Best shows and films to watch this weekend in OTT: ഈ വാരാന്ത്യത്തില്‍ നിരവധി ഒടിടി റിലീസുകളാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകളും വെബ് സീരീസുകളും നിങ്ങള്‍ക്ക് കുടുംബത്തിനൊപ്പമോ തനിച്ചോ ആസ്വദിക്കാനുള്ള മികച്ച സമയമാണിത്. ഈ വാരാന്ത്യത്തില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്ന മികച്ച ഷോകളും സിനിമകളും ഏതൊക്കെയാണെന്ന് നോക്കാം.
The Romantics on Netflix: സ്‌മൃതി മുന്ദ്രയുടെ 'ദി റൊമാന്‍റിക്‌സ്' ആണ് ഈ ആഴ്‌ച എത്തിയ പ്രധാന ഒടിടി റിലീസ്. വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 14നാണ് നെറ്റ്‌ഫ്ലിക്‌സിലൂടെ 'ദി റൊമാന്‍റിക്‌സ്' സീരീസ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. യഷ് രാജ് ഫിലിംസ് നിര്‍മിച്ച സീരീസില്‍ ബോളിവുഡിലെ 35 പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്.
The Romantics celebrates the legacy Yash Chopra: അന്തരിച്ച പ്രശസ്‌ത സംവിധായകനും നിര്‍മാതാവുമായ യഷ് ചോപ്രയ്‌ക്കുള്ള ആദരമായാണ് നാല് ഭാഗങ്ങളുള്ള 'ദി റൊമാന്‍റിക്‌സ്' സീരീസ് ഒരുക്കിയിരിക്കുന്നത്. യഷ് ചോപ്രയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നിരവധി ബോളിവുഡ് താരങ്ങളും ഈ ഡോക്യു സീരീസിന്‍റെ ഭാഗമാകും. ബോളിവുഡ് ഇൻഡസ്‌ട്രിയിൽ 50 വർഷം പൂർത്തിയാക്കിയ യഷ് രാജ് ഫിലിംസ്, ഈ ഡോക്യൂ സീരീസിലൂടെ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്.
Emotional social thriller Lost in Zee5: യാമി ഗൗതമിന്‍റെ 'ലോസ്‌റ്റ്' ആണ് മറ്റൊരു പ്രധാന ഒടിടി റിലീസ്. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്‌ത 'ലോസ്‌റ്റ്' ഫെബ്രുവരി 16 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 ല്‍ സ്‌ട്രീമിങ് ആരംഭിച്ചിരുന്നു. ഒരു ഇമോഷണൽ സോഷ്യൽ ത്രില്ലറാണ് 'ലോസ്‌റ്റ്'. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ഒരു യുവ തിയേറ്റർ ആക്‌ടിവിസ്‌റ്റിന്‍റെ തിരോധാനത്തിന് പിന്നിലെ സത്യം തേടിയുള്ള ഒരു യുവ ക്രൈം റിപ്പോർട്ടറുടെ കഥയാണ് 'ലോസ്‌റ്റ്'. ശ്യാംലാല്‍ സെന്‍ഗുപ്‌ത തിരക്കഥ നിര്‍വഹിച്ച ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.
The Night Manager on Disney plus Hotstar: ആദിത്യ റോയ് കപൂറിന്‍റെ 'ദി നൈറ്റ് മാനേജർ' മറ്റൊരു ഡിജിറ്റല്‍ റിലീസ്. 1993ല്‍ പ്രസിദ്ധീകരിച്ച ജോൺ ലെ കാരിയുടെ നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് അതേ പേരിലുള്ള സീരീസ്. ദി ഇങ്ക് ഫാക്‌ടറിയും ബനിജയ് ഏഷ്യയും ചേർന്നാണ് സീരീസിന്‍റെ നിർമ്മാണം നിര്‍വഹിച്ചിരിക്കുന്നത്. സന്ദീപ് മോദി സംവിധാനം ചെയ്യുന്ന സീരീസില്‍ അനില്‍ കപൂര്‍, ശോഭിത ധുലിപാല, തിലോത്തമ ഷോമെ, സസ്‌വത ചാറ്റര്‍ജി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറില്‍ ഫെബ്രുവരി 17നാണ് സീരീസ് റിലീസ് ചെയ്‌തത്.
Farzi on Amazon prime video: ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിങ് നടത്തുന്ന 'ഫര്‍സി' ആണ് മറ്റൊരു ഒടിടി റിലീസ്. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതിയും ബോളിവുഡ് താരം ഷാഹിദ് കപൂറുമാണ് സീരീസില്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നത്. ആര്‍ട്ടിസ്‌റ്റ് സണ്ണി എന്ന കഥാപാത്രത്തെയാണ് സീരീസില്‍ ഷാഹിദ് അവതരിപ്പിക്കുന്നത്. സണ്ണിയുടെ ജീവിതത്തെ ചുറ്റിപറ്റിയുള്ളതാണ് കഥ.
അതേസമയം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഓഫിസര്‍ ആയാണ് വിജയ് സേതുപതി വേഷമിടുന്നത്. തന്‍റെ മിഷനുമായി മുന്നോട്ടു പോകുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് സീരീസില്‍ കാണാനാവുക. രാജും ഡികെയും സംവിധാനം ചെയ്‌ത ക്രൈം ത്രില്ലര്‍ സീരീസായ 'ഫര്‍സി', ഷാഹിദിന്‍റെയും വിജയ് സേതുപതിയുടെയും ഡിജിറ്റല്‍ അരങ്ങേറ്റം കൂടിയാണ്. ഫെബ്രുവരി 10നാണ് 'ഫര്‍സി' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തത്.
Cirkus on Netflix: രണ്‍വീര്‍ സിങിന്‍റെ 'സര്‍ക്കസ്' ആണ് മറ്റൊരു ഒടിടി റിലീസ്. രോഹിത് ഷെട്ടി സംവിധാനം ചെയ്‌ത ചിത്രം ഫെബ്രുവരി 17നാണ് നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിച്ചത്. പൂജ ഹെഗ്‌ഡെ, ജോണി ലിവർ, വരുൺ ശർമ, സഞ്ജയ് മിശ്ര, അശ്വിനി കൽസേക്കർ, മുകേഷ് തിവാരി, സിദ്ധാർത്ഥ് ജാദവ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ രണ്‍വീര്‍ വേഷമിട്ടത്. ഫാമിലി എന്‍റര്‍ടെയ്‌നറായെത്തിയ ചിത്രത്തില്‍ വരുണ്‍ ശര്‍മയും ഇരട്ട വേഷത്തിലെത്തുന്നു.
Also Read: ബലമായി ചുംബിക്കാന്‍ ശ്രമിച്ച് ആരാധിക; പിന്‍മാറി ആദിത്യ റോയ്; വീഡിയോ വൈറല്‍