ETV Bharat / entertainment

പ്രശാന്ത് നീലിന്‍റെ കഥ, നിർമാണം ഹോംബാലെ ഫിലിംസ്; വിസ്‌മയമാകാൻ 'ബഗീര', ടീസർ പുറത്ത് - Homable Films Presents Bagheera

Bagheera Teaser out : പ്രശാന്ത് നീലിന്‍റെ കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സംവിധായകൻ ഡോ. സൂരി. 'ബഗീര' വരുന്നു.

ബഗീര വരുന്നു  ബഗീര  Bagheera Teaser out  Bagheera Teaser  Bagheera  Srii Murali Starrer Bagheera  Hombale Films with Srii Murali  Hombale Films Bagheera movie  Prashanth Neel written Bagheera  ഹോംബാലെ ഫിലിംസ്  ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ബഗീര  ബഗീര ടീസർ പുറത്ത്  ബഗീര ടീസർ  പ്രശാന്ത് നീലിന്‍റെ കഥ  ശ്രീമുരളി നായകനാകുന്ന ബഗീര  ഈ പാൻ ഇന്ത്യൻ സിനിമ ബഗീര  Homable Films Presents Bagheera  Prashanth Neel
Bagheera Teaser
author img

By ETV Bharat Kerala Team

Published : Dec 18, 2023, 8:09 PM IST

'കെജിഎഫ്, കാന്താര, സലാർ' തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് 'ബഗീര'യുമായി എത്തുന്നു (Homable Films Presents Bagheera). 'റോറിംഗ് സ്റ്റാർ' എന്നറിയപ്പെടുന്ന ശ്രീമുരളി നായകനാകുന്ന ഈ പാൻ - ഇന്ത്യൻ ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു (Srii Murali Starrer Bagheera Teaser out). 'ബഗീര'യ്‌ക്കായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ് ടീസർ.

  • " class="align-text-top noRightClick twitterSection" data="">

ഡോ. സൂരിയാണ് 'ബഗീര' സംവിധാനം ചെയ്യുന്നത്. ശ്രീമുരളിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ഹോംബാലെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ എത്തിയ ടീസർ ഇതിനകം 51 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

'കെജിഎഫ്', 'സലാർ' ചിത്രങ്ങൾ ഒരുക്കിയ പ്രശാന്ത് നീലാണ് 'ബഗീര'യുടെ കഥ രചിച്ചിരിക്കുന്നത് എന്നതും ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന്‍റെ ആക്കം കൂട്ടുന്നു. പ്രകാശ് രാജും രുക്മിണി വസന്തും 'ബഗീര'യിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. രംഗായന രഘു, അച്യുത് കുമാർ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂർ (Vijay Kiragandur) നിർമിക്കുന്ന 'ബഗീര' 2024-ൽ തിയേറ്ററുകളിൽ എത്താനുള്ള ഒരുക്കത്തിലാണ് (Bagheera Release). സംവിധായകൻ ഡോ. സൂരി തന്നെയാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചത്. എ ജെ ഷെട്ടി ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ പ്രണവ് ശ്രീ പ്രസാദാണ്. ബി അജനേഷാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആക്ഷനും പ്രാധാന്യമുള്ള സിനിമയുടെ ആക്ഷൻ ഡയറക്‌ടർ ചേതൻ.ഡി.സൂസയാണ്.

'ബഗീര'യുടെ മറ്റ് അണിയറ പ്രവർത്തകർ: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : യോഗി ജി രാജ്, അഭിജീത്ത്, കലാസംവിധായകൻ : രവി ശാന്തേഹക്ലു, കോസ്റ്റ്യൂം ഡിസൈനർ : യോഗി ജി രാജ്, സഹ സംവിധായകൻ : ജോക്കി (ബി തിമ്മെ ഗൗഡ), ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് : ചന്ദൻ ഭാർഗവ്, അഭിഷേക് ആർ ബി, വരദരാജ് അഡിഗ, സഞ്ജയ്, മാനേജർ : കുമാർ, ചമ്പകടമ ബാബു, രമേഷ്, വിഎഫ്എക്‌സ് : നിരമൽ കുമാർ (റേഡിയൻസ് എഫ്എക്‌സ്), കാമറ ഓപ്പറേറ്റീവ്‌സ് : ഗുരു പ്രസാദ്, പ്രമോദ് കൊടിയൻ, സന്തോഷ്, കാമറ ടീം : ആദർശ, സ്വരൂപ്, സാമന്ത് ഷെട്ടി, സാഗർ ഗൗഡ, കോസ്റ്റ്യൂംസ് : ഗണേഷ്, ആർട്ട് അസോസിയേറ്റ്സ് - പ്രവീൺ ഗൗഡ, ശ്രീനാഥ്, മരുതേഷ് ഹേമഗുഡ്ഡ, സനത്ത്, അശോക്, സ്റ്റിൽസ് : നാരായണൻ എം ജി, ഓഫിസ് മാനേജ്‌മെന്‍റ് : ചിദാനന്ദ്, സുരേഷ്, മേക്കപ്പ് - സിദ്ധണ്ണ, അശോക്, ഡബ്ബിംഗ് എഞ്ചിനീയർ - ആനന്ദ് വൈ എസ് (ആകാശ് ഓഡിയോ).

ALSO READ: അഡ്വാൻസ് ബുക്കിംഗില്‍ ഇഞ്ചോടിഞ്ച് പോരാടി സലാറും ഡങ്കിയും; കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.