കൈനിറയെ ചിത്രങ്ങളുമായി സിനിമാസ്വാദകരെ വരവേൽക്കാൻ ഒരുങ്ങുകയാണ് തമിഴ് നടൻ ശരത്‌കുമാർ (Sarathkumar). 'ഹിറ്റ്‌ലിസ്റ്റ്' എന്ന ചിത്രമാണ് താരത്തിന്‍റേതായി റിലീസ് കാത്തിരിക്കുന്ന പ്രധാന സിനിമകളില്‍ ഒന്ന്. ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു (Hitlist movie teaser).
'പോര്‍ തൊഴിൽ' (Por Thozhil) എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം എത്തുന്ന ശരത്‌കുമാറിന്‍റെ 'ഹിറ്റ്‌ലിസ്റ്റ്' ആരാധകരെ ആവേശത്തിലാക്കുകയാണ്. ശരത്‍കുമാര്‍ വീണ്ടും പൊലീസുകാരനായി വേഷമിടുന്ന ചിത്രം കൂടിയാണിത്. പൊലീസ് വേഷത്തില്‍ താരം വീണ്ടും എത്തുന്നതിന്‍റെ ആകാംക്ഷയിലും ആവേശത്തിലുമാണ് ആരാധകർ.
- " class="align-text-top noRightClick twitterSection" data="">
അതേസമയം സൂര്യകതിറും കെ കാര്‍ത്തികേയനുമാണ് 'ഹിറ്റ്‌ലിസ്റ്റ്' സംവിധാനം ചെയ്യുന്നത്. ശരത്‌കുമാറിനൊപ്പം വിജയ് കനിഷ്‍കയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സമുദ്രക്കനി, ഗൗതം വാസുദേവ് മേനോൻ, സിത്താര, സ്‍മൃതി വെങ്കട്, രാമചന്ദ്ര രാജു, രാമചന്ദ്രൻ, ഐശ്വര്യ ദത്ത്, അബി നക്ഷത്ര, അനുപമ കുമാര്‍, ബാലശരവണൻ എന്നിവരും അണിനിരക്കുന്നു.
ആർകെ സെല്ലുലോയിഡ്‌സിന്‍റെ ബാനറില്‍ സംവിധായകൻ കൂടിയായ കെ എസ് രവികുമാർ ആണ് ചിത്രം നിർമിക്കുന്നത്. രമേഷ് ഗ്രാൻഡ് ക്രിയേഷൻസ് ചിത്രത്തിന്‍റെ സഹനിർമാതാവാണ്. 'ഹിറ്റ്‌ലിസ്റ്റി'ന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കെ രാംചരണാണ്. സി സത്യയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. കാർത്തിക് നേതയാണ് ഗാനരചന.
എസ്.ദേവരാജിന്‍റെ കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായകൻ സൂര്യകതിർ കാക്കള്ളർ ആണ്. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് വിക്കി / ഫീനിക്‌സ് പ്രബു ആണ്. ജോൺ എബ്രഹാം ആണ് ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.
കല - അരുൺശങ്കർ ദുരൈ, സൗണ്ട് ഡിസൈനർ - ലക്ഷ്‌മി നാരായണൻ എ.എസ്, കോസ്റ്റ്യൂം ഡിസൈനർ - കവിത ജെ., മേക്കപ്പ് - കോതണ്ഡപാണി, പ്രോ - റിയാസ് കെ അഹമ്മദ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ജെ.വി. ഭാരതി രാജ, ഡിസ്‌ട്രിബ്യൂഷൻ - B2H സ്റ്റുഡിയോസ്,
വിഎഫ്‌എക്‌സ് - ഷേഡ് 69 സ്റ്റുഡിയോസ്, സ്റ്റിൽസ് - വിജയ്, പബ്ലിസിറ്റി ഡിസൈനർ - ദിനേശ് അശോക്, സഹസംവിധായകർ - അഡൂർ മുരളീകൃഷ്‌ണ, വിഷ്‌ണു പ്രിയൻ, ദിനേശ് കൃഷ്‌ണ, മിക്‌സഡ് ആൻഡ് മാസ്റ്റേഴ്‌സ് - കെബി അഭിഷേക് എന്നിവർ ചിത്രത്തിലെ മറ്റ് അണിയര പ്രവർത്തകരാണ്.
'പോര്‍ തൊഴില്‍' ഒടിടിയില്‍: തിയേറ്ററുകളില്‍ തിളങ്ങിയ ചിത്രം 'പോര്‍ തൊഴില്‍' നിലവിൽ ഒടിടിയില്‍ സ്‍ട്രീം ചെയ്യുന്നുണ്ട്. വിഘ്‍നേശ് രാജ സംവിധാനം ചെയ്‌ത ചിത്രം ബോക്‌സോഫിസിൽ 50 കോടിയുടെ കലക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. വിഘ്‍നേശ് രാജയും ആല്‍ഫ്രഡ് പ്രകാശും തിരക്കഥ രചിച്ചിരിക്കുന്ന 'പോര്‍ തൊഴിലി'ൽ എസ് പി ലോഗനാഥനായാണ് ശരത്കുമാര്‍ എത്തിയത്.
അശോക് സെല്‍വനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 'ഡിഎസ്‍പി കെ പ്രകാശി'നെയാണ് ചിത്രത്തില്‍ അശോക് സെല്‍വൻ അവതരിപ്പിച്ചത്. 'വീണ' എന്ന കഥാപാത്രമായി നിഖില വിമലും 'എഡിജിപി ഡി മഹേന്ദ്രനാ'യി നിഴല്‍ഗല്‍ രവിയും 'കെന്നഡി'യായി ശരത് ബാബുവും 'മാരിമുത്താ'യി പി എല്‍ തേനപ്പനും 'മുത്തുസെല്‍വനാ'യി സുനില്‍ സുഗദയും കയ്യടി നേടി.
READ ALSO: Por thozhil ott release| കാത്തിരിപ്പ് അവസാനിച്ചു; 'പോര്‍ തൊഴില്‍' ഒടിടി റിലീസ് തീയതി പുറത്ത്