ETV Bharat / entertainment

വിക്രം വരുന്നു... ഉലകനായകന്‍ ചിത്രത്തിന്‍റെ സെന്‍സറിങ്‌ പൂര്‍ത്തിയായി... - Vikram OTT rights

Vikram censored with UA certificate: തമിഴകത്ത്‌ ഇതിനോടകം തന്നെ വിക്രം പ്രീ റിലീസ്‌ ഹൈപ്പ്‌ നേടിക്കഴിഞ്ഞു. ചിത്രം റിലീസിനോടടുക്കുകയാണ്.

Kamal Haasan starrer Vikram  ഉലകനായകന്‍ ചിത്രത്തിന്‍റെ സെന്‍സറിങ്‌ പൂര്‍ത്തിയായി  Vikram censored with UA certificate  വിക്രമിന്‍റെ സെന്‍സറിങ്‌  Vikram stars  Vikram release  Vikram OTT rights  Vikram audio rights
ഉലകനായകന്‍ ചിത്രത്തിന്‍റെ സെന്‍സറിങ്‌ പൂര്‍ത്തിയായി...
author img

By

Published : May 26, 2022, 1:56 PM IST

Kamal Haasan starrer Vikram: തെന്നിന്ത്യന്‍ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍റെ 'വിക്ര'ത്തിനായി. കമല്‍ ഹാസന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിക്രം'. തമിഴകത്ത്‌ ഇതിനോടകം തന്നെ പ്രീ റിലീസ്‌ ഹൈപ്പ്‌ നേടിക്കഴിഞ്ഞ 'വിക്രം' റിലീസിനോടടുക്കുകയാണ്.

Vikram censored with UA certificate: വിക്രമിന്‍റെ സെന്‍സറിങ്‌ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്‌. രണ്ട്‌ മണിക്കൂര്‍ 53 മിനിറ്റാണ് (173 മിനിറ്റ്‌) ചിത്രത്തിന്‍റെ ആകെ ദൈര്‍ഘ്യം. സിനിമയ്‌ക്ക്‌ യു/എ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച വിവരം സംവിധായകന്‍ ലോകേഷ്‌ കനകരാജ്‌ ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്‌. 'വിക്ര'മിലെ പുതിയൊരു പോസ്‌റ്റര്‍ പങ്കുവച്ച്‌ കൊണ്ടായിരുന്നു ലോകേഷിന്‍റെ ഈ പ്രഖ്യാപനം. കമല്‍ ഹാസനാണ് പുതിയ പോസ്‌റ്ററില്‍.

Vikram stars: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ ഫഹദ്‌ ഫാസില്‍, വിജയ്‌ സേതുപതി എന്നിവരും സുപ്രധാന വേഷത്തിലെത്തും. സിനിമയില്‍ സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്‌. ഇവരെ കൂടാതെ നരേന്‍, ചെമ്പന്‍ വിനോദ്‌, കാളിദാസ്‌ ജയറാം, ശിവാനി, സ്വാദിഷ്‌ട കൃഷ്‌ണന്‍, സന്താന ഭാരതി തുടങ്ങിയവരും അണിനിരക്കും.

Vikram release: ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമാണിത്‌. 110 ദിവസങ്ങള്‍ നീണ്ട ചിത്രീകരണമായിരുന്നു 'വിക്ര'ത്തിന്. റിലീസിനോടടുക്കുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ കമല്‍ ഹാസന്‍ ഉള്‍പ്പടെ വിക്രം അണിയറപ്രവര്‍ത്തകര്‍.

Vikram OTT rights: തിയേറ്ററുകളില്‍ എത്തും മുമ്പ്‌ തന്നെ 'വിക്രം' 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഡിസ്‌സി പ്ലസ്‌ ഹോട്ട്‌സ്‌റ്റാര്‍ ആണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. വിക്രത്തിന്‍റെ അഞ്ച്‌ ഭാഷകളിലെയും ഒടിടി, സാറ്റ്‌ലൈറ്റ് അവകാശം ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിനാണ്.

Vikram audio rights: സോണി മ്യൂസിക്കാണ് 'വിക്ര'ത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സ്വന്തമാക്കിയത്‌. വന്‍ തുകയ്‌ക്കാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സോണി മ്യൂസിക്‌ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്‌കമല്‍ ഫിലിംസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് 'വിക്ര'ത്തിന്‍റെ നിര്‍മാണം. ലോകേഷ്‌ കനകരാജ്‌ ആണ് തിരക്കഥ. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍ അന്‍പറിവാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കും. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്.

Also Read: കുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് കമല്‍ ; 'വിക്ര'ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.