ETV Bharat / entertainment

'പട്ടം പറത്തി ബിഗ് ബി, രശ്‌മികയുടെ അരങ്ങേറ്റം'; ഗുഡ്‌ബൈ ഫസ്‌റ്റ് ലുക്ക് പുറത്ത് - പട്ടം

അമിതാഭ് ബച്ചന്‍ വികാസ് ബഹൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഗുഡ്‌ബൈയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ താരം രശ്‌മിക മന്ദാനയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

Bollywood Movie  Goodbye  Latest Bollywood Movie Goodbye  First Look Poster  Amithab Bachchan  Rashmika Mandanna  First look Poster of Goodbye  ബിഗ് ബി  രശ്‌മികയുടെ അരങ്ങേറ്റം  സമൂഹമാധ്യമങ്ങളെ തട്ടിയുണര്‍ത്തി ഗുഡ്‌ബൈ  അമിതാഭ് ബച്ചന്‍  വികാസ് ബഹൽ  ഗുഡ്‌ബൈ  ഗുഡ്‌ബൈയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  തെന്നിന്ത്യന്‍  രശ്‌മിക മന്ദാന  ബോളിവുഡ്  പട്ടം  ചിത്രം
'പട്ടം പറത്തി ബിഗ് ബി, രശ്‌മികയുടെ ബോളിവുഡ് അരങ്ങേറ്റം'; ഗുഡ്‌ബൈ ഫസ്‌റ്റ് ലുക്ക് പുറത്ത്
author img

By

Published : Sep 3, 2022, 4:02 PM IST

സമൂഹ മാധ്യമങ്ങളെ ഇന്ന് (03.09.2022) വിളിച്ചുണര്‍ത്തിയത് ഇന്ത്യന്‍ ബിഗ് ബി അമിതാഭ് ബച്ചന്‍റെ ട്വീറ്റ്. ബോളിവുഡ് ഇതിഹാസം മുഖ്യവേഷത്തിലെത്തുന്ന ഗുഡ്‌ബൈയുടെ ഹൃദയസ്‌പർശിയായ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ താരം തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി രശ്‌മിക മന്ദാനയും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. രശ്‌മികയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഗുഡ്‌ബൈ.

അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പങ്കുവച്ച പോസ്‌റ്ററില്‍ താരം പട്ടം പറത്തുന്നതായി കാണാം. രശ്‌മിക പട്ടത്തിന്‍റെ നൂൽ പിടിച്ച് പിന്തുണയ്‌ക്കുന്നുമുണ്ട്. അച്ഛന്‍-മകള്‍ ബന്ധം മനോഹരമായി വിവരിക്കുന്നതാണ് പുറത്തുവന്ന ഫസ്‌റ്റ് ലുക്ക്. പട്ടം പറത്തുന്നതിനിടയിൽ ജീവിതം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. അതേസമയം, ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ഗുഡ്‌ബൈയില്‍ നീന ഗുപ്‌ത, പവൈൽ ഗുലാത്തി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏക്‌ത ആർ കപൂറിന്‍റെ ബാലാജി മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ഗുഡ് കോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം ഒക്‌ടോബർ 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.