ETV Bharat / entertainment

ഗൗതം വാസുദേവ് മേനോന് 'പത്തു തല' ടീമിന്‍റെ പിറന്നാള്‍ സമ്മാനം; പോസ്‌റ്റര്‍ ശ്രദ്ധേയം - പത്തു തലയുടെ പിറന്നാള്‍ സമ്മാനം

ഗൗതം വാസുദേവ് ​​മേനോന്‍റെ പിറന്നാള്‍ ദിനത്തില്‍ പത്തു തല സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്ത്.

Gautham Vasudev Menon poster from Pathu Thala out  Gautham Vasudev Menon poster  Gautham Vasudev Menon poster  Gautham Vasudev Menon Pathu Thala poster  Pathu Thala poster released  Pathu Thala theatre release  Pathu Thala shooting ends  Simbu Gautham Vasudev Menon collaborations  Kannada film Mufi Tamil remake Pathu Thala  Gautham Vasudev Menon will play lead role  ഗൗതം വാസുദേവ് ​​മേനോന്‍റെ പിറന്നാള്‍ ദിനത്തില്‍  ഗൗതം വാസുദേവ് ​​മേനോന്‍റെ പിറന്നാള്‍  പത്തു തലയുടെ പുതിയ പോസ്‌റ്റര്‍ പുറത്ത  പത്തു തലയുടെ പുതിയ പോസ്‌റ്റര്‍  പത്തു തലയുടെ പിറന്നാള്‍ സമ്മാനം
ഗൗതം വാസുദേവ് മേനോന് പത്തു തലയുടെ പിറന്നാള്‍ സമ്മാനം
author img

By

Published : Feb 25, 2023, 6:23 PM IST

Gautham Vasudev Menon Pathu Thala poster: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പുവും സംവിധായകൻ ഗൗതം വാസുദേവ് ​​മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'പത്തു തല'. 'പത്തു തല'യുടെ പുതിയ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

Pathu Thala poster released: ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് പുറത്തിറങ്ങിയത്. നിര്‍മാതാക്കളായ സ്‌റ്റുഡിയോ ഗ്രീന്‍ ആണ് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. 'ഞങ്ങളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ സാറിന് ജന്മദിനാശംസകള്‍'- പോസ്‌റ്റര്‍ പങ്കുവച്ച് സ്‌റ്റുഡിയോ ഗ്രീന്‍ കുറിച്ചു.

Pathu Thala OTT rights sold on Amazon Prime: 'പത്തു തല'യുടെ ഒടിടി റൈറ്റ്‌സ്‌ വന്‍ തുകയ്ക്കാണ് വിറ്റുപോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസിന് ശേഷം സിനിമ ഒടിടിയിലും എത്തും. ആമസോണ്‍ പ്രൈം ആണ് ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

Pathu Thala shooting ends: സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായി. ഒബേലി എന്‍ കൃഷ്‌ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രിയ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ടീജെ അരുണാചലം എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും.

Pathu Thala theatre release: ജയന്തിലാൽ ഗാഡയും കെ.ഇ ജ്ഞാനവേൽരാജയും ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഫറൂഖ് ജെ ബാഷയാണ് ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. എആര്‍ റഹ്മാനാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. സോണി മ്യൂസിക് ആണ് പത്ത് തലയുടെ ഓഡിയോ റൈറ്റ്സ്‌ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 30നാകും ചിത്രം തിയേറ്ററുകളില്‍ എത്തുക.

Simbu Gautham Vasudev Menon collaborations: ഇതാദ്യമായല്ല ചിമ്പുവും ഗൗതം വാസുദേവ് മോനോനും ഒന്നിക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്‌ത 'വിണ്ണൈത്താണ്ടി വരുവായ', 'അച്ചം എൻബദ് മടമയ്യടാ', 'വേന്ത് തനിന്ദതു കാട് ഭാഗം 1' എന്നീ ചിത്രങ്ങളില്‍ ചിമ്പു ആയിരുന്നു നായകന്‍.

Gautham Vasudev Menon will play lead role in Pathu Thala: എന്നാല്‍ 'പത്തു തല'യില്‍ സംവിധായകന്‍റെ വേഷമല്ല ഗൗതം വാസുദേവ് മേനോന്. ചിമ്പുവിനൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് ആണ് അദ്ദേഹം പങ്കിടുക. ചിമ്പു -ഗൗതം വാസുദേവ് മേനോന്‍ കെമിസ്‌ട്രി കാണാനുള്ള കാത്തിരിപ്പിലാണിപ്പോള്‍ ആരാധകര്‍.

Kannada film Mufi Tamil remake Pathu Thala: 2017ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം മഫ്‌തിയുടെ തമിഴ് റീമേക്കാണ് 'പത്തു തല'. കന്നഡ പതിപ്പിൽ ശിവരാജ്‌കുമാർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് 'പത്തു തല'യില്‍ ചിമ്പു അവതരിപ്പിക്കുക.

Also Read: പ്രണയ സങ്കല്പങ്ങള്‍ക്ക് പുതുവഴി കാട്ടിതന്ന അതുല്യപ്രതിഭ… ഗൗതം വാസുദേവ് മേനോന് ഇന്ന് ജന്മദിനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.