ETV Bharat / entertainment

ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായി 'മാംഗോ മുറി'; റിലീസ് തീയതി പുറത്ത്

author img

By ETV Bharat Kerala Team

Published : Dec 16, 2023, 8:08 PM IST

Mango Mury coming soon : 'മാംഗോ മുറി' ജനുവരി 5ന് തിയേറ്ററുകളിലേക്ക്

Mango Mury  മാംഗോ മുറി ജനുവരി 5ന് തിയേറ്ററുകളിലേക്ക്  മാംഗോ മുറി ജനുവരി 5ന്  മാംഗോ മുറി റിലീസ്  ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായി മാംഗോ മുറി  Jaffer Idukki starrer Mango Mury  Mango Mury release on January 5 2024  Mango Mury release  Mango Mury movie release  Mango Mury movie  Mango Mury release date out
Mango Mury release date

വാഗതനായ വിഷ്‌ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാംഗോ മുറി' വരുന്നു. ബ്ലസി, രഞ്ജിത്, ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വിഷ്‌ണു രവി ശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നു. ജാഫർ ഇടുക്കി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മാംഗോ മുറി' ജനുവരി 5ന് തിയേറ്ററുകളില്‍ എത്തും.

'തിങ്കളാഴ്‌ച നിശ്ചയം' ഫെയിം അർപ്പിത് പി ആറും കേന്ദ്ര കഥാപാത്രമാകുന്ന 'മാംഗോ മുറി' ട്രിയാനി പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ശ്രീകാന്ത് മുരളി, സിബി തോമസ്, ലാലി അനാർക്കലി, അജിഷ പ്രഭാകരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്‌ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

സംവിധായകന്‍റേത് തന്നെയാണ് സിനിമയുടെ കഥയും. തിരക്കഥ ഒരുക്കിയത് തോമസ് സൈമണും വിഷ്‌ണു രവി ശക്തിയും ചേർന്നാണ്. വാണിജ്യപരമായും കലാപരമായും ഈ ചിത്രം പുതിയൊരു അനുഭവം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. പ്രമേയം കൊണ്ടും ഘടനാപരമായ പുത്തൻ ശൈലി കൊണ്ടും ചിത്രം വേറിട്ട കാഴ്‌ചാനുഭവം സമ്മാനിക്കുമെന്ന് സംവിധായകനും ഉറപ്പ് നൽകുന്നു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് മനോഹർ ആണ്. ലിബിൻ ലീ എഡിറ്റിംഗും നിർവഹിക്കുന്നു. സാം മാത്യുവിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ഫോർ മ്യൂസിക്‌സ് ആണ്.

കലാസംവിധാനം : അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ : കല്ലാർ അനിൽ, ചമയം : ഉദയൻ നേമം, വസ്‌ത്രാലങ്കാരം : ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : അരുൺ ഉടുമ്പൻചോല, അസോസിയേറ്റ് ഡയറക്‌ടർ : ശരത് അനിൽ, അസിസ്റ്റന്‍റ് ഡയറക്‌ടർ : അജ്മൽ & ശ്രീജിത്ത്‌ വിദ്യാധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബിനീഷ് ഇടുക്കി, ശബ്‌ദ സംവിധാനം : ചാൾസ്, സൗണ്ട് മിക്സിംസിംഗ് : എൻ ഹരികുമാർ, എഫക്ട്സ് : പ്രശാന്ത് ശശിധരൻ, കളറിസ്റ്റ് : ബി യുഗേന്ദ്രൻ, വി.എഫ്.എക്സ് : റിഡ്‌ജ്, സ്റ്റിൽസ് : നൗഷാദ് കണ്ണൂർ, ഡിസൈൻസ് : യെല്ലോടൂത്ത് എന്നിവർ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.

ALSO READ: Mango Mury First Look Poster: 'നീ ആരെ കിളിയെടി'; വ്യത്യസ്‌തമായ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററുമായി 'മാംഗോ മുറി'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.