ETV Bharat / entertainment

കെജിഎഫ് വില്ലന്‍ അജിത്ത് ചിത്രത്തില്‍, എകെ 61ല്‍ ജോയിന്‍ ചെയ്യാന്‍ ജോണ്‍ കൊക്കന്‍ - അജിത്ത് കുമാര്‍

അജിത്തിനൊപ്പമുളള അനുഭവം സാര്‍പ്പട്ട പരമ്പരെെ സമയത്ത് ജോണ്‍ പറഞ്ഞിരുന്നു. സിരുത്തെെ ശിവ സംവിധാനം ചെയ്ത വീരം സിനിമയുടെ ഷൂട്ടിംഗ് ദിനങ്ങളെ കുറിച്ചാണ് നടന്‍ മനസുതുറന്നത്

ajith kumar  john kokken  john kokken ajith  john kokken ak 61  അജിത്ത്  അജിത്ത് കുമാര്‍  ജോണ്‍ കൊക്കന്‍ എകെ 61
കെജിഎഫ് വില്ലന്‍ അജിത്ത് ചിത്രത്തില്‍, എകെ 61ല്‍ ജോയിന്‍ ചെയ്യാന്‍ ജോണ്‍ കൊക്കന്‍
author img

By

Published : May 8, 2022, 3:36 PM IST

സാര്‍പ്പട്ട പരമ്പരൈ, കെജിഎഫ് 2 എന്നീ സിനിമകളിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ജോണ്‍ കൊക്കന്‍. സാര്‍പ്പട്ട പരമ്പരൈയിലെ വേമ്പുലി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. കരിയറില്‍ ചെറിയ റോളുകള്‍ കൂടുതലായി ചെയ്ത നടന് ഈ സിനിമ വഴിത്തിരിവായി മാറി. സാര്‍പ്പട്ട പരമ്പരെെയ്ക്ക് പിന്നാലെ വന്ന കെജിഎഫ് 2വിലും ജോണ്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

കെജിഎഫ് ഓവര്‍സീയറായ ജോണ്‍ എന്ന കഥാപാത്രമായാണ് നടന്‍ വേഷമിട്ടത്. കെജിഎഫ് 2 തരംഗമായ ശേഷം തമിഴ് സൂപ്പര്‍താരം അജിത്തിന്‍റെ പുതിയ ചിത്രത്തില്‍ ജോണ്‍ എത്തുന്നതായുളള വിവരം പുറത്തുവന്നിരിക്കുകയാണ്. അജിത്തിന്‍റെ എകെ 61 എന്ന സിനിമയില്‍ ജോണും പ്രധാന കഥാപാത്രമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അജിത്ത് സാര്‍ തനിക്ക് വലിയ പ്രചോദനം നല്‍കിയ വ്യക്തിയാണെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ജോണ്‍ കൊക്കന്‍ പറഞ്ഞിരുന്നു. സാര്‍പ്പട്ട പരമ്പരൈയിലെ റോള്‍ ശ്രദ്ധിക്കപ്പെട്ട ശേഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് എകെയ്ക്ക് നന്ദി പറഞ്ഞ് ജോണ്‍ കൊക്കന്‍ എത്തിയിരുന്നത്. വീരം സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ പ്രചോദിപ്പിച്ചതിനും പ്രോല്‍സാഹിപ്പിച്ചതിനും നടന്‍ അന്ന് നന്ദി പറഞ്ഞു.

വീരം ഷൂട്ടിംഗ് ദിവസങ്ങളിൽ നിങ്ങളോടൊപ്പം ചെലവഴിച്ച സമയം എനിക്ക് ജീവിതപാഠങ്ങളായിരുന്നു. ഓരോ ദിവസവും കൂടുതൽ കഠിനാധ്വാനം ചെയ്യാനും മികച്ച മനുഷ്യനാകാനും നിങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നു. "വെമ്പുലി" എന്ന ഈ കഥാപാത്രം സാറിന് ഞാൻ സമർപ്പിക്കുന്നു. ലവ് യു സർ", അജിത്തിനെ കുറിച്ച് ജോണ്‍ കൊക്കന്‍ ഇന്‍സ്റ്റയില്‍ കുറിച്ച വാക്കുകളാണിവ.

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എച്ച് വിനോദ് അജിത്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് എകെ 61. നിലവില്‍ അജിത്ത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരാണ് എകെ 61ല്‍ നായിക. മഞ്ജു അജിത്ത് ചിത്രത്തില്‍ ഭാഗമാവുന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. മെയ് 29നാണ് നടി ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. ഹൈസ്റ്റ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.