മോഹന്‍ലാല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം! മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ റിലീസ് ചെയ്‌തു. മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്‌തത്. മോഹന്‍ലാലിന്‍റെ അത്യുഗ്രന്‍ ഡയലോഗു കൂടിയാണ് ടീസര്‍ തുടങ്ങുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലുടനീളം മോഹന്‍ലാലും മോഹന്‍ലാലിന്‍റെ സംഭാഷണവുമാണ് ദൃശ്യമാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
'കൺ കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം' -ഇപ്രകാരമാണ് 'മലൈക്കോട്ടൈ വാലിബന്‍' ടീസര്‍ ആരംഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മോഹൻലാല്‍ നായകനായി എത്തുന്ന പീരിയഡ് ഡ്രാമയുടെ സംവിധാനം. 2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ഈ വേളയില്‍ മലൈക്കോട്ടൈ വാലിബന്‍ ടീസറിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 'മലൈക്കോട്ടൈ വാലിബന്‍റെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‌ചയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതിന്‍റെ ഒരു കാഴ്‌ച ഈ ടീസറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും.' -ഇപ്രകാരമായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്‍റെ നിർമാതാക്കൾ.
സരിഗമ ഇന്ത്യ ലിമിറ്റഡ് ഫിലിംസ് ആൻഡ് ഇവന്‍റ്‌സിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ മലൈക്കോട്ടൈ വാലിബനെ കുറിച്ച് പറഞ്ഞതും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 'ലിജോ ജോസ് പെല്ലിശ്ശേരി ഒരു വലിയ ക്യാൻവാസ് സൃഷ്‌ടിക്കുക മാത്രമല്ല, ഇതിഹാസമായ മോഹൻലാലിന്‍റെ തലക്കെട്ടിൽ ഒരു സ്‌റ്റെർലിംഗ് സംഘത്തെ കൂട്ടിച്ചേർക്കുകയും ചെയ്‌തു.
മലയാള സിനിമയിലെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളില്‍ ഒന്നാണിത്. കാരണം അതിന്‍റെ പ്രമേയവും ഗാംഭീര്യവും വൈകാരിക അനുരണനവും നിഷേധിക്കാനാവാത്തവിധം സാർവത്രികമാണ്. അതുകൊണ്ടാണ് ചിത്രം തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയം ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്യുന്നത്.' -സിദ്ധാർത്ഥ് ആനന്ദ് കുമാർ പറഞ്ഞു.
2010ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'നായകൻ', 'ആമേൻ' തുടങ്ങി സിനിമകളില്‍ ലിജോ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് 'മലൈക്കോട്ടൈ വാലിബന്' വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. പിഎസ് റഫീഖിനെ കുറിച്ച് സംവിധായകന്‍ ലിജോ ജോസ് പറയുന്നതും ശ്രദ്ധ നേടുകയാണ്.
'എന്നെ സംബന്ധിച്ചിടത്തോളം, ഒരു തീം അന്തിമം ആക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്‌ടിക്കുന്നതിനുള്ള സമ്മർദ്ദത്തിൽ നിന്നല്ല. അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബൻ എന്ന അടിസ്ഥാന ആശയം കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നിൽ മുളച്ചു തുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തം. റഫീഖിനെ പോലുള്ള ഒരു എഴുത്തുകാരൻ ആ ലോകം വികസിപ്പിച്ചെടുത്തു. പിന്നെ ലാലേട്ടൻ ആ കഥാപാത്രത്തിന് അനുയോജ്യന്‍ ആണെന്ന് ഞങ്ങൾക്ക് തോന്നി.' -ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
'മോഹൻലാലിന്‍റെ ദീർഘകാല പരിചയം എന്ന നിലയിൽ, സിനിമയിലേയ്‌ക്ക് കടക്കാൻ തീരുമാനിച്ചപ്പോൾ, സ്വാഭാവികമായും അദ്ദേഹത്തെ നായക വേഷത്തിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ലിജോയെ പോലൊരു പ്രതിഭാധനനായ സംവിധായകൻ മോഹൻലാലിനൊപ്പം കൈകോർക്കുമ്പോൾ ജനങ്ങൾ ഇഷ്‌ടപ്പെടുന്ന ഒരു എന്‍റര്‍ടെയിനര്‍ തീർച്ചയായും പ്രതീക്ഷിക്കാം.' -ഷിബു ബേബി ജോണ്‍ പറഞ്ഞു.
Also Read: ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ : മോഹന്‍ലാല്‍