Monster first song: നാളേറെയായി മോഹന്‍ലാല്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'മോണ്‍സ്‌റ്റര്‍'. 'മോണ്‍സ്‌റ്ററി'ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഘൂം ഘൂം' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മലയാളം ഹിന്ദി എന്നീ ഭാഷകള്‍ ഇടകലര്‍ത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
Ghoom Ghoom song: ഗാനത്തിന്‍റെ മലയാളം വരികള്‍ ഹരി നാരായണനും ഹിന്ദി വരികള്‍ തനിഷ്‌ക് നബറുമാണ് ഒരുക്കിയിരിക്കുന്നത്. പ്രകാശ് ബാബു, അലി ക്വുലി മിര്‍സ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Mohanlal as Lucky Singh: ഒരു അടുക്കള ഷെഫിന്‍റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന് എന്നാണ് പുറത്തിറങ്ങിയ ഗാനം നല്‍കുന്ന സൂചന. ഹണി റോസ്, സുദേവ് നായര്‍, മഞ്ചു ലക്ഷ്‌മി എന്നിവരും ഗാന രംഗത്തിലുണ്ട്. സിക്ക് ലുക്കില്‍ പാട്ടുപാടി ആടിത്തിമിര്‍ക്കുന്ന ലക്കി സിങിനെയാണ് 'ഘൂം ഘൂം' ഗാനത്തില്‍ കാണാനാവുക. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
Lakshmi Manchu Malayalam debut: തെലുഗു താരം ലക്ഷ്‌മി മഞ്ചു ആണ് 'മോണ്‍സ്‌റ്ററില്‍' നായിക വേഷത്തിലെത്തുക. ലക്ഷ്‌മി മഞ്ചുവിന്‍റെ ആദ്യ മലയാള സിനിമ കൂടിയാണിത്. സിനിമയിലെ കഥാപാത്രത്തിനായി നടി കളരിപയറ്റില്‍ പരശീലനം തേടിയിരുന്നു.
Monster team: ഹണി റോസ്, സുദേവ് നായര്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. സിദ്ദിഖ്, ലെന, ജെസ് സ്വീജന്‍, ജോണി ആന്‍റണി, കോട്ടയം രമേശ്, കെ.ബി ഗണേഷ് കുമാര്‍, ജോസ് ജോയല്‍, സാധിക വേണുഗോപാല്‍ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളിലെത്തും.
ഉദയ് കൃഷ്‌ണയുടെ തിരക്കഥയില്‍ വൈശാഖിന്‍റെ സംവിധാനത്തിലാണ് 'മോണ്‍സ്‌റ്റര്‍' ഒരുങ്ങുന്നത്. ബ്ലോക്‌ബസ്‌റ്റര്‍ ചിത്രം 'പുലിമുരുഗന്' ശേഷം മോഹന്‍ലാല്‍, വൈശാഖ്, ഉദയ് കൃഷ്‌ണ എന്നീ കൂട്ടുകെട്ട് 'മോണ്‍സ്‌റ്ററി'ലൂടെ വീണ്ടും ഒന്നിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.
Monster release: ഒക്‌ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയ്‌ക്ക് യു/എ സര്‍ട്ടിഫിക്കേറ്റും ലഭിച്ചിരുന്നു.
Also Read: ലക്കി സിങ് ഉടനെത്തും ; മോണ്‍സ്‌റ്റര്‍ റിലീസ് തീയതി പുറത്ത്