വിവാദങ്ങള്‍ വിടാതെ പിന്‍തുടരുന്നുണ്ടെങ്കിലും ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ദിലീപിന്‍റെയും കാവ്യയുടെയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഇഷ്‌ടമാണ്. താരദമ്പതികളെ പോലെ തന്നെ ഇവരുടെ മക്കളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ.
മക്കള്‍ മീനാക്ഷിയുമായും മഹാലക്ഷ്‌മിയുമായും ഉണ്ടായ രസകരമായ അനുഭവങ്ങള്‍ ദിലീപ് അഭിമുഖങ്ങളില്‍ പങ്കുവയ്‌ക്കാറുണ്ട്. കുടുംത്തോടൊപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും താരം പങ്കുവക്കാറുണ്ട്. ദിലീപിന്‍റെ മൂത്തമകള്‍ മീനാക്ഷിയെ ഇളയമകള്‍ മഹാലക്ഷ്‌മി സ്‌നേഹത്തോടെ ഉമ്മ വക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഓണാഘോഷത്തിന് ഇടെയാണ് കുഞ്ഞനുജത്തിയുടെ സ്‌നേഹ പ്രകടനം. മീനാക്ഷിയെ മീനൂട്ടി എന്നും മഹാലക്ഷ്‌മിയെ മാമാട്ടി എന്നുമാണ് അടുപ്പമുള്ളവര്‍ വിളിക്കുന്നത്. ആരാധകര്‍ക്കിടയിലും ഇരുവരും ഇതേ പേരുകളില്‍ തന്നെയാണ് അറിയപ്പെടുന്നത്.
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമാണ് ദിലീപിന്‍റെ ഇത്തവണത്തെ ഓണം. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ദിലീപ് ഇപ്പോള്‍. തെന്നിന്ത്യന്‍ താരം തമന്ന ഭാട്യ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റാഫി-ദിലീപ് കൂട്ടുകെട്ടില്‍ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.