Vikram movie response: ഉലകനായകന്‍ കമല്‍ഹാസന്‍റെ 'വിക്രം' ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമാപ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്‌ത സിനിമയാണിത്. ആദ്യ പ്രദര്‍ശനം മുതല്‍ തന്നെ 'വിക്രം' മികച്ച പ്രതികരണങ്ങളാണ് നേടിയത്.
Vikram box office collection: 'വിക്ര'ത്തിന്‍റെ ആദ്യ മൂന്ന് ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൂന്ന് ദിനം കൊണ്ട് 100 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയിലെ മാത്രം കലക്ഷന്‍ റിപ്പോര്‍ട്ടാണിത്. ആദ്യ ദിനം 34 കോടി നേടിയതോടെ മൂന്ന് ദിനം കൊണ്ട് ചിത്രം 90 കോടി സ്വന്തമാക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
Vikram three days collection: എന്നാല്‍ മൂന്ന് ദിനം കൊണ്ട് 'വിക്രം' 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 100.75 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ കലക്ഷന്‍. അതേസമയം 150 കോടിയാണ് സിനിമയുടെ ആഗോള ബോക്‌സോഫീസ് കലക്ഷന്‍. പ്രദര്‍ശനത്തിന്‍റെ രണ്ടാം ദിനത്തില്‍ 31.75 കോടിയും, മൂന്നാം ദിനം 35 കോടിയുമാണ് ചിത്രം നേടിയത്.
കമല്‍ ഹാസന്‍റേതായി 100 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് 'വിക്രം'. തമിഴ്‌നാട്ടില്‍ ചിത്രത്തിന്‍റെ കലക്ഷന്‍ 70 കോടി ആണ്. കര്‍ണാടകയില്‍ നിന്നും 11.8 കോടിയാണ് മൂന്ന് ദിനം കൊണ്ട് സിനിമ നേടിയത്.
Prithviraj box office collection: തെന്നിന്ത്യയില്‍ 'വിക്ര'ത്തിനായി കാത്തിരുന്ന പോലെ ബോളിവുഡ് ലോകത്ത് പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്ന ചിത്രമായിരുന്നു അക്ഷയ് കുമാറിന്‍റെ 'സമ്രാട്ട് പൃഥ്വിരാജ്'. തിയേറ്ററുകളിലെത്തി മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ ആഗോള കലക്ഷന്‍ 39-40 കോടി രൂപയാണ്.
16 കോടിയാണ് 'പൃഥ്വിരാജി'ന്‍റെ മൂന്നാം ദിന ബോക്‌സോഫീസ് കലക്ഷന്‍. ട്രേഡ് അനലിസ്‌റ്റ് രമേശ് ബാലയാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ടാം ദിനത്തില്‍ 12.60 കോടി രൂപ ചിത്രം നേടിയതായി ട്രേഡ് അനലിസ്‌റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശും അറിയിച്ചു.
Major box office collection: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിത കഥ പറയുന്ന 'മേജറും' മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 25 കോടിയാണ് 'മേജറി'ന്‍റെ ഇതുവരെയുള്ള ഗ്രോസ് കലക്ഷന്‍. 8.25 കോടി രൂപയാണ് ഞായറാഴ്‌ച മാത്രം ചിത്രം സ്വന്തമാക്കിയത്. സിനിമയുടെ ഹിന്ദി വേര്‍ഷന് ഇതുവരെ ലഭിച്ചിരിക്കുന്നത് 4.75 കോടിയാണ്.
Release clash in June: 'വിക്രം', 'പൃഥ്വിരാജ്', 'മേജര്‍' എന്നീ ചിത്രങ്ങള്‍ ഒരേ ദിവസമാണ് റിലീസിനെത്തിയത്. ജൂണ്‍ 3നായിരുന്നു ഈ മൂന്ന് സിനിമകളും തിയേറ്ററുകളിലെത്തിയത്. 'വിക്രം', 'മേജര്‍' റിലീസുകള്‍ 'പൃഥ്വിരാജി'ന്‍റെ കലക്ഷനെ അക്ഷരാര്‍ഥത്തില്‍ ബാധിച്ചു.
Also Read: വിക്രം സിനിമയിലെ സൂര്യയുടെ പ്രതിഫലം?, മൂന്നാം ഭാഗത്തില്‍ വില്ലന്‍ റോളില്‍ താരം