ETV Bharat / entertainment

Lust Stories 2 trailer| 'ലസ്റ്റ് സ്റ്റോറീസു'മായി നെറ്റ്ഫ്ലിക്‌സ് വീണ്ടും; ട്രെയിലർ പുറത്ത് - മൃണാൽ ഠാക്കൂർ

'ലസ്റ്റ് സ്റ്റോറീസ് 2' ജൂൺ 29 മുതല്‍ നെറ്റ്ഫ്ലിക്‌സില്‍ പ്രദർശനം ആരംഭിക്കും

sitara  Lust Stories 2 trailer out  Lust Stories 2 trailer  Lust Stories 2  Emmy nominated anthology Lust Stories 2  anthology Lust Stories 2  anthology  Tamannaah Bhatia  Kajol  Neena Gupta  Vijay Varma  Mrunal Thakur  Tillotama Shome  Kumud Mishra  Angad Bedi  Amruta Shubhash  ലസ്റ്റ് സ്റ്റോറീസ് 2  ലസ്റ്റ് സ്റ്റോറീസ് 2 ജൂൺ 29 മുതല്‍  ലസ്റ്റ് സ്റ്റോറീസ് നെറ്റ്ഫ്ലിക്‌സില്‍  നെറ്റ്ഫ്ലിക്‌സ്  കാജോൾ  തമന്ന ഭാട്ടിയ  വിജയ് വർമ്മ  മൃണാൽ ഠാക്കൂർ  അംഗദ് ബേദി
Lust Stories 2 trailer| 'ലസ്റ്റ് സ്റ്റോറീസു'മായി നെറ്റ്ഫ്ലിക്‌സ് വീണ്ടും; ട്രെയിലർ പുറത്ത്
author img

By

Published : Jun 21, 2023, 1:07 PM IST

ഹൈദരാബാദ്: ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം 'ലസ്റ്റ് സ്റ്റോറീസി'ന്‍റെ രണ്ടാം ഭാഗം വരുന്നു. സിനിമാസ്വാദകർ കാത്തിരുന്ന 'ലസ്റ്റ് സ്റ്റോറീസ് 2' ട്രെയിലർ (Lust Stories 2 trailer) പുറത്തിറങ്ങി. സമൂഹത്തില്‍ വിവിധ തലത്തില്‍ ജീവിക്കുന്ന ഏതാനും സ്‌ത്രീകളുടെ ലൈംഗിക താത്‌പര്യങ്ങളിലും പ്രണയത്തിന്‍റെ പുതിയ നിർവചനങ്ങളിലും, അവരുടെ ചോയിസുകളിലും ചുറ്റിപ്പിണഞ്ഞ് കിടന്ന 'ലസ്റ്റ് സ്റ്റോറീസ്' ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്കുള്ള അംഗീകാരമായ അന്താരാഷ്‌ട്ര എമ്മിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആന്തോളജി ചിത്രമാണ് 'ലസ്റ്റ് സ്റ്റോറീസ് 2' എന്നതും ചിത്രത്തിന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. സീരീസിന്‍റെ സ്രഷ്‌ടാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കൗതുകകരമായ ട്രെയിലറും പ്രതീക്ഷയേറ്റുന്നതാണ്. അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് 'ലസ്റ്റ് സ്‌റ്റോറീസ്' രണ്ടാം ഭാഗത്തിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

കജോൾ (Kajol), നീന ഗുപ്‌ത (Neena Gupta), തമന്ന ഭാട്ടിയ (Tamannaah Bhatia), വിജയ് വർമ ( Vijay Varma) , മൃണാൽ താക്കൂർ ( Mrunal Thakur), അംഗദ് ബേദി (Angad Bedi), അമൃത ശുഭാഷ് (Amruta Shubhash), തിലോത്തമ ഷോം (Tillotama Shome), കുമുദ് മിശ്ര (Kumud Mishra) എന്നിവരാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. തമന്ന ഭാട്ടിയ ഉൾപ്പടെയുള്ളവർ ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സീരീസിലെ തമന്ന - വിജയ്‌ ജോഡിയുടെ കെമിസ്‌ട്രിയും കയ്യടി നേടുന്നുണ്ട്. അടുത്തിടെയാണ് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

പ്രണയത്തിന്‍റെയും കാമത്തിന്‍റെയും സ്‌ത്രീ നിർവചനങ്ങളുടെ, പുനർവായനകളുടെ ആകെത്തുകയാണ് 'ലസ്റ്റ് സ്റ്റോറീസ്'. ആർഎസ്‌വിപിയും ഫ്‌ളൈയിംഗ് യൂണികോണും ചേർന്ന് നിമിച്ച 'ലസ്റ്റ് സ്റ്റോറീസ് 2' വിന്‍റെ നേരത്തെ പുറത്തുവന്ന ടീസറും ശ്രദ്ധ നേടിയിരുന്നു. 'ലസ്റ്റ് സ്റ്റോറീസ് 2' ജൂൺ 29 മുതല്‍ നെറ്റ്ഫ്ലിക്‌സില്‍ പ്രദർശനം ആരംഭിക്കും.

അതേസമയം 2018ലാണ് 'ലസ്റ്റ് സ്റ്റോറീസ്' ഒന്നാം ഭാഗം പുറത്ത് വന്നത്. കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് സീരീസിലെ ചിത്രങ്ങൾ സംവിധാനം ചെയ്‌തത്. രാധിക ആപ്തേ, കിയാര അദ്വാനി, ഭൂമി പട്നേകര്‍, മനീഷ കൊയ്‌രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

പ്രണയം വെളിപ്പെടുത്തി തമന്ന: 'ലസ്റ്റ് സ്റ്റോറീസ് 2'ന്‍റെ സെറ്റില്‍ വച്ചാണ് തനിക്ക് വിജയ്‌ വര്‍മയുമായി ഇഷ്‌ടം തോന്നിയതെന്ന് തമന്ന ഭാട്ടിയ വെളിപ്പെടുത്തിയിരുന്നു. ഒപ്പം അഭിനയിച്ചത് കൊണ്ട് മാത്രമല്ല തങ്ങൾ അടുപ്പത്തിലായതെന്നും താരം പറഞ്ഞിരുന്നു. 'ഒപ്പം അഭിനയിച്ചത് കൊണ്ട് മാത്രം സഹതാരവുമായി അടുപ്പമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് നിരവധി സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരാളുമായി പ്രണയത്തിലാവുകയോ മറ്റൊരാളോട് വികാരം തോന്നുകയോ ചെയ്യുന്നത് വ്യക്തിപരമാണ്. ഈ ബന്ധത്തിന് പ്രൊഫഷനുമായി യാതൊരുവിധ ബന്ധവും ഇല്ല'- എന്നായിരുന്നു തമന്നയുടെ വാക്കുകൾ.

READ MORE: 'എന്‍റെ സന്തോഷത്തിന്‍റെ ഇടം, ഇത്രയും നാള്‍ താന്‍ തേടിയയാള്‍'; വിജയ്‌ വര്‍മ്മയുമായുള്ള പ്രണയത്തിലെന്ന് തമന്ന ഭാട്ടിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.