തെന്നിന്ത്യന്‍ സിനിമ ലോകത്തെ മിന്നും താരം, മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ നടൻ ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന 'ധൂമം' സിനിമയിലെ ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറങ്ങി. 'തീയേ ദാഹമോ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഫഹദ് ഫാസിലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ 'ധൂമം' പവന്‍ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്.
'യു-ടേണ്‍, ലൂസിയ' എന്നീ കന്നഡ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പവന്‍കുമാര്‍. 'ധൂമ'ത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഹിന്ദി, മലയാളം തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന 'ധൂമം' വിജയ് കിരഗണ്ടൂരിന്‍റെ ഹോംബാലെ ഫിലിംസ് ആണ് നിർമിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കെജിഎഫ്, കാന്താര എന്നീ വമ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് 'ധൂമം' എന്നതും സിനിമയുടെ സവിശേഷതകളിലൊന്നാണ്. അതേസമയം 'ധൂമം' തിയേറ്ററുകളില്‍ എത്തിക്കുന്നത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. അപര്‍ണ ബാലമുരളിയാണ് 'ധൂമ'ത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിന് ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ധൂമം'. ഇവർക്ക് പുറമെ റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഏറെ ജനശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി തീർന്ന ട്രെയിലര്‍ സിനിമയ്‌ക്ക് വൻ ഹൈപ്പാണ് പ്രേക്ഷകർക്കിടയില്‍ നിർമിച്ചത്. ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്‌സ് വീഡിയോ സോങ്ങും പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ്.
വീഡിയോ സോങില്‍ വന്ന് പോകുന്ന ഫഹദും അപർണയും വിനീതും റോഷനും ഉൾപ്പടെയുള്ളവരുടെ ഭാവങ്ങളും വികാരങ്ങളുമെല്ലാം കാണികളെ ആവേശഭരിതരാക്കുന്നു. ജൂണ്‍ 23 ന് പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
പ്രീത ജയരാമനാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വി സംഗീത സംവിധാനവും സുരേഷ് അറുമുഖന്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍.
സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ആര്‍ട്ട്- അനീസ് നാടോടി, കോസ്റ്റ്യൂം- പൂര്‍ണിമ രാമസ്വാമി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷിബു സുശീലന്‍, ലൈന്‍ പൊഡ്യൂസര്‍- കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്‌ടര്‍- ചേതന്‍ ഡി സൂസ, ഫാഷന്‍ സ്‌റ്റൈലിസ്റ്റ്- ജോഹ കബീര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- ശ്രീകാന്ത് പുപ്പല, സ്‌ക്രിപ്റ്റ് അഡൈ്വസര്‍- ജോസ്‌മോന്‍ ജോര്‍ജ്, ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & സ്ട്രാറ്റജി- ഒബ്‌സ്‌ക്യുറ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
അതേസമയം 'പാച്ചുവും അത്ഭുത വിളക്കും' ആണ് ഫഹദ് ഫാസിലിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം അഖിൽ സത്യൻ അന്തിക്കാടാണ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌തത്. ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചതും അഖില്‍ തന്നെയാണ്. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‌ത '2018' ആണ് അപർണയുടെതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.
ALSO READ: ഫഹദ് ഫാസില്‍ ചിത്രം, കെജിഎഫ് നിർമ്മാതാക്കളുടെ സസ്‌പന്‍സ് ത്രില്ലര്‍ ധൂമം ട്രെയിലര്‍ പുറത്ത്