ETV Bharat / entertainment

ഹന്‍സിക ലൗ ഷാദി ഡ്രാമ; ഹോട്ട്‌സ്‌റ്റാറില്‍ ഉടന്‍ വരുന്നു...

author img

By

Published : Jan 19, 2023, 9:29 PM IST

Hansika s Love Shaadi Drama: പുതിയ റിയാലിറ്റി ഷോ പ്രഖ്യാപിച്ച് ഹന്‍സിക. തന്‍റെ വിവാഹ വീഡിയോ സ്‌പെഷ്യല്‍ പ്രോഗ്രാമായാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലൂടെ സ്‌ട്രീം ചെയ്യുക.

Hansika Motwani announced her new show  Hansika Motwani  Hansika s Love Shaadi Drama in Disney Plus Hotstar  Hansika posted announcement video about show  About Hansika s Love Shaadi Drama  Hansika Motwani Sohael Kathuriya wedding  Hansika Motwani wedding celebrations in Hotstar  Hansika Motwani career started as a child artist  Hansika Motwani latest movies  Hansika Motwani wedding video in Hotstar  Hansika Motwani wedding video  പുതിയ റിയാലിറ്റി ഷോ പ്രഖ്യാപിച്ച് ഹന്‍സിക  റിയാലിറ്റി ഷോ പ്രഖ്യാപിച്ച് ഹന്‍സിക മോട്‌വാനി  ലൗ ഷാദി ഡ്രാമ  ലൗ ഷാദി ഡ്രാമ ഹോട്ട്‌സ്‌റ്റാറില്‍  Hansika s Love Shaadi Drama  ഹന്‍സിക മോട്‌വാനി
പുതിയ റിയാലിറ്റി ഷോ പ്രഖ്യാപിച്ച് ഹന്‍സിക.

Hansika Motwani announced her new show: പുതിയ റിയാലിറ്റി ഷോ പ്രഖ്യാപിച്ച് ഹന്‍സിക മോട്‌വാനി. 'ലൗ ഷാദി ഡ്രാമ' എന്ന തന്‍റെ പുതിയ ഷോയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു താരം. സുഹൈല്‍ കതൂരിയയുമായുള്ള വിവാഹ വീഡിയോ സ്‌പെഷ്യല്‍ പ്രോഗ്രാമായി അവതരിപ്പിക്കുന്നതാണ് 'ലൗ ഷാദി ഡ്രാമ'.

Hansika s Love Shaadi Drama in Disney Plus Hotstar: ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലാണ് 'ലൗ ഷാദി ഡ്രാമ'യുടെ സ്‌ട്രീമിംഗ്. ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഒരു ചെറിയ വീഡിയോ പങ്കുവച്ച് കൊണ്ടാണ് തന്‍റെ ഷോയുടെ പ്രഖ്യാപനം ഹന്‍സിക നടത്തിയത്. 'ഹായ്, ഇത് ഹന്‍സിക മോട്‌വാനി. എന്‍റെ ജീവിതത്തില്‍ വളരെ സവിശേഷമായ ഒന്ന് സംഭവിച്ചു. ഞാന്‍ വിവാഹിതയായി... (തന്‍റെ വിവാഹ മോതിരം കാണിച്ചു കൊണ്ട് പറഞ്ഞു). നിങ്ങള്‍ക്ക് ഡിസ്‌നി പ്ലസ്‌ ഹോട്ട്സ്‌റ്റിലൂടെ എന്‍റെ വിവാഹം മുഴുവനും കാണാം. ഷോയുടെ പേര് ലവ് ഷാദി..' -ഹന്‍സിക പറഞ്ഞു.

Hansika posted announcement video about show: ലവ്‌ ഷാദി എന്ന് താരം പറയുമ്പോള്‍ പിന്നണിയില്‍ നിന്നും പുരുഷ ശബ്‌ദത്തില്‍ ഡ്രാമ എന്ന്‌ പറയുന്നതും വീഡിയോയില്‍ കാണാം. വീണ്ടും താരം ലവ് ഷാദി.. എന്ന് പറയുമ്പോള്‍ പിന്നണിയില്‍ നിന്നും ഡ്രാമ എന്ന്‌ പറയുന്നത് കേള്‍ക്കാം. ഇതൊരു റിയാലിറ്റി ഷോ ആണെന്നും പിന്നണിയില്‍ നിന്നും പറയുന്നുണ്ട്. തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ താരം ഷോ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും തനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞ് കൊണ്ട് ക്യാമറയ്‌ക്ക് മുന്നില്‍ നിന്നും എഴുന്നേറ്റ് പോകുന്നതും കാണാം.

