'റോഷാക്ക്' സക്‌സസ് സെലിബ്രേഷനിടെ ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയ റോളക്‌സ് വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മെഗാസ്‌റ്റാറില്‍ നിന്നും ആസിഫ് അലി ഇങ്ങനെയൊരു സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല.
സോഷ്യല്‍ മീഡിയ പേജുകളില്‍ ആസിഫ് അലി തന്‍റെ സമ്മാനം ആരാധകര്‍ക്കായി പങ്കുവച്ചു. 'നിങ്ങളെ പോലെ ആരുമില്ല' എന്ന അടിക്കുറിപ്പോടു കൂടിയാണ് ആസിഫ് അലി ചിത്രങ്ങള്‍ ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലും പങ്കുവച്ചിരിക്കുന്നത്. ഇതോടെ വാച്ചിന്‍റെ വിലയെ കുറിച്ചും മോഡലിനെ കുറിച്ചുമാണ് ആരാധകര്‍ക്കിടയില്‍ സംസാര വിഷയം.
- " class="align-text-top noRightClick twitterSection" data="">
റോളക്‌സിന്‍റെ ഡീപ് സി ഡ്വെല്ലെര്‍ മോഡലില്‍ പെട്ട വാച്ചാണ് മമ്മൂട്ടി ആസിഫിന് സമ്മാനമായി നല്‍കിയത്. വാട്ടര്‍ റെസിസ്‌റ്റന്‍റ് കൂടിയായ വാച്ച് 43 എംഎം ഓട്ടോമാറ്റിക് ആണ്. പതിനൊന്ന് ലക്ഷമാണ് ഈ റോളക്‌സ് വാച്ചിന്‍റെ മാര്‍ക്കറ്റ് വില. പത്ത് ലക്ഷത്തിനടുത്താണ് ഇതിന്‍റെ ഓണ്‍ലൈന്‍ വില.
അതിഥി വേഷത്തിലാണ് 'റോഷാക്കി'ല്‍ ആസിഫ് അലി പ്രത്യക്ഷപ്പെട്ടത്. ഗെസ്‌റ്റ് റോള്‍ ആണെങ്കിലും സിനിമയില്‍ മികച്ച പ്രകടനമാണ് ആസിഫ് കാഴ്‌ചവച്ചിരിക്കുന്നത്. മുഖം മൂടി അണിഞ്ഞാണ് ചിത്രത്തില്‍ ആസിഫ് അഭിനയിച്ചത്.
ആസിഫിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. കണ്ണുകള്‍ കൊണ്ട് മാത്രം ആസിഫിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് നടന്‍റെ വിജയമാണെന്നാണ് ആസിഫിന്‍റെ പ്രകടനത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ഞങ്ങള്‍ക്കെല്ലാം അഭിനയിക്കാന്‍ മറ്റ് അവയവങ്ങളുടെ സഹായം ഉണ്ടായിരുന്നുവെന്നും എന്നാല്‍ കണ്ണുകള്‍ കൊണ്ട് മാത്രമാണ് ആസിഫ് അഭിനയിച്ചതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
Also Read: മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജ് വിവാഹിതനായി, ആശംസകളുമായി മമ്മൂട്ടി