Super hit movie Vikram success: സമീപകാല തെന്നിന്ത്യന്‍ സിനിമകളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് കമല്‍ഹാസന്‍റെ 'വിക്രം'. റിലീസ് ചെയ്‌ത് രണ്ടാം വാരത്തിലും തിയേറ്ററുകളില്‍ ഗംഭീര വിജയം നേടി മുന്നേറുകയാണ് ലോകേഷ് കനകരാജ് ചിത്രം. തമിഴ്‌നാടിന് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടി ബോക്‌സോഫീസ് കുതിപ്പ് തുടരുന്നു.
Vikram enters 300 crore club: ഇപ്പോള്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും മറ്റൊരു നേട്ടം കൂടി ചിത്രം നേടിയിരിക്കുകയാണ്. 'വിക്രം' 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു. പത്ത് ദിവസം കൊണ്ടാണ് ഈ അവിസ്‌മരണീയ നേട്ടം സിനിമ സ്വന്തമാക്കിയിരിക്കുന്നത്. 2019ന് ശേഷം ഇതാദ്യമായാണ് ഒരു തമിഴ് ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്.
-
#Vikram is the 4th Kollywood movie to do more than ₹ 300 Crs at the WW Box office..
— Ramesh Bala (@rameshlaus) June 13, 2022 " class="align-text-top noRightClick twitterSection" data="
The other 3 being..
1. #2Point0
2. #Kabali
3. #Enthiran pic.twitter.com/pnvbyKLoZd
">#Vikram is the 4th Kollywood movie to do more than ₹ 300 Crs at the WW Box office..
— Ramesh Bala (@rameshlaus) June 13, 2022
The other 3 being..
1. #2Point0
2. #Kabali
3. #Enthiran pic.twitter.com/pnvbyKLoZd#Vikram is the 4th Kollywood movie to do more than ₹ 300 Crs at the WW Box office..
— Ramesh Bala (@rameshlaus) June 13, 2022
The other 3 being..
1. #2Point0
2. #Kabali
3. #Enthiran pic.twitter.com/pnvbyKLoZd
Kamal Haasan first 300 crore movie: ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാലയാണ് ഈ വിവരം പുറത്തുവിട്ടത്. ആഗോള ബോക്‌സോഫീസില്‍ നിന്നാണ് സിനിമ വമ്പന്‍ കലക്ഷന്‍ സ്വന്തമാക്കിയത്. കമല്‍ഹാസന്‍റെ കരിയറിലെ ആദ്യത്തെ 300 കോടി കലക്ഷന്‍ ചിത്രം കൂടിയാണിത്.
300 crores Tamil movies: 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ് വിക്രം. രജനീകാന്തിന്‍റെ 2.0, കബാലി, എന്തിരന്‍ എന്നിവയാണ് ഇതിന് മുമ്പ് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മറ്റ് തമിഴ് ചിത്രങ്ങള്‍.
Vikram box office collection: ഇന്ത്യയില്‍ നിന്ന് മാത്രം 210 കോടിയാണ് വിക്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 127 കോടി ചിത്രം സ്വന്തമാക്കി. കേരളത്തില്‍ നിന്നും 31 കോടി, തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും 25 കോടി, കര്‍ണാടകത്തില്‍ നിന്നും 18.75 കോടി, ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും 8.25 കോടിയും സിനിമ നേടി.
Kamal gift to Suriya: സിനിമയില്‍ ഏജന്‍റ് വിക്രം എന്ന കഥാപാത്രത്തെയാണ് കമല്‍ഹാസന്‍ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തിലുണ്ട്. സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച സൂര്യയ്‌ക്ക് ലക്ഷങ്ങള്‍ വിലവരുന്ന റോളക്‌സ് വാച്ച് കമല്‍ സമ്മാനമായി നല്‍കിയിരുന്നു. തന്‍റെ സ്വന്തം വാച്ചാണ് സ്‌നേഹോപഹാരമായി സൂര്യയ്‌ക്ക് ഉലകനായകന്‍ സമ്മാനിച്ചത്. വിക്രത്തില്‍ റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്.
Kamal Haasan gift to Lokesh: സംവിധായകന്‍ ലോകേഷ് കനകരാജിന് ലെക്‌സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാറും, 13 സഹസംവിധായകര്‍ക്ക് അപ്പാച്ചെ 160 ആര്‍ടിആര്‍ ബൈക്കും താരം സമ്മാനമായി നല്‍കിയിരുന്നു. ലെക്‌സസ് കാറുകളോട് ഭ്രമമുള്ള കമല്‍ഹാസന്‍ ഇതാദ്യമായാണ് അത്തരത്തിലൊന്ന് ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നത്.
രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നായിരുന്നു നിര്‍മാണം. ലോകേഷ് കനകരാജും രത്‌നകുമാറും ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കി. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങും നിര്‍വഹിച്ചു. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതമൊരുക്കിയത്.
Also Read: 'വിക്ര'ത്തിന്‍റെ വിജയത്തില്‍ കമല്‍ ഹാസന് ഉറ്റ സുഹൃത്തിന്‍റെ അത്താഴ വിരുന്ന്