ETV Bharat / entertainment

'എന്‍റെ ഭാര്യയുടെ ഞാന്‍ അയച്ച ചിത്രം കണ്ട് ഞെട്ടി അളിയന്‍'; റോക്കട്രിക്ക്‌ ഇനി മണിക്കൂറുകള്‍ മാത്രം

Madhavan shares his makeover photo with wife: മാധവന്‍ ആണ് സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത്‌. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ പകര്‍ത്തിയ രസകരമായൊരു ചിത്രവുമായി മാധവന്‍ രംഗത്തെത്തിയിരിക്കുകയാണ്.

author img

By

Published : Jun 30, 2022, 6:06 PM IST

Rocketry release  റോക്കട്രിക്ക്‌ ഇനി മണിക്കൂറുകള്‍ മാത്രം  Madhavan shares his makeover photo with wife  Madhavan makeover for Nambi Narayanan  Guest roles in Rocketry the Nambi Effect
'എന്‍റെ ഭാര്യയുടെ ഞാന്‍ അയച്ചു കൊടുത്ത ചിത്രം കണ്ട് ഞെട്ടി അളിയന്‍'; റോക്കട്രിക്ക്‌ ഇനി മണിക്കൂറുകള്‍ മാത്രം

Rocketry the Nambi Effect release: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'റോക്കട്രി:ദി നമ്പി ഇഫക്‌ട്‌'. ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രം നാളെയാണ് (ജൂലൈ 1) തിയേറ്ററുകളിലെത്തുക. മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌, തെലുങ്ക്, കന്നഡ, അറബിക്‌, ഫ്രഞ്ച്‌, സ്‌പാനിഷ്‌, ജര്‍മന്‍, ചൈനീസ്‌, റഷ്യന്‍, ജപ്പാനീസ്‌ തുടങ്ങി നിരവധി അന്താരാഷ്‌ട്ര ഭാഷകളിലടക്കം ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

Madhavan shares his makeover photo with wife: മാധവന്‍ ആണ് സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത്‌. ചിത്രീകരണത്തിനിടെ പകര്‍ത്തിയ രസകരമായൊരു ചിത്രവുമായി മാധവന്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. കഥാപാത്രമായി വേഷപ്പകര്‍ച്ച നടത്തിയ മാധവന്‍ ഭാര്യ സരിതയെ ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. തന്‍റെ ഭാര്യയുടെ ഈ ചിത്രം അയച്ചുകൊടുത്തപ്പോള്‍ ഭാര്യാസഹോദരന്‍ ഞെട്ടിപ്പോയെന്ന അടിക്കുറിപ്പാണ് മാധവന്‍ നല്‍കിയിരിക്കുന്നത്‌.

Madhavan makeover for Nambi Narayanan: നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തലയിലെ നര മാത്രമാണ് താരം കൃത്രിമമായി ഉപയോഗിച്ചിട്ടുള്ളത്‌.

Guest roles in Rocketry the Nambi Effect: നൂറ്‌ കോടിക്ക് മുകളിലാണ് 'റോക്കട്രി'യുടെ ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിമ്രാന്‍ ആണ് ചിത്രത്തിലെ നായിക. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും സിമ്രാനും വീണ്ടും സിനിമയില്‍ ഒന്നിക്കുന്നത്‌. ഷാരൂഖ്‌ ഖാനും സൂര്യയും അതിഥി വേഷത്തിലും എത്തുന്നുണ്ട്‌. കൂടാതെ നിരവധി ഹോളിവുഡ്‌ താരങ്ങളും സിനിമയില്‍ അണിനിരക്കും. ഇവരെ കൂടാതെ രജിത് കപൂര്‍, സിമ്രാന്‍, രവി രാധവേന്ദ്രന്‍, കാര്‍ത്തിക് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ആര്‍.മാധവന്‍റെ ട്രൈ കളര്‍ ഫിലിംസും, ഡോക്‌ടര്‍ വര്‍ഗീസ്‌ മൂലന്‍റെ വര്‍ഗീസ്‌ മൂലന്‍ പിക്‌ചേഴ്‌സും, ഹോളിവുഡ്‌ പ്രൊഡക്ഷന്‍ കമ്പനിയായ 27ത് ഇന്‍വെസ്‌റ്റ്‌മെന്‍റ്‌സും ചേര്‍ന്നാണ് നിര്‍മാണം. നിര്‍മാണത്തിന് പുറമെ ചിത്രത്തിന്‍റെ രചന, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ മാധവന്‍ തന്നെയാണ്. മാധവന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്‌.

മലയാളി സംവിധായകന്‍ പ്രജേഷ്‌ സെന്‍ ആണ് സിനിമയുടെ സഹ സംവിധായകന്‍. ശ്രീഷ റായ്‌ ആണ് ഛായാഗ്രഹണം. ബിജിത്ത് ബാല എഡിറ്റിങും നിര്‍വഹിക്കും. ആറ്‌ രാജ്യങ്ങളിലധികം സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ്‌ ചെയ്യേണ്ടിയിരുന്ന സിനിമ കൊവിഡിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

Also Read: 'അത് എന്‍റെ അറിവില്ലായ്‌മ, ഞാന്‍ ഇത്‌ അര്‍ഹിക്കുന്നു'; ട്രോളുകള്‍ക്ക് മറുപടിയുമായി മാധവന്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.