ETV Bharat / entertainment

കാളിദാസും നമിതയും ഒന്നിക്കുന്ന 'രജനി' തിയേറ്ററിലേക്ക്; നവംബർ 17ന് റിലീസ് - Kalidas jayaram new movie Rajnis release

'Rajni' Releases on November 17: ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായ 'രജനി' വിനില്‍ സ്‌കറിയ വർഗീസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്

കാളിദാസും നമിതയും ഒന്നിക്കുന്ന രജനി  രജനി  രജനി തിയേറ്ററിലേക്ക്  രജനി നവംബർ 17ന് റിലീസ്  രജനി നവംബർ 17ന്  രജനി റിലീസ്  Rajni Releases on November 17  Rajni on November 17  Rajni  Kalidas jayaram new movie Rajnis release  Kalidas Namitha Pramod Movie Rajni release
Kalidas jayaram new movie Rajni's release
author img

By ETV Bharat Kerala Team

Published : Nov 2, 2023, 3:53 PM IST

കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രജനി'. വിനില്‍ സ്‌കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രജനി' റിലീസിനൊരുങ്ങുകയാണ്. നവംബർ 17-ന് ചിത്രം തിയേറ്ററുകളിലെത്തും.

ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മലയാളത്തിനൊപ്പം തന്നെ തമിഴിലും ഒരുങ്ങുന്ന 'രജനി' പരസ്യകലാരംഗത്തെ ശ്രദ്ധേയരായ നവരസ ഗ്രൂപ്പ്‌, നവരസ ഫിലിംസിന്‍റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ്. ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

നമിത പ്രമോദാണ് 'രജനി'യിലെ നായിക. സൈജു കുറുപ്പ്, ലക്ഷ്‌മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്. അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്‍റ് വടക്കൻ, രമേശ് ഖന്ന, പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരാണ് ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്.

READ ALSO: Kalidas -Namitha Pramod Movie 'Rajani': കാളിദാസ് - നമിത പ്രമോദ് ചിത്രം 'രജനി' പ്രദർശനത്തിന്

ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റര്‍ ദീപു ജോസഫ് ആണ്. വിന്‍സെന്‍റ് വടക്കനാണ് മലയാളത്തിൽ സംഭാഷണം എഴുതിയത്. തമിഴ് സംഭാഷണം ഒരുക്കിയത് ഡേവിഡ് കെ രാജൻ ആണ്. സംഗീതം 4 മ്യൂസിക്‌സും നിർവഹിക്കുന്നു.

സൗണ്ട് ഡിസൈനർ - രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്‌ടർ - ശ്രീജിത്ത് കോടോത്ത്, കല- ആഷിക്ക് എസ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്‌ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണന്‍, സ്റ്റില്‍സ് - രാഹുൽ രാജ് ആർ, സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർമാർ - വിനോദ് പി എം, വിശാഖ് ആർ വാര്യർ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷമീജ് കൊയിലാണ്ടി, ശക്തിവേൽ, പ്രൊഡക്ഷൻ മാനേജർ - അഖിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

മലയാളത്തിൽ വീണ്ടും ഒരു ആന്തോളജി ചിത്രം; 'നീതി' നവംബർ 17ന്: മലയാളത്തിൽ വീണ്ടും ഒരു ആന്തോളജി സിനിമ വരികയായി. 'നീതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യൻ പൗരന്‍റെ തുല്യ നീതി ലംഘനങ്ങളെ ആസ്‌പദമാക്കി പോരാട്ടത്തിന്‍റെ കഥയാണ് പറയുന്നത്. ഡോ. ജെസ്സി കുത്തനൂരിന്‍റെ കിച്ചൂട്ടന്‍റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ, എന്നീ 3 കഥകളാണ് നീതിക്ക് ആധാരം. ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ, വിനീത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നീതി നവംബർ 17ന് തിയേറ്ററുകളിൽ എത്തും.

READ MORE: മലയാളത്തിൽ വീണ്ടും ഒരു ആന്തോളജി ചിത്രം; 'നീതി' നവംബർ 17ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.