ETV Bharat / entertainment

വമ്പന്‍ പ്രഖ്യാപനം ; 'പ്രൊജക്‌ട് കെ'യില്‍ ഉലകനായകനും, ആവേശം വാനോളം - അമിതാഭ് ബച്ചന്‍

പ്രഭാസ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ അണിനിരക്കുന്ന 'പ്രൊജക്‌ട് കെ'യില്‍ കമൽ ഹാസനും

sitara  Kamal Haasan in Project K  Welcoming Kamal Haasan in Project K  Welcoming Kamal Haasan  Kamal Haasan in Project K  Kamal Haasan  Kamal Haasan  Project K  പ്രൊജക്‌ട് കെയില്‍ ഉലകനായകനും  പ്രൊജക്‌ട് കെ  Amitabh Bachchan  Prabhas  Deepika Padukone  Nag Ashwin  ദീപിക പദുകോണ്‍  അമിതാഭ് ബച്ചന്‍  പ്രഭാസ്
യഥാർഥ സർപ്രൈസ്! 'പ്രൊജക്‌ട് കെ'യില്‍ ഉലകനായകനും, ആവേശം വാനോളം
author img

By

Published : Jun 25, 2023, 1:53 PM IST

ന്ത്യൻ സിനിമാലോകത്ത് ഇന്നുവരെ കാണാത്ത ദൃശ്യ വിസ്‌മയം ഒരുക്കാൻ 'പ്രൊജക്‌ട് കെ' വരുന്നു. തെന്നിന്ത്യൻ താരം പ്രഭാസ്, ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ അണിനിരക്കുന്ന 'പ്രൊജക്‌ട് കെ' ഇപ്പോഴിതാ വമ്പൻ പ്രഖ്യാപനം നടത്തി സിനിമാസ്വാദകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

ചിത്രത്തിൽ ഉലക നായകൻ കമൽ ഹാസനും അണിചേരുകയാണ് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഐക്കൺ ആയി കണക്കാക്കപ്പെടുന്ന കമൽ ഹാസനെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള വീഡിയോ പങ്കുവച്ചാണ് ചിത്രത്തിലെ താരത്തിന്‍റെ സാന്നിധ്യം അണിയറക്കാർ പ്രേക്ഷകരുമായി പങ്കുവച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ഭൂമിയെ തന്നെ മറക്കുന്ന ഒരു നിഴല്‍ ആവശ്യമായി വന്നിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അണിയറ പ്രവർത്തകർ ഉലകനായകന് സ്വാഗതം ഓതിയത്. തന്‍റെ വേറിട്ട അഭിനയത്തിലൂടെ വെള്ളിത്തിരയില്‍ അത്ഭുതങ്ങൾ തീർക്കുന്ന കലാകാരന് നല്‍കുന്ന ഏറ്റവും അർഥവത്തായ സ്വാഗതം. ഇന്ത്യയിലെ ഏറ്റവും വലിയ താരനിരയെ തങ്ങൾ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണെന്നും അവർ പറയുന്നു.

നാഗ് അശ്വിന്‍റെ സംവിധാനത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ദത്താണ് ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് 'പ്രൊജക്‌ട് കെ'.

ചിത്രത്തിന്‍റെ പ്രീ - പ്രൊഡക്ഷന്‍ വീഡിയോകൾ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പങ്കുവച്ചിരുന്നു. ആദ്യ എപ്പിസോഡായി 'റി ഇന്‍വെന്‍റിങ് ദി വീല്‍' എന്ന വീഡിയോ ആണ് പുറത്തുവിട്ടത്. ഒരു പ്രത്യേക ഡിസൈനിലുള്ള വീല്‍ നിര്‍മിക്കുന്നതായിരുന്നു ഈ വീഡിയോ. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

പിന്നാലെ 'ഫ്രം സ്‌ക്രാച്ച് എപ്പിസോഡ് 2- അസംബ്ലിങ് ദി റെയ്‌ഡേഴ്‌സ്' എന്ന പേരിൽ രണ്ടാമത്തെ വീഡിയോയും എത്തി. വില്ലന്‍റെ യൂണിഫോമിന്‍റെ പിന്നിലെ യാത്രയാണ് വീഡിയോയില്‍ പറയുന്നത്. സിനിമയുടെ ഏറ്റവും ചെലവേറിയ ഭാഗവും ഇത് തന്നെയാണെന്ന് നിര്‍മാതാവിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. സിനിമയ്ക്കാ‌യി പ്രത്യേക പ്രമോഷന്‍ ക്യാമ്പയിനുകളാണ് നടന്നുവരുന്നത്.

ചിത്രം വേള്‍ഡ് - ക്ലാസ് പ്രൊഡക്ഷന്‍ രീതിയിലാണ് ഒരുങ്ങുന്നതെന്ന് നിസംശയം പറയാം. ഇതുവരെ പുറത്തുവന്ന വീഡിയോകളും ഇക്കാര്യത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും ടെക്‌നിക്കല്‍ രീതികളിലും ഇതുവരെ കാണാത്ത ഒരു മായാലോകം ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. 2024 ജനുവരി 12-ന്‌ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

ഏതായാലും ഇന്ത്യൻ സിനിമാലോകത്തെ പ്രഗത്ഭർ അണിയറയിലും അരങ്ങത്തും കൈകോർക്കുമ്പോൾ 'പ്രൊജക്‌ട് കെ' നിരാശപ്പെടുത്തില്ലെന്ന് തന്നെയാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ. ഉലകനായന്‍റെ സാന്നിധ്യവും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു.

READ MORE: കമൽഹാസൻ തായ്‌വാനിലേക്ക്, 'ഇന്ത്യൻ 2'ന്‍റെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍

അതേസമയം 'ഇന്ത്യന്‍ 2' ആണ് കമല്‍ ഹാസന്‍റേതായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രമാണ്. 1996ല്‍ കമല്‍ ഹാസന്‍ ഇരട്ട വേഷത്തിലെത്തിയ 'ഇന്ത്യന്‍' എന്ന സിനിമയുടെ തുടര്‍ച്ചയാണ് 'ഇന്ത്യന്‍ 2'.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.