ETV Bharat / entertainment

'എന്തൊരു രാത്രി, എന്തൊരു മത്സരം, ഹൃദയം തുറന്നവര്‍ കളിച്ചു'; ഫൈനല്‍ കണ്ട ആവേശത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും

വിജയ കിരീടം അണിഞ്ഞ അര്‍ജന്‍റീനയ്‌ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ലോകം കീഴടക്കിയ അര്‍ജന്‍റീനയ്‌ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍ എന്ന് മമ്മൂട്ടിയും ഉജ്ജ്വലമായ ഫൈനലെന്ന് മോഹന്‍ലാലും

Mammootty and Mohanlal congratulates Argentina  Mohanlal congratulates Argentina  Mammootty congratulates Argentina  FIFA world cup victory  FIFA world cup  ഫൈനല്‍ കണ്ട ആവേശത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും  മമ്മൂട്ടിയും മോഹന്‍ലാലും  അര്‍ജന്‍റീനയ്‌ക്ക് ആശംസകള്‍  ഫിഫ ലോകകപ്പില്‍ വിജയ കിരീടം  വിജയ കിരീടം ചൂടിയ അര്‍ജന്‍റീനയ്‌ക്ക് ആശംസകള്‍  ലോകം കീഴടക്കിയ അര്‍ജന്‍റീന  മാന്ത്രിക മെസ്സി  മമ്മൂട്ടി  മോഹന്‍ലാല്‍  അര്‍ജന്‍റീന  മെസ്സി  Argentina and Messi  Argentina  Messi
ഫൈനല്‍ കണ്ട ആവേശത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും
author img

By

Published : Dec 19, 2022, 10:33 AM IST

ഫിഫ ലോകകപ്പില്‍ വിജയ കിരീടം ചൂടിയ അര്‍ജന്‍റീനയ്‌ക്ക് ആശംസകള്‍ നേര്‍ന്ന് താര രാജാക്കന്‍മാര്‍. ലോകകപ്പ് ഫൈനല്‍ വേദിയില്‍ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്‍റെ ആവേശം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഫേസ്‌ബുക്കിലൂടെയായിരുന്നു താരങ്ങളുടെ ആവേശ പ്രകടനം.

ലോകം കീഴടക്കിയ അര്‍ജന്‍റീനയ്‌ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. 'എന്തൊരു രാത്രി! എന്തൊരു മത്സരം... രോമാഞ്ച നിമിഷങ്ങള്‍. ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്‍റെ ആവേശം. ലോകം കീഴടക്കിയ അര്‍ജന്‍റീനയ്‌ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍...' - മമ്മൂട്ടി കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഹൃദയം തുറന്നുകളിച്ച അര്‍ജന്‍റീന അര്‍ഹിച്ച വിജയം നേടിയെന്നാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. 'ഉജ്ജ്വലമായ ഒരു ഫൈനല്‍.യോഗ്യരായ രണ്ട് എതിരാളികള്‍, അവരുടെ ഹൃദയം തുറന്ന് കളിച്ചു. ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശകരമായ മത്സരം നല്‍കി. ആവേശത്തോടെ കളിച്ചുജയിച്ച അര്‍ജന്‍റീനയ്‌ക്ക് അഭിനന്ദനങ്ങള്‍. 36 വര്‍ഷത്തെ അധ്വാനവും കപ്പും ഒരിക്കല്‍ കൂടി നിങ്ങളുടേതാണ്.

ലിയോ മെസി തന്‍റെ തീയതി വിധിക്കൊപ്പം സൂക്ഷിച്ചു. മഹത്വത്തില്‍ തലകുനിക്കും. ഗംഭീരമായ അവസാന നൃത്തം... ഇത്രയും യോഗ്യരായ എതിരാളികളായതിനും അവസാനം വരെ അവര്‍ നടത്തിയ മികച്ച പോരാട്ടത്തിനും കിലിയന്‍ എംബാപ്പെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങള്‍. ഖത്തര്‍ നന്നായി. ത്രില്ലിന്‍റെ ഒരു സീസണിന് ഫിഫയ്‌ക്ക് നന്ദി. 2026ല്‍ വീണ്ടും കാണാം' - മോഹന്‍ലാല്‍ കുറിച്ചു.

Also Read: വിശ്വകിരീടത്തിൽ മിശിഹയുടെ ചുംബനം, ലുസൈലിൽ നീല വസന്തം ; സ്വപ്‌ന കിരീടം സ്വന്തമാക്കി അർജന്‍റീന

ഫ്രാന്‍സും അര്‍ജന്‍റീനയും തമ്മിലുള്ള ഫൈനല്‍ മത്സരം കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്‍റീന തങ്ങളുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.