ETV Bharat / entertainment

Karthi poses with John Cena 'കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം'; ജോൺ സെനയ്‌ക്കൊപ്പം പോസ് ചെയ്‌ത് കാർത്തി - ജോൺ സെനയ്‌ക്കൊപ്പം കാർത്തി

Karthi met WWE star John Cena : പരിചയപ്പെടുന്ന ഓരോരുത്തർക്കും കുറഞ്ഞ മിനിറ്റുകൾക്കുള്ളിൽ സ്‌പെഷ്യൽ എന്നുതോന്നിക്കാൻ ജോൺ സെനയ്‌ക്ക് കഴിയുന്നു എന്ന് കാർത്തി.

Karthi poses with John Cena  Karthi shared picture with John Cena  Karthi picture with John Cena  Karthi with John Cena  John Cena  American professional wrestler John Cena  wrestler John Cena  ജോൺ സെന  കാർത്തി  കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം  A great pleasure meeting you  ജോൺ സെനയ്‌ക്കൊപ്പം പോസ് ചെയ്‌ത് കാർത്തി  ജോൺ സെനയ്‌ക്കൊപ്പം കാർത്തി  ഡബ്ല്യു ഡബ്ല്യു ഇ താരം ജോൺ സെന
Karthi poses with John Cena
author img

By ETV Bharat Kerala Team

Published : Sep 10, 2023, 8:30 PM IST

മിഴ് സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനാണ് കാർത്തി(Karthi). മണിരത്നം അണിയിച്ചൊരുക്കിയ 'പൊന്നിയിൻ സെൽവനി'ൽ മിന്നും പ്രകടനം കാഴ്‌ചവച്ച് കയ്യടി നേടിയ കാർത്തിയുടേതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ തന്‍റെ ഇൻസ്റ്റഗ്രാമിൽ കാർത്തി പങ്കുവച്ച ഒരു ചിത്രം വാർത്തകളിൽ നിറയുകയാണ്.

ഡബ്ല്യു ഡബ്ല്യു ഇ താരം ജോൺ സെനയോടൊപ്പമുള്ള ചിത്രമാണ് കാർത്തി ആരാധകരുമായി പങ്കുവച്ചത് (Karthi poses with John Cena). മനം കവരുന്ന കുറിപ്പിനൊപ്പമാണ് കാർത്തി ഫോട്ടോ പോസ്റ്റ് ചെയ്‌തത്. താൻ ഏറെ ആരാധിക്കുന്ന ഒരാളെ കാണാനായതിലുള്ള സന്തോഷം താരത്തിന്‍റെ വാക്കുകളിൽ വ്യക്തമാണ്.

ജോൺ സെനയെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് താരം കുറിച്ചു. റെസ്ലിങ് താരത്തെ മെൻഷൻ ചെയ്യാനും കാർത്തി മറന്നില്ല. 'കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ട്. വളരെയധികം ദയയും ഊഷ്‌മളതയും കാണിച്ചതിന് നന്ദി. പരിചയപ്പെടുന്ന ഓരോരുത്തർക്കും കുറഞ്ഞ മിനിറ്റുകൾക്കുള്ളിൽ സ്‌പെഷ്യൽ എന്നുതോന്നിക്കാൻ നിങ്ങൾക്ക് കഴിയുന്നു എന്നത് അതിശയകരമാണ്'- കാർത്തി കുറിച്ചു. ആ കുറഞ്ഞ സമയത്തിനകം തന്നെ വിശ്വസ്‌തതയും ബഹുമാനവുമെല്ലാം അനുഭവപ്പെട്ടുവെന്നും കാർത്തി വ്യക്തമാക്കി.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ചാണ് ലോകത്തെമ്പാടും ആരാധകരുള്ള ജോൺ സെനയെ കാർത്തി കണ്ടുമുട്ടിയത്. ഹൈദരാബാദിൽ നടക്കുന്ന ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർസ്റ്റാർ സ്‌പെക്‌റ്റക്കിൾ 2023മായി ബന്ധപ്പെട്ട, പ്രമോഷണൽ പരിപാടിയുടെ ഭാ​ഗമായാണ് ഈ കൂടിക്കാഴ്‌ച എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂപ്പർസ്റ്റാർ സ്‌പെക്‌റ്റക്കിൾ 2023ൽ സേത്ത് റോളിൻസ്, ജിന്ദർ മഹൽ, നതാലിയ, ഡ്രൂ മക്കിന്‍റൈർ, ഗുന്തർ എന്നിവരുൾപ്പടെ പ്രശസ്‌തരായ റസ്‌ലിങ് താരങ്ങളാണ് പങ്കെടുക്കുന്നത്.

കാർത്തിയുടെ 'ജപ്പാൻ' വരുന്നു: അതേസമയം രാജു മുരുഗൻ സംവിധാനം ചെയ്യുന്ന 'ജപ്പാൻ' ആണ് കാർത്തി നായകനായി എത്തുന്ന പുതിയ ചിത്രം. ഈ ചിത്രത്തിൽ വേറിട്ട രൂപത്തിലും ഭാവത്തിലുമാണ് കാർത്തി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവന്ന ടീസറും പോസ്റ്ററുകളുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.

ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചു കൊണ്ടാണ് ടീസർ എത്തിയത്. കാർത്തിയുടെ വ്യത്യസ്‌തമായ ലുക്ക് തന്നെയായിരുന്നു ടീസറിലെ ഹൈലൈറ്റ് (Japan movie teaser). 'ജപ്പാൻ' എന്ന ടൈറ്റിൽ കഥാപാത്രത്തെയാകും ചിത്രത്തിൽ കാർത്തി അവതരിപ്പിക്കുക എന്ന സൂചനയും ടീസർ നൽകിയിരുന്നു. കോമഡിക്കും പ്രാധാന്യമുള്ള ചിത്രം ഏതായാലും തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയർത്തുമെന്നാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ.

മലയാളി നടി അനു ഇമ്മാനുവൽ നായികയായി എത്തുന്ന (Anu Emmanuel in Japan movie) ഈ ചിത്രം ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ് നിര്‍മിക്കുന്നത്. കാർത്തിയുടെ 25-ാമത് ചിത്രം കൂടിയായ ജപ്പാൻ തമിഴിന് പുറമെ മലയാളം, തെലുഗു, കന്നഡ, എന്നീ ഭാഷകളിലും പുറത്തിറങ്ങും (Karthi's 25th movie Japan).

READ ALSO: Karthi Japan Movie New Update 'ജപ്പാനി'ൽ വേറിട്ട ലുക്കിൽ കാര്‍ത്തി; പുതിയ അപ്‌ഡേറ്റ് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.