ETV Bharat / entertainment

'ദോശ കിങ്' പ്രതിയായ കൊലപാതകം: ഡ്രാമ ത്രില്ലറായി അഭ്രപാളിയിലേക്ക്: സംവിധാനം ടിജെ ജ്ഞാനവേല്‍

author img

By

Published : Jul 25, 2022, 4:32 PM IST

Updated : Jul 25, 2022, 4:49 PM IST

TJ Gnanavel next movie: ജംഗ്ലീ പിക്‌ചേഴ്‌സ്‌ ആണ്‌ സിനിമയുടെ നിര്‍മാണം. സിനിമയിലെ മറ്റ് വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

TJ Gnanavel to helm Dosa King  Drama thriller Dosa King  Jai Bhim director TJ Gnanavel  ജയ് ഭീമിന് ശേഷം ദോശ കിങ്‌  ഡ്രാമ ത്രില്ലറുമായി ജ്ഞാനവേല്‍  TJ Gnanavel next movie  Real life based movie Dosa King  Prince Shanthakumar muder case  Saravana Bhavan founder sentenced to life  TJ Gnanavel about Dosa King  Dosa King bankrolled by Junglee Pictures
ജയ് ഭീമിന് ശേഷം ദോശ കിങ്‌; ഡ്രാമ ത്രില്ലറുമായി ജ്ഞാനവേല്‍

Drama thriller Dosa King: 'ജയ്‌ ഭീമി'ന് ശേഷം പുതിയ ചിത്രവുമായി ടിജെ ജ്ഞാനവേല്‍. ഒരു സെന്‍സേഷണല്‍ കോടതി കേസുമായി ബന്ധപ്പെട്ടുള്ളതാണ് ചിത്രം. 2001ല്‍ നടന്ന ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജീവജ്യോതി ശാന്തകുമാർ ശരവണ ഭവന്‍ റെസ്‌റ്റോറന്‍റുകളുടെ സ്ഥാപകനായ പി.രാജഗോപാലിനെതിരെ നടത്തുന്ന നിയമ പോരാട്ടമാണ് ചിത്രം പറയുന്നത്.

Real life based movie Dosa King: രാജഗോപാലിന്‍റെ ഹോട്ടല്‍ ജീവനക്കാരില്‍ ഒരാളുടെ മകളായിരുന്നു ജീവജ്യോതി. ജീവജ്യോതിയെ വിവാഹം കഴിക്കുന്നതിലൂടെ കൂടുതല്‍ ഉയരങ്ങിലെത്തുമെന്ന ജ്യോത്സ്യ പ്രവചനത്തെ തുടര്‍ന്ന് ജീവജ്യോതിയെ തന്‍റെ മൂന്നാം ഭാര്യയാക്കുക എന്ന ലക്ഷ്യത്തോടെ രാജഗോപാല്‍ അവളെ പിന്തുടര്‍ന്നു. എന്നാല്‍ രാജഗോപാലിന്‍റെ ആവശ്യം ജീവജ്യോതി നിരസിച്ചു.

Prince Shanthakumar muder case: ജീവജ്യോതി വിവാഹിത ആയതിനാൽ അവരുടെ ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെ ഇല്ലാതാക്കാൻ രാജഗോപാല്‍ ക്രിമിനൽ ഗൂഢാലോചന നടത്തി. തുടര്‍ന്ന് രാജഗോപാല്‍ 2001ൽ ജീവജ്യോതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. പിന്നീട് പ്രിന്‍സിന്‍റെ മൃതദേഹം കർണാടകയിലെ കൊടൈക്കനാലിൽ നിന്നും കണ്ടെത്തുകയും ചെയ്‌തു.

Saravana Bhavan founder sentenced to life: പ്രിന്‍സിന്‍റെ കൊലപാതകവും രാജഗോപാലിനെ കോടതി ശിക്ഷിച്ചതും ഉള്‍പ്പെടെ നിരവധി നാടകീയ സംഭവങ്ങളിലേയ്‌ക്ക് നയിച്ചിരുന്നു. പ്രിന്‍സ്‌ കൊലപാതക കേസുമായി ബന്ധപ്പെട്ട് രാജ ഗോപാലിനെയും മറ്റ് നാല് പേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് മദ്രാസ് ഹൈക്കോടതി സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ജയില്‍ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തുകയും ചെയ്‌തു. ഹൃദയാഘാതത്തെ തുടർന്ന് 2019 ജൂലൈയില്‍ രാജഗോപാൽ അന്തരിച്ചു.

TJ Gnanavel about Dosa King: ദോശ കിങിനെ കുറിച്ച് സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ പ്രിതികരിക്കുന്നുണ്ട്. 'ഞാന്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്ന സമയത്ത് ഈ വിഷയം സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നു. ജീവജ്യോതിയുടെ നിയമ പോരാട്ടത്തെ സ്‌ക്രീനിന് മുമ്പിലെത്തിക്കുന്നതിലൂടെ പുതിയ മാനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് ഈ പ്രോജക്‌ട്‌ സംവിധാനം ചെയ്യുകയും അതിലെ കഥാപാത്രങ്ങളെയും കാണുമ്പോള്‍ അതിശയകരമായി തോന്നുന്നു. സമകാലിക ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകള്‍ നിര്‍മിക്കുന്നതിന് പേരുകേട്ട ജംഗ്ലീ പിക്‌ചേഴ്‌സിലൂടെ ഈ യാത്ര ആരംഭിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.'-ടിജെ ജ്ഞാനവേല്‍ പറഞ്ഞു.

Dosa King bankrolled by Junglee Pictures: ജംഗ്ലീ പിക്‌ചേഴ്‌സ്‌ ആണ്‌ സിനിമയുടെ നിര്‍മാണം. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സിനിമയിലെ താരങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Also Read: Jai Bhim | Surya | KK Shailaja| 'ഈ അഭിപ്രായത്തില്‍ വളരെ അധികം അഭിമാനിക്കുന്നു' ; ശൈലജ ടീച്ചര്‍ക്ക് നന്ദിയറിയിച്ച് സൂര്യ

Last Updated : Jul 25, 2022, 4:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.