ETV Bharat / entertainment

എല്ലാ പൗരന്‍മാരും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകണം, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍ - Mohanlal latest movies

75th anniversary of Independence: ഹര്‍ ഘര്‍ തിരംഗ കാമ്പയിനിന്‍റെ ഭാഗമായി മോഹന്‍ലാല്‍. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി മോഹന്‍ലാല്‍ കൊച്ചി എളമക്കരയിലെ വീട്ടിലാണ് ദേശീയ പതാക ഉയര്‍ത്തിയത്.

Mohanlal hoisted National Flag at his home  75th anniversary of Independence  വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍  ഹര്‍ ഘര്‍ തിരംഗ  എല്ലാ പൗരന്‍മാരും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകണം  Mohanlal hoisted National Flag  Mohanlal participates in Har Ghar Tiranga campaign  Mohanlal message in 75th Independence Day  Har Ghar Tiranga campaign  Mohanlal latest movies  ഹര്‍ ഘര്‍ തിരംഗ കാമ്പയിനിന്‍റെ ഭാഗമായി മോഹന്‍ലാല്‍
'എല്ലാ പൗരന്‍മാരും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകണം'; വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
author img

By

Published : Aug 13, 2022, 11:28 AM IST

Mohanlal participates in Har Ghar Tiranga campaign: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍. താരത്തിന്‍റെ കൊച്ചി എളമക്കരയിലെ വീട്ടിലാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത്‌ മഹോത്സവത്തില്‍ അഭിമാനപൂര്‍വം പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഹര്‍ ഘര്‍ തിരംഗ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം പറഞ്ഞു.

വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

Mohanlal message in 75th Independence Day:'ഭാരതത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം രാജ്യമെമ്പാടും ആരംഭിച്ച് കഴിഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് എന്ന ആഘോഷ പരിപാടിയില്‍ താനും പതാക ഉയര്‍ത്തിക്കൊണ്ട് പങ്കുചേരുകയാണ്. ഹര്‍ ഘര്‍ തിരംഗ എന്ന പ്രധാന മന്ത്രിയുടെ പദ്ധതി എല്ലാ പൗരന്‍മാരും വീടുകളില്‍ പതാക ഉയര്‍ത്തി കൊണ്ട് ഒരു ആഹ്വാനമായി ഏറ്റെടുക്കണം. നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്കും രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും എല്ലാം ഈ മഹോത്സവത്തിന് സാധിക്കട്ടെ.'-മോഹന്‍ലാല്‍ പറഞ്ഞു.

75th anniversary of Independence: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് ഓഗസ്‌റ്റ് 13 മുതല്‍ 15 വരെ രാജ്യത്ത് ദേശീയ പതാക ഉയര്‍ത്തുന്നത്. വീടുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ ഇടങ്ങളിലും ഓഗസ്‌റ്റ് 15 വരെ ഹര്‍ ഘര്‍ തിരംഗ് ആഘോഷത്തിന്‍റെ ഭാഗമായി പതാക ഉയരും.

Har Ghar Tiranga campaign: ഹര്‍ ഘര്‍ തിരംഗ കാമ്പയിനിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ നേതാക്കളുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി. വൈദ്യുത മന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയും ധനമന്ത്രി കെ.എന്‍ ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി. നടന്‍ സുരേഷ്‌ ഗോപിയും വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു.

20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയാണ് ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്‌റ്റനന്‍റ്‌ ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക.

Mohanlal latest movies: ജിത്തു ജോസഫിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'റാമി'ന്‍റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍. ജിത്തു ജോസഫ്‌ കൂട്ടുകെട്ടിലൊരുങ്ങിയ 'ട്വല്‍ത്ത് മാനാ'ണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'എലോണ്‍', വൈശാഖ്‌ ചിത്രം 'മോണ്‍സ്‌റ്റര്‍', പ്രിയദര്‍ശന്‍റെ 'ഓളവും തീരവും' എന്നിവയാണ് താരത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരഭമായ 'ബറോസി'ന്‍റെ ഷൂട്ടിങ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.