ETV Bharat / entertainment

ANTONY Motion Poster | കവചമായും കാവൽനാഥനായും 'ആന്‍റണി' ; ആവേശം ഇരട്ടിയാക്കി മോഷൻ പോസ്റ്റർ - നൈല ഉഷ

'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് 'ആന്‍റണി'

sitara  ANTONY  ANTONY Motion Poster  ആന്‍റണി മോഷൻ പോസ്റ്റർ പുറത്ത്  ആന്‍റണി മോഷൻ പോസ്റ്റർ  Chemban Vinod  Nyla Usha  Joshiy  Kalyani Priyadarshan  Jakes Bejoy  Motion Poster  Joju George  Joju George ANTONY movie Motion Poster  Joju George ANTONY movie  ജോജു ജോര്‍ജ്  ജോജു ജോര്‍ജ് ആന്‍റണി  കല്യാണി പ്രിയദർശൻ  നൈല ഉഷ  ചെമ്പന്‍ വിനോദ് ജോസ്
ANTONY
author img

By

Published : Jul 9, 2023, 1:06 PM IST

തന്‍റെ വേറിട്ട അഭിനയം കൊണ്ട് സിനിമാസ്വാദകരുടെ ഹൃദയം കവർന്ന ജോജു ജോര്‍ജ് (Joju George) നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ആന്‍റണി' (ANTONY). ജോഷി (Joshiy) സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും (ANTONY Motion Poster) അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചടുലമായ പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ എത്തുന്ന വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയും പ്രേക്ഷകർക്ക് പരിചയപ്പടുത്തുകയാണ് മോഷൻ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ. മാസ് ഗെറ്റപ്പിൽ മീശ പിരിച്ചെത്തുന്ന ജോജു തന്നെയാണ് പോസ്റ്ററിൽ ഹൈലൈറ്റ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ കല്യാണി പ്രിയദർശനെയും (Kalyani Priyadarshan) ചെമ്പന്‍ വിനോദ് ജോസിനെയും (Chemban Vinod) നൈല ഉഷയെയും (Nyla Usha) എല്ലാം പോസ്റ്ററിൽ കാണാം. ഏവരുടെയും പുത്തൻ ലുക്ക് പ്രേക്ഷകരില്‍ ആവേശം ഉണർത്തുകയാണ്.

‘ആന്‍റണി’ക്കു വേണ്ടി വമ്പൻ മേക്കോവറുമായാണ് ജോജു എത്തുന്നത്. ശരീര വണ്ണം തീരെ കുറച്ചാണ് കഥാപാത്രമായി അദ്ദേഹം മാറിയിരിക്കുന്നത്. തിയേറ്ററുകളില്‍ നിറഞ്ഞോടിയ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രം മാസ് ആക്ഷൻ ത്രില്ലറായാണ് അണിയിച്ചൊരുക്കുന്നത്. ‘ആന്‍റണി’യിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ജോഷി, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ എന്നിങ്ങനെ 'പൊറിഞ്ചു മറിയം ജോസ്' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'ആന്‍റണി'ക്ക്. 'പൊറിഞ്ചു മറിയം ജോസി'ന്‍റെ വന്‍ വിജയം 'ആന്‍റണി'യും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറ പ്രവർത്തകരും.

വിജയരാഘവന്‍, ആശ ശരത് എന്നിവരും മറ്റ് സുപ്രധാന റോളുകളില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിങ് അടുത്തിടെയാണ് ആരംഭിച്ചത്. വെള്ളിക്കുളം കുരിശടി, വാഗമണ്‍ എന്നിവയാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. സുരേഷ് ഗോപി നായകനായ 'പാപ്പന്‍' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാന ചെയ്യുന്ന സിനിമയാണ് 'ആന്‍റണി'.

ഐന്‍സ്‌റ്റീന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്‌റ്റീന്‍ സാക് പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജോജു ജോർജിന്‍റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ആന്‍റണി'. രാജേഷ് വര്‍മയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. രണദിവെ ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 'പൊറിഞ്ചു മറിയം ജോസി'നായി സംഗീതമൊരുക്കിയ ജേക്‌സ് ബിജോയ് (Jakes Bejoy) ആണ് 'ആന്‍റണി'ക്കും ഈണം ഒരുക്കുന്നത്. 'പൊറിഞ്ചു'വിലെ ജേക്‌സ് ഒരുക്കിയ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു.

READ ASLO: 'ആന്‍റണി' ലോഡിങ്; മേക്കോവറില്‍ ഞെട്ടിച്ച് ജോജു ജോർജ്

ദിലീപ് നാഥ് കലാസംവിധാനവും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വിതരണം- അപ്പു പാത്തു പപ്പു പ്രൊഡക്‌ഷന്‍ ഹൗസ്, മാർക്കറ്റിങ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെന്‍റ് .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.