ETV Bharat / entertainment

Jeethu Joseph Bollywood Movie : ബോളിവുഡിലേക്ക് വീണ്ടും ജീത്തു ജോസഫിന്‍റെ എൻട്രി ; വരുന്നത് ത്രില്ലറുമായി - Jeethu Joseph Bollywood movie

Jeethu Joseph's entry to Bollywood again: ജംഗ്ലീപിക്‌ചേഴ്‌സും ക്ലൗഡ് 9 കമ്പനിയും സംയുക്തമായാണ് സിനിമയുടെ നിർമാണം

Jeethu joseph  ജീത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്  ജീത്തു ജോസഫ്  ത്രില്ലർ ഡ്രാമ ജോണറിലുള്ള സിനിമ  ത്രില്ലർ ഡ്രാമ ജോണറിലുള്ള സിനിമയുമായി ജീത്തു ജോസഫ്  ജംഗ്ലീപിക്‌ചേഴ്‌സ്  ക്ലൗഡ് 9 കമ്പനി  ജീത്തുവിന്‍റെ പുതിയ ചിത്രം  ജീത്തു ജോസഫിന്‍റെ പുതിയ ചിത്രം  Jeethu Josephs new movie  Jeethu Josephs upoming movies  thriller drama genre  Jeethu Joseph Bollywood movie  Jeethu Josephs entry to Bollywood again
Jeethu Joseph Bollywood movie
author img

By ETV Bharat Kerala Team

Published : Sep 5, 2023, 5:30 PM IST

ലയാളത്തില്‍ ഹിറ്റുകൾ ഒരുക്കിയ പ്രിയ സംവിധായകൻ ജീത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്. 'ദി ബോഡി' എന്ന സിനിമയ്‌ക്ക് ശേഷമാണ് ജീത്തു ജോസഫ് പുതിയ ചിത്രവുമായി ബോളിവുഡ് സിനിമാലോകത്തേക്ക് കടന്നുചെല്ലുന്നത്. ആദ്യ ചിത്രത്തിന് സമാനമായി ത്രില്ലർ - ഡ്രാമ ജോണറിലുള്ള സിനിമയാണ് ജീത്തു ജോസഫ് ഇത്തവണ ഒരുക്കുന്നത് (Jeethu Joseph Bollywood movie).

ഋഷി കപൂർ, ഇമ്രാൻ ഹാഷ്‌മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു 'ദി ബോഡി'. 2019ൽ പുറത്തിറങ്ങിയ ഈ മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ വേദിക, ശോഭിത ധൂലിപാല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2012-ൽ റിലീസ് ചെയ്‌ത സ്‌പാനിഷ് ചിത്രമായ 'ദി ബോഡി'യുടെ ഔദ്യോഗിക റീമേക്കായിരുന്നു ഇത്. ഋഷി കപൂർ വേഷമിട്ട അവസാന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'ദി ബോഡിയ്‌ക്ക്'.

അതേസമയം ബോളിവുഡിലെ പ്രശസ്‌ത ചലച്ചിത്ര നിർമാണ സ്ഥാപനമായ ജംഗ്ലീപിക്‌ചേഴ്‌സും കോളിവുഡിലെ പ്രശസ്‌തമായ ക്ലൗഡ് 9 കമ്പനിയും സംയുക്തമായാണ് ജീത്തുവിന്‍റെ പുതിയ ചിത്രം നിർമിക്കുന്നത്. നാഷണൽ അവാർഡുകൾ ഉൾപ്പടെ കരസ്ഥമാക്കിയ ബറേലി കി ബർഫി, ബദായ് ഹോ സൽവാർ, ഡക്കാനോ ദോ തുടങ്ങിയ പ്രശസ്‌തമായ ചിത്രങ്ങൾ നിർമിച്ച സ്ഥാപനമാണ് ജംഗ്ലീപിക്‌ചേഴ്‌സ്. അജിത്തിൻ്റെ മങ്കാത്ത ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങളാണ് ക്ലൗഡ് - 9 ഇതിനോടകം നിർമിച്ചത്.

Jeethu joseph  ജീത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്  ജീത്തു ജോസഫ്  ത്രില്ലർ ഡ്രാമ ജോണറിലുള്ള സിനിമ  ത്രില്ലർ ഡ്രാമ ജോണറിലുള്ള സിനിമയുമായി ജീത്തു ജോസഫ്  ജംഗ്ലീപിക്‌ചേഴ്‌സ്  ക്ലൗഡ് 9 കമ്പനി  ജീത്തുവിന്‍റെ പുതിയ ചിത്രം  ജീത്തു ജോസഫിന്‍റെ പുതിയ ചിത്രം  Jeethu Josephs new movie  Jeethu Josephs upoming movies  thriller drama genre  Jeethu Joseph Bollywood movie  Jeethu Josephs entry to Bollywood again
ജീത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. അധികം വൈകാതെ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ജീത്തു അറിയിച്ചിട്ടുണ്ട്. നിലവിൽ മോഹൻലാൽ നായകനായ നേര് എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ജീത്തു ജോസഫ്.

നേര് പൂർത്തിയാക്കിയ ശേഷം ബേസിൽ ജോസഫിനെ നായകനാക്കി മറ്റൊരു ചിത്രവും ജീത്തു ഒരുക്കുന്നുണ്ട്. നവംബറിലാകും ഈ ചിത്രത്തിന്‍റ ഷൂട്ടിംഗ് തുടങ്ങുക. ഇതിനിടയിൽ ചിത്രീകരണം ബാക്കിയുള്ള മോഹൻലാൽ നായകനായ റാമും ജീത്തു ജോസഫ് പൂർത്തീകരിക്കുമെന്നാണ് വിവരം.

ഏതായാലും ബോളിവുഡിലേക്ക് വീണ്ടും ഒരു മലയാളി സ്‌പർശം കടന്നുവരുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും സിനിമാലോകവും. വാഴൂർ ജോസ് ആണ് ചിത്രത്തിന്‍റെ പി ആർ ഒ.

നേരിനൊപ്പം ചേർന്ന് മോഹൻലാൽ : അടുത്തിടെയാണ് 'നേര്' സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്. കഴിഞ്ഞ ദിവസം 'നേര്' സെറ്റിൽ നായകനായി വേഷമിടുന്ന മോഹൻലാൽ എത്തിച്ചേർന്നത് (Mohanlal Joined the Set of Neru) വാർത്തയായിരുന്നു.

READ MORE: Mohanlal Joined The Set Of Neru 'നേര്' സെറ്റിലെത്തി മോഹന്‍ലാല്‍; വൈറലായി ലുക്ക്

ഒരു കോര്‍ട്ട് സസ്‌പെൻസ് ത്രില്ലര്‍ ചിത്രമായ 'നേരി'നായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 'നീതി തേടുന്നു' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്. ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജൻ, പ്രിയാമണി, ഗണേഷ് കുമാർ, നന്ദു, കലേഷ്, ശ്രീധന്യ, മാത്യു വർഗീസ്, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, ഡോ. പ്രശാന്ത്, രശ്‌മി അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.