മീന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആനന്ദപുരം ഡയറീസ്' സിനിമയുടെ ചിത്രീകരണത്തിന് തുടക്കം (Anandapuram Diaries Started). കൽപറ്റയിലാണ് ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദപുരം ഡയറീസി'ന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് (Meena's Anandapuram Diaries Shooting started ). 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് ഒരുക്കുന്ന സിനിമയാണ് 'ആനന്ദപുരം ഡയറീസ്'.
മീനയ്‌ക്കൊപ്പം ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സിദ്ധാർഥ് ശിവ, സുധീർ കരമന, ജാഫർ ഇടുക്കി, റോഷൻ റൗഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, സൂരജ് തേലക്കാട്, മീര നായർ, മാല പാർവതി, ദേവിക ഗോപാൽ നായർ, രമ്യ സുരേഷ്, ആർജെ അഞ്ജലി, കുട്ടി അഖിൽ (കോമഡി സ്റ്റാർസ്) തുടങ്ങിയവരും മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നു (Anandapuram Diaries cast). 'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം മീന മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് 'ആനന്ദപുരം ഡയറീസ്'.
![മീനയ്‌ക്കൊപ്പം ശ്രീകാന്ത് മനോജ് കെ ജയൻ ശ്രീകാന്ത് മനോജ് കെ ജയൻ മീന മീന കേന്ദ്ര കഥാപാത്രമായി ആനന്ദപുരം ഡയറീസ് ആനന്ദപുരം ഡയറീസ് ആനന്ദപുരം ഡയറീസ് ചിത്രീകരണം ആരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/12-09-2023/kl-ekm-01-akhilvinayak-script-pic_12092023163719_1209f_1694516839_946.jpg)
നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ശശി ഗോപാലൻ നായരാണ് 'ആനന്ദപുരം ഡയറീസി'ന്‍റെ നിർമാണം. കൂടാതെ ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നതും ശശി ഗോപാലൻ നായരാണ്. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവരാണ് സിനിമയ്‌ക്ക് സംഗീതം പകരുന്നത്. റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന.
സത്യകുമാറാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അപ്പു ഭട്ടതിരി ആണ്. പ്രൊജക്‌ട് ഡിസൈനർ - നാസ്സർ എം, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്, കല - സാബു മോഹൻ, മേക്കപ്പ് - സീനൂപ് രാജ്, വസ്‌ത്രാലങ്കാരം - ഫെമിന ജബ്ബാർ, സ്റ്റിൽസ് - അജി മസ്‌കറ്റ്,
![മീനയ്‌ക്കൊപ്പം ശ്രീകാന്ത് മനോജ് കെ ജയൻ ശ്രീകാന്ത് മനോജ് കെ ജയൻ മീന മീന കേന്ദ്ര കഥാപാത്രമായി ആനന്ദപുരം ഡയറീസ് ആനന്ദപുരം ഡയറീസ് ആനന്ദപുരം ഡയറീസ് ചിത്രീകരണം ആരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/12-09-2023/kl-ekm-01-akhilvinayak-script-pic_12092023163719_1209f_1694516839_524.jpg)
അസിസ്റ്റന്‍റ് ഡയറക്‌ടർ - വിഷ്‌ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്‌ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - ക്ലിന്‍റോ ആന്‍റണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ -ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, പി ആർ ഒ എ എസ് ദിനേശ്(Anandapuram Diaries crew).
![മീനയ്‌ക്കൊപ്പം ശ്രീകാന്ത് മനോജ് കെ ജയൻ ശ്രീകാന്ത് മനോജ് കെ ജയൻ മീന മീന കേന്ദ്ര കഥാപാത്രമായി ആനന്ദപുരം ഡയറീസ് ആനന്ദപുരം ഡയറീസ് ആനന്ദപുരം ഡയറീസ് ചിത്രീകരണം ആരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/12-09-2023/kl-ekm-01-akhilvinayak-script-pic_12092023163718_1209f_1694516838_579.jpg)