ETV Bharat / entertainment

'ഏക് വില്ലന്‍ റിട്ടേണ്‍സ്' ; ഫസ്റ്റ് ലുക്ക് പുറത്ത്, ചിത്രം ജൂലൈ 29 ന് തിയേറ്ററുകളിൽ - Arjun Kapoor

ജോൺ എബ്രഹാം, അർജുൻ കപൂർ, താര സുതാരിയ, ദിഷ പടാനി എന്നിവരുടെ നാല് പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്

Ek Villain Returns Movie first look poster  Ek Villain Returns  Ek Villain  ഏക് വില്ലന്‍ റിടേണ്‍സ്  ഏക് വില്ലന്‍ റിടേണ്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ജോൺ എബ്രഹാം  അർജുൻ കപൂർ  താര സുതാരിയ  ദിഷ പടാനി  John Abraham  Tara Sutaria  Arjun Kapoor  Disha Patani
'ഏക് വില്ലന്‍ റിടേണ്‍സ്' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍, ചിത്രം ജൂലൈ 29 ന് തിയേറ്ററുകളിൽ
author img

By

Published : Jun 27, 2022, 7:16 PM IST

ന്യൂഡല്‍ഹി : ത്രില്ലര്‍ ചിത്രം ഏക് വില്ലന്‍ റിട്ടേണ്‍സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ജോൺ എബ്രഹാം, അർജുൻ കപൂർ, താര സുതാരിയ, ദിഷ പടാനി എന്നിവരുടെ നാല് പോസ്റ്ററുകളാണ് പുറത്തിറക്കിയത്. എല്ലാവരും തീവ്രമായ ഭാവത്തില്‍ അവരുടെ വില്ലൻ പരിവേഷങ്ങൾ കാണിക്കുകയും ഒപ്പം ഒരു മഞ്ഞ മാസ്‌ക് കൊണ്ട് മുഖം പകുതി മറച്ചിരിക്കുന്നതുമാണ് പോസ്റ്ററില്‍.

'വില്ലന്മാരുടെ ലോകത്ത് നായകന്മാർ ഇല്ല!, 8 വർഷത്തിനുശേഷം ഏക് വില്ലന്‍ തിരിച്ചെത്തിയിരിക്കുന്നു. ശ്രദ്ധിക്കുക, ഏക് വില്ലന്‍ റിടേണ്‍സ്' 2022 ജൂലൈ 29നാണ്' - എന്ന അടിക്കുറിപ്പോടെയാണ് അഭിനേതാക്കള്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. പോസ്റ്റര്‍ പങ്കുവച്ചതിന് താഴെ നിരവധി കമന്‍റുകളും ആരാധകര്‍ രേഖപ്പെത്തിയിട്ടുണ്ട്. പോസ്റ്ററുകളില്‍ താര സുതാരിയയുടെ മുഖംമൂടിക്ക് നക്ഷത്രക്കണ്ണുകളും, മറ്റ് മൂന്ന് മുഖംമൂടികളുടെ കണ്ണുകള്‍ വൃത്താകൃതിയിലുമാണ്. ഇത് ആരാധകർക്കുള്ള സന്ദേശമാണോ എന്നുള്ള ചര്‍ച്ചകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സിദ്ധാർഥ് മൽഹോത്ര, ശ്രദ്ധ കപൂർ, റിതേഷ് ദേശ്‌മുഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പർ ഹിറ്റ് ത്രില്ലർ ചിത്രമായിരുന്നു 'ഏക് വില്ലൻ'. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് മോഹിത് സൂരി സംവിധാനം ചെയ്‌ത 'ഏക് വില്ലൻ റിട്ടേൺസ്'. ചിത്രം ജൂലൈ 29 ന് തിയേറ്ററുകളിൽ എത്തും. സെയ്‌ഫ് അലി ഖാൻ, യാമി ഗൗതം, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർക്കൊപ്പം 'ഭൂത് പൊലീസ്' എന്ന ചിത്രത്തിലാണ് അര്‍ജുന്‍ കപൂര്‍ അവസാനമായി അഭിനയിച്ചത്.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം പ്രീമിയർ ചെയ്‌തത്. ജാക്വലിൻ ഫെർണാണ്ടസിനും രാകുൽ പ്രീത് സിങിനുമൊപ്പം 'അറ്റാക്ക്: പാര്‍ട്ട് 1' എന്ന ചിത്രത്തിലാണ് ജോൺ എബ്രഹാം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സാജിദ് നദിയാവാലയുടെ 'തഡപ്' ആയിരുന്നു താര സുതാരിയയുടെ അവസാന ചിത്രം.

സൽമാൻ ഖാനൊപ്പം 'രാധേ' എന്ന ചിത്രത്തിലാണ് ദിഷ പടാനി അവസാനമായി അഭിനയിച്ചത്. 'മലംഗ്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മോഹിത് സൂരിയുമായി സഹകരിക്കുന്ന ദിഷയുടെ രണ്ടാമത്തെ ചിത്രമാണ് 'ഏക് വില്ലൻ റിട്ടേൺസ്'.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.