏതായാലും 'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിൽ ചിരിമഴ പെയ്യിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് തന്‍റെ സ്വപ്‌നമായിരുന്നു എന്ന് നാദിർഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ ഉണ്ട്. ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഹിഷാം അബ്‌ദുൽ വഹാബ് ആണ് 'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' എന്ന സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. സൈലക്‌സ് എബ്രഹാം ആണ് പ്രൊജക്‌ട് ഡിസൈനർ.

ALSO READ: തിയേറ്ററുകളിലെത്തിയത് ഇരുന്നൂറിലേറെ, സാമ്പത്തികലാഭം നേടിയത് ചുരുക്കം ; മലയാള സിനിമ 2023ൽ കണ്ടത്

പ്രൊഡക്ഷൻ ഡിസൈനിംഗ് - സന്തോഷ് രാമൻ, മേക്കപ്പ് - റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ദീപക് നാരായൺ, പി ആർ ഒ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - യൂനസ് കുണ്ടായ്, ഡിസൈൻസ് - മാക്‌ഗുഫിൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.