Hansika Motwani wedding video in Hotstar: 'അല്‍പം നാടകീയത ഇല്ലാതെ എന്ത് വിവാഹമാണ്?' -അനൗന്‍സ്‌മെന്‍റ് വീഡിയോ പങ്കുവച്ച് ഹന്‍സിക ഇപ്രകാരം കുറിച്ചു. ഹോട്ട്‌സ്‌റ്റാര്‍ സ്‌പെഷ്യല്‍സ്, ഹന്‍സികാസ് ലൗ ഷാദി ഡ്രാമ ഉടന്‍ വരുന്നു എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് താരം വീഡിയോ പങ്കുവച്ചത്. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'എന്തുകൊണ്ടാണ് എല്ലാവരും അവരുടെ വിവാഹത്തെ ഷോകളാക്കി മാറ്റുന്നത്'-ഒരു ആരാധകന്‍ ഇപ്രകാരം കുറിച്ചു.

Hansika Motwani Sohael Kathuriya wedding: കഴിഞ്ഞ ഡിസംബര്‍ 4നായിരുന്നു ഹന്‍സികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയുമായുള്ള വിവാഹം. സിന്ധി ആചാര പ്രകാരം ജയ്‌പൂരില്‍ വച്ചായിരുന്നു വിവാഹം. 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ജയ്‌പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചായിരുന്നു വിവാഹ ആഘോഷങ്ങള്‍ നടന്നത്.

Hansika Motwani wedding celebrations in Hotstar: വിവാഹ ചടങ്ങുകള്‍ കൂടാതെ ഹന്‍സികയുടെ മെഹന്ദി, ഹല്‍ദി ചടങ്ങുകളും ഹോട്ട്‌സ്‌റ്റാറില്‍ സ്‌ട്രീം ചെയ്യുന്നുണ്ട്. ബ്രൈഡല്‍ ഷവര്‍, സൂഫി എന്നിവയും അരങ്ങേറിയിരുന്നു. ഡിസംബര്‍ നാലിന് വൈകിട്ട് അതിഥികള്‍ക്കായി കാസിനോ തീമിലുള്ള പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.

Hansika Motwani career started as a child artist: ടെലിവിഷന്‍ ഷോകളിലൂടെ ബാലതാരമായാണ് ഹന്‍സിക തന്‍റെ കരിയര്‍ ആരംഭിച്ചത്. 'ദേസ് മേന്‍ നിക്കല്ല ഹോഗാ ചന്ദ്' ആണ് ഹന്‍സികയുടെ ആദ്യ ടെലിവിഷന്‍ ഷോ. പിന്നീട് 'ഷക്ക ലക്ക ബൂം ബൂം', 'ക്യൂംകീ സാസ് ഭി കഭി ബഹു തീ', 'കരിഷ്‌മ കാ കരിഷ്‌മ', 'സണ്‍ പരി' തുടങ്ങിയവയാണ് ഹന്‍സിക ബാലതാരമായി വേഷമിട്ട ടിവി ഷോകള്‍. ഹൃത്വിക് റോഷന്‍റെ 'കോയ് മില്‍ ഗയ' എന്ന സിനിമയിലും ഹന്‍സിക ബാല താരമായി വേഷമിട്ടിരുന്നു.

Hansika Motwani latest movies: പിന്നീട് പുരി ജഗന്നാഥിന്‍റെ 'ദേശമുദുരു' എന്ന തെലുഗു ചിത്രത്തിലൂടെയാണ് ഹന്‍സിക ആദ്യമായി നായികയായെത്തുന്നത്. തമിഴ്‌ ക്രൈം ത്രില്ലര്‍ ചിത്രം 'മഹാ'യിലാണ് താരം ഏറ്റവും ഒടുവിലായി വേഷമിട്ടത്. 'പാര്‍ട്‌ണര്‍', 'റൗഡി ബേബി', മൈ നെയിം ഈസ് ശ്രുതി', '105 മിനിറ്റ്‌സ്', 'ഗാര്‍ഡിയന്‍', 'എംവൈ3' തുടങ്ങിയവയാണ് താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Also Read: ജയ്‌പൂരിലെ മുണ്ടോട്ട കോട്ടയില്‍ വിവാഹിതയായി ഹന്‍സിക; വിവാഹ ചിത്രങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.