Rorschach wrapped: മമ്മൂട്ടി ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'റോഷാക്ക്'. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദുബായിലാണ് ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം നടന്നത്. കേരളത്തിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഒരാഴ്‌ച മുമ്പാണ് അവസാന ഷെഡ്യൂളിനായി അണിയറപ്രവര്‍ത്തകര്‍ ദുബായില്‍ എത്തിയത്.
Rorschach release: 'റോഷാക്ക്' ഓണം സമയത്ത് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. സൈക്കോ ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. നേരത്തേ പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി.
Rorschach cast and crew: 'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന സിനിമയ്‌ക്ക് ശേഷം സംവിധായകന്‍ നിസാം ബഷീര്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മാണം. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷന്‍ കൂടിയാണ് 'റോഷാക്ക്'. ജഗദീഷ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്‍റണി, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍, സഞ്‌ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്‌ദുള്‍ ആണ് റോഷാക്കിന്‍റെയും തിരക്കഥ എഴുതിയത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീതവും ഒരുക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
Rorschach is based on novel Watchmen: ഡിസി കോമിക്‌സ് പ്രസിദ്ധീകരിച്ച 'വാച്ച്‌മെന്‍' എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്‍റെ പേരാണ് 'റോഷാക്ക്'. പിന്നീട് 'വാച്ച്‌മെന്‍' എന്ന പേരില്‍ ഒരു അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രവും 2009ല്‍ പുറത്തിറങ്ങിയിരുന്നു. ഫാന്‍റസി ആക്ഷനായി ഒരുങ്ങിയ സിനിമയുടെ സംവിധാനം സാക്ക് സിന്‍ഡര്‍ ആണ്.
Rorschach test: ആളുകളെ മനശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ടെസ്റ്റാണ് 'റോഷാക്ക്'. സ്വിസ് സൈക്കോളജിസ്റ്റ് ഹെര്‍മന്‍ റോഷാക്കിന്‍റെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്. 1960കളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രോജക്‌ടീവ് ടെസ്റ്റാണ് റോഷാക്ക്. ഒരു പേപ്പറില്‍ മഷി ഒഴിച്ച് നടുവേ മടക്കി നിവര്‍ത്തുമ്പോള്‍, രണ്ട് വശവും കൃത്യതയില്ലാത്ത ചില രൂപങ്ങള്‍ തെളിഞ്ഞുവരും. ഇതിനെ 'ഇങ്ക് ബ്ലോട്ട്‌സ്' എന്നാണ് പറയുക. ഇതില്‍ ഓരോരുത്തരും എന്ത് കാണുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ ചില അല്‍ഗൊരിതങ്ങളുടെ സഹായത്തോടെ വ്യക്തികളെ കുറിച്ച് വിശകലനം ചെയ്യുകയാണ് റോഷാക്ക് ടെസ്റ്റില്‍ ചെയ്യുക.
Also Read: ട്രോളുകള്‍ക്കിടെ പുതിയ നേട്ടം; നെറ്റ്‌ഫ്ലിക്‌സിന്‍റെ ടോപ് ടെന്നില്‍ ഇടംപിടിച്ച് മമ്മൂട്ടി ചിത്രം