Mohanlal movie Spadikam re release: മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ 1995ല്‍ പുറത്തിറങ്ങിയ 'സ്‌ഫടികം' വീണ്ടും തിയേറ്ററുകളിലേക്ക്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ 'സ്‌ഫടിക'ത്തിന്‍റെ 4K പതിപ്പാണ് ഇന്ന് (ഫെബ്രുവരി 9) മുതല്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ലോകമൊട്ടാകെ 500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ 150ല്‍ പരം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
Spadikam re release with 4K resolution: ഒരു തലമുറയുടെ തന്നെ ആവേശമായിരുന്ന ചിത്രം കൂടുതല്‍ ദൃശ്യമികവോടെ തിയേറ്ററുകളില്‍ എത്തുമ്പോള്‍ അത് കാണാന്‍ പുതുതലമുറയും തിയേറ്ററുകളില്‍ ഇടിച്ച് കയറുകയാണ്. രാവിലെ ആറ് മണിക്ക് കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ ഫാന്‍സ് ഷോകള്‍ നടന്നിരുന്നു. മികച്ച ടിക്കറ്റ് ബുക്കിങ്ങാണ് ഷോകള്‍ക്കെല്ലാം ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Spadikam duration extends: 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പഴയ 'സ്‌ഫടിക'ത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം പുതുതായി ചിത്രീകരിച്ച രംഗങ്ങളും 'സ്‌ഫടിക'ത്തിന്‍റെ പുതിയ പതിപ്പില്‍ ഉണ്ടാകും. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ 'സ്‌ഫടിക'മാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ചിത്രത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും ദൈര്‍ഘ്യം കൂട്ടിയും എത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് സംവിധായകന്‍ ഭദ്രന്‍ അറിയിച്ചിരുന്നു. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സിനിമയില്‍ ചേര്‍ത്തിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. സംവിധായകന്‍ ഭദ്രന്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Director Bhadran about Spadikam: 'എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ 'സ്‌ഫടിക'മാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്‌റ്റുകള്‍ ഇല്ലാതെ ചിത്രീകരണം എന്‍റെ മേല്‍നോട്ടത്തില്‍ നടത്തി. പഴയ 'സ്‌ഫടിക'ത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍ കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്ന് അത് 500 ആടുകളെ വച്ച് റീ ഷൂട്ട് ചെയ്‌തു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോ മെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും 'സ്‌ഫടികം' തിയേറ്ററുകള്‍ എത്തിക്കുന്നത്.' -ഇപ്രകാരമാണ് 'സ്‌ഫടികം' റി റിലീസിനെ കുറിച്ച് ഭദ്രന്‍ പറയുന്നത്.
Bhadran about Spadikam 2: 'സ്‌ഫടികം' റി റിലീസ് ചെയ്യുമ്പോള്‍ ചില പ്രേക്ഷകരെങ്കിലും സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സംവിധായകന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 'സ്‌ഫടികം 2' ഒരിക്കലും സംഭവിക്കില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞിട്ടുണ്ട്. ചിത്രം എഴുതുന്ന സമയത്തും അതിന് ശേഷവും രണ്ടാം ഭാഗം ചിന്തയില്‍ പോലും വരാന്‍ പാടില്ലാത്തതാണെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. 'സ്‌ഫടികം 2' സംഭവിച്ചാല്‍ അത് പ്രകൃതിക്ക് വിരുദ്ധമാകും എന്നാണ് ഭദ്രന്‍ പറയുന്നത്.
Shapikam actors: ആടുതോമ എന്ന തോമസ് ചാക്കോ ആയി മോഹന്‍ലാലും, ചാക്കോ മാഷായി തിലകനും ബിഗ് സ്‌ക്രീനില്‍ നിറഞ്ഞാടുന്നത് ഒരിക്കല്‍ കൂടി കാണുന്നതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകര്‍. നെടുമുടി വേണു, കെപിഎസി ലളിത, രാജന്‍ പി ദേവ്, എന്‍.എഫ് വര്‍ഗ്ഗീസ്, ശങ്കരാടി, പറവൂര്‍ ഭരതന്‍, ഉര്‍വ്വശി, സില്‍ക്ക് സ്‌മിത തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
Also Read: മോഹന്‍ലാലിന്‍റെ 'ദൃശ്യം' ഇനി ഇംഗ്ലീഷിലും ; ചിത്രം മറ്റ് വിദേശ ഭാഷകളിലേക്കും