വാഷിങ്ടണ്‍: പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന നെറ്റ്‌ഫ്ളിക്‌സ് ചിത്രമായ ബ്ലോണ്ടിൽ നിന്ന് തന്‍റെ നഗ്നരംഗങ്ങളാവും ഇന്‍റർനെറ്റിൽ വൈറലാകാൻ സാധ്യതയെന്ന് തുറന്നടിച്ച് ഹോളിവുഡ് താരറാണി അന ഡി അർമാസ്. ലോക സിനിമയുടെ തന്നെ മാദകസൗന്ദര്യങ്ങളിലൊരാളായ മെർലിൻ മൺറോയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച സാങ്കൽപ്പിക ബയോപികായ ബ്ലോണ്ടില്‍ പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്‍റെ പ്രതികരണം. സെപ്‌റ്റംബർ 28 ന് നെറ്റ്‌ഫ്‌ളിക്‌സില്‍ സ്‌ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തില്‍ മണ്‍റോയായി എത്തുന്നത് 34 കാരിയായ അനയാണ്.
എന്താണ് വൈറലാകാൻ പോകുന്നതെന്ന് തനിക്കറിയാമെന്നും ഇത് വെറുപ്പുളവാക്കുന്നതാണെന്നും അന പ്രതികരിച്ചു. ഇത് പ്രചരിക്കുന്നത് തടയല്‍ തന്നെ സംബന്ധിച്ചോ നിങ്ങളെ സംബന്ധിച്ചോ സാധ്യമല്ലാത്തതാണ്. ജനങ്ങള്‍ ഇതിനെ എങ്ങിനെ സമീപിക്കുമെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ താരം എന്നാല്‍ താന്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ തയ്യാറാകുന്നില്ലെന്നും വ്യക്തമാക്കി. "ഈ ചിത്രം എന്‍റെ കംഫർട്ട് സോണിന് പുറത്താണെങ്കിലും താന്‍ അതില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് സംവിധായകൻ ആൻഡ്രൂ ഡൊമിനിക്കിനും ഇതിഹാസമായ മൺറോയ്‌ക്കു വേണ്ടിയുമാണ്" എന്ന് അന ഡി അർമാസ് പറഞ്ഞു.
Also Read:തിരുവനന്തപുരത്തെ ആരവത്തിലാഴ്‌ത്തി മണിരത്‌നവും സംഘവും; പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് 'പൊന്നിയിൻ സെൽവൻ'
അതേസമയം ബ്ലോണ്ടിന്‍റെ ചിത്രീകരണവേളയില്‍ പലതവണ മണ്‍റോയുടെ ശവകുടീരം സന്ദര്‍ശിച്ചതായും താരം അറിയിച്ചു. സന്ദര്‍ശനവേളകളിലെല്ലാം തന്നെ മണ്‍റോ തന്നെ വിട്ട് പോകാന്‍ അനുവദിക്കാത്തതായും അതിനാലാണ് അവരെ അവതരിപ്പിക്കാന്‍ താൻ പ്രതിജ്ഞാബദ്ധയാണെന്ന് തോന്നിയതെന്നും അന പറഞ്ഞു. തുടര്‍ന്നും ഒരിക്കല്‍ കൂടി അവിടെ വരെ പോകാന്‍ താന്‍ ആഗ്രഹിക്കുന്നതായും താരം തുറന്നുപറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
എന്നാല്‍ ബ്ലോണ്ടിന് എന്‍സി 17 റേറ്റിങ് ലഭിച്ചതിലും താരം ആശങ്ക പ്രകടിപ്പിച്ചു. അനാവശ്യമായ അക്രമം, വര്‍ധിച്ച അശ്ലീല ലൈംഗികത അല്ലെങ്കില്‍ നഗ്നത, മോശം സംഭാഷണശകലങ്ങള്‍ അല്ലെങ്കില്‍ പരുക്കന്‍ ഭാഷ എന്നിവയുണ്ടാകുമ്പോഴാണ് ഒരു സിനിമയ്‌ക്ക് മോഷൻ പിക്‌ചർ അസോസിയേഷൻ ഓഫ് അമേരിക്ക എന്‍സി 17 റേറ്റിങ് നല്‍കുക. ഇത്തരം എന്‍സി 17 സിനിമകള്‍ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കാണാന്‍ പ്രവേശനം അനുവദിക്കില്ല. എന്നാല്‍ ആര്‍ റേറ്റിംഗുള്ള ചിത്രങ്ങള്‍ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കൊപ്പം തീയറ്ററുകളിൽ ചെന്ന് കാണാനാവും. അതേസമയം ബ്ലോണ്ടിന് എന്തുകൊണ്ടാണ് ഇത്തരമൊരു റേറ്റിങ് ലഭിച്ചതെന്ന് മനസിലാകുന്നില്ലെന്നും താരം അറിയിച്ചു.
നൈവ്‌സ് ഔട്ട് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ബ്ലോണ്ടിനെ അവതരിപ്പിച്ചാണ് അന ഡി അർമാസിന്‍റെ ചലച്ചിത്ര മേഖലയിലേക്കുള്ള രംഗപ്രവേശം. ബ്ലോണ്ടില്‍ മണ്‍റോയായി എത്തുന്നത് അനയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ തന്നെ മണ്‍റോ അനുകൂലികള്‍ അണിയറപ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പാളിപ്പോയെന്ന് വിമര്‍ശിച്ചിരുന്നു. അനയുടെ ക്യൂബന്‍ ആക്‌സന്‍റിലുള്ള ഇംഗ്ലീഷ് സംസാരമായിരുന്നു വിമര്‍ശകര്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. എന്നാല്‍ മണ്‍റോയുടെ സൗന്ദര്യത്തിനൊത്ത കണ്ടെത്തലാണ് അനയെന്ന് ഇവര്‍ സമ്മതിച്ചിരുന്നു. അതേസമയം നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ എന്‍സി 17 സിനിമയാണ് ബ്ലോണ്ട് എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
Also Read:ഷൂട്ടിങ്ങിനിടെ പരിക്കേറ്റ കേറ്റ് വിൻസ്‌ലെറ്റ് സെറ്റിൽ മടങ്ങിയെത്തി