പകരം വയ്‌ക്കാനില്ലാത്ത അഭിനയ മുഹൂർത്തങ്ങളാൽ പ്രേക്ഷക മനസിൽ കുടിയേറിയ നടൻ മമ്മൂട്ടി മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത് അവിസ്‌മരണീയമായ നിരവധി കഥാപാത്രങ്ങളാണ്. പതിറ്റാണ്ടുകളായി തുടരുന്ന അഭിനയ ജീവിതത്തിൽ മമ്മൂട്ടി അഭിനയിച്ചുതീർത്ത പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസിൽ ജീവിക്കുന്നവയാണ്.
അത്തരത്തിൽ പ്രേക്ഷകർ എന്നെന്നും ഓർക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ബിഗ് ബി’. 2007ൽ അമൽ നീരദിന്‍റെ സംവിധാനത്തിൽ ഇറങ്ങിയ ഈ ചിത്രത്തിനും മമ്മൂട്ടി ജീവൻ പകർന്ന 'ബിലാല്‍ ജോണ്‍ കുരിശിങ്കൽ'എന്ന കഥാപാത്രത്തിനും പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ‘ബിഗ് ബി’യുടെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
![വൈറലായി അർജുൻ ദാസിന്‍റെ പോസ്റ്റ് വീണ്ടും വാർത്തകളില്‍ നിറഞ്ഞ് ബിലാൽ ബിലാൽ ബിലാല്‍ ജോണ്‍ കുരിശിങ്കലിന്‍റെ മടങ്ങിവരവ് ബിലാല്‍ ജോണ്‍ കുരിശിങ്കൽ അർജുൻ ദാസ് ബിഗ് ബി മമ്മൂട്ടി അമൽ നീരദ് ഇൻസ്റ്റഗ്രാം സ്റ്റോറി അർജുൻ ദാസ് ഇൻസ്റ്റഗ്രാം സ്റ്റോറി Arjun Das Mammootty Big B Bilal Amal Neerad mammoottys bilal arjun das instagram story arjun das instagram story on bilal arjun das on bilal arjun das in bilal അർജുൻ ദാസിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി](https://etvbharatimages.akamaized.net/etvbharat/prod-images/28-06-2023/18865026_tjjj.png)
'ബിലാൽ' എന്ന പേരിൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ വർഷങ്ങൾക്ക് മുന്നേ പുറത്തുവന്നിരുന്നു. 'ബിഗ് ബി'യുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ എന്ന ചിത്രം അമൽ നീരദ് പ്രഖ്യാപിക്കുന്നത് 2017 ലാണ്. 2018 ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സിനിമ തുടങ്ങിയില്ല.
അതിനിടയിൽ കഴിഞ്ഞ വർഷം മമ്മൂട്ടിയെ തന്നെ നായകനാക്കി ‘ഭീഷ്‌മ പർവം’ എന്നൊരു ചിത്രം അമൽ നീരദ് സംവിധാനവും ചെയ്‌തു. ഇപ്പോഴിതാ ഒരിടവേളയ്‌ക്ക് ശേഷം ‘ബിലാൽ’ വീണ്ടും വാർത്തകളില്‍ നിറയുകയാണ്. നടൻ അർജുൻ ദാസിന്‍റെ ഒരു പോസ്റ്റാണ് 'ബിലാലു'മായി ബന്ധപ്പെട്ട ചൂടൻ ചർച്ചകൾക്ക് വീണ്ടും വഴിവച്ചത്.
തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ 'ബിലാലി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അർജുൻ പങ്കുവച്ചിരുന്നു. ‘വെയ്റ്റിങ്’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റർ പങ്കുവച്ചത്. അർജുൻ ദാസ് 'ബിലാലി'ൽ ഉണ്ടാകുമെന്ന് കാസ്റ്റിങ്ങില്‍ സ്ഥിരീകരണം ആയതോടെയാണ് ഈ വിവരം താരം പങ്കുവച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്.
'ബിലാലി'ന്‍റെ വരവ് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററാണിതെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍. ബാല ഉൾപ്പടെയുള്ളവര്‍ ‘ബിലാൽ’ വരുമെന്ന് ഉറപ്പുപറയുന്നതും ആരാധകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു.
അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് അമല്‍ നീരദ് പങ്കുവച്ച ഒരു പോസ്റ്റും വൈറലായിരുന്നു. 'ബിലാലി'ന്‍റെ ടൈറ്റില്‍ ഗ്രാഫിക്‌സ് പുറത്തുവിട്ടാണ് സൈബറിടത്തെയാകെ അമല്‍ നീരദ് വിറപ്പിച്ചത്. 'ബിഗ് ബി'യുടെ ടൈറ്റില്‍ ഗ്രാഫിക്‌സ് ചെയ്‌ത രാജീവ് ഗോപാല്‍ ആണ് ഈ വിഡിയോയ്‌ക്ക് പിന്നിൽ.
'ബിഗ് ബി'യുടെ ടൈറ്റില്‍ ഗ്രാഫിക്‌സ് ചെയ്‌ത പ്രിയപ്പെട്ട രാജീവ് ഗോപാല്‍, വളരെ നന്ദി. ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്‌ധരില്‍ ഒരാളാണ് രാജീവ് ഗോപാല്‍’- എന്നും അമല്‍ കുറിച്ചിരുന്നു.
ഏതായാലും നിലവില്‍ സമൂഹ മാധ്യമങ്ങളാകെ അടക്കിവാഴുന്നത് ഈ ‘ബിലാൽ’ അപ്ഡേറ്റുകൾ തന്നെയാണ്. ബിലാലിന്‍റെ സ്ലോ മോഷനിലുള്ള നടത്തവും കണ്ണുകളിലെ തീക്ഷ്‌ണതയും മാസ് ഡയലോഗുകളും അത്യുഗ്രൻ ആക്ഷനും കാണാൻ കട്ട വെയിറ്റിങ്ങിലാണ് ആരാധകർ.
READ ALSO: Mammootty | വൈറ്റ് ആന്‍ഡ് വൈറ്റ്, പശ്ചാത്തലത്തില്‍ ലാന്‍ഡ്-റോവറും ; സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി
മനോജ് കെ. ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, ലെന, ജാഫർ ഇടുക്കി തുടങ്ങി 'ബിഗ് ബി'യില്‍ പ്രധാന വേഷങ്ങളിലെത്തിയ താരങ്ങൾ 'ബിലാലി'ലും ഉണ്ടാകുമെന്ന് സ്ഥിരീകരണമുണ്ട്. ഈ വർഷം തന്നെ ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്തുവന്ന അർജുൻ ദാസിന്‍റെ പോസ്റ്റും ഈ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.