ETV Bharat / entertainment

ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖര്‍; വൈറലായി ദുല്‍ഖറിന്‍റെ നൃത്തം - വൈറലായി ദുല്‍ഖറിന്‍റെ നൃത്തം

Dulquer Salmaan Devadoothar paadi dance: ചാക്കോച്ചന് പിന്നാലെ പ്രേക്ഷകരെ ഇളക്കി മറിക്കുന്ന നൃത്തച്ചുവടുകളുമായി ദുല്‍ഖര്‍ സല്‍മാനും. സീതാ രാമ'ത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ലുലുമാളില്‍ എത്തിയപ്പോഴാണ് ദുല്‍ഖര്‍ ചാക്കോച്ചനെ അനുകരിച്ചത്‌.

Dulquer Salmaan viral dance  Devadoothar paadi in Sita Ramam promotion  ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖര്‍  വൈറലായി ദുല്‍ഖറിന്‍റെ നൃത്തം  Dulquer Salmaan Devadoothar paadi dance
ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖര്‍; വൈറലായി ദുല്‍ഖറിന്‍റെ നൃത്തം
author img

By

Published : Jul 28, 2022, 5:32 PM IST

Dulquer Salmaan viral dance: കുഞ്ചാക്കോ ബോബന്‍റെ ഏറ്റവും പുതിയ സിനിമയാണ് 'ന്നാ താന്‍ കേസ് കൊട്'. 1985ല്‍ ഭരതന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'കാതോട് കാതോര'ത്തിന് വേണ്ടി യേശുദാസ്‌ പാടിയ 'ദേവദൂതര്‍ പാടി' എന്ന ഗാനം റീ പ്രൊഡ്യൂസ്‌ ചെയ്‌ത് ഈ ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. സിനിമയ്‌ക്ക് വേണ്ടി ജാക്‌സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ്‌ ചെയ്‌തത്‌.

  • " class="align-text-top noRightClick twitterSection" data="">

ബിജു നാരായണനാണ് റീ പ്രൊഡ്യൂസ്‌ ചെയ്‌ത ഗാനം പാടിയത്. ഗാന രംഗത്തിലെ കുഞ്ചാക്കോ ബോബന്‍റെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചാക്കോച്ചന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും പ്രേക്ഷകരെ ഇളക്കി മറിക്കുന്ന നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ദുല്‍ഖറിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'സീതാ രാമ'ത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലുലുമാളില്‍ എത്തിയപ്പോഴാണ് ദുല്‍ഖര്‍ ചാക്കോച്ചനെ അനുകരിച്ച് നൃത്തച്ചുവടുകള്‍ വച്ചത്. തുടര്‍ന്ന് ദുല്‍ഖറിന്‍റെ ഡാന്‍സ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഓഗസ്‌റ്റ അഞ്ചിന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'സീതാ രാമം' റിലീസിനെത്തും. ലെഫ്‌റ്റനന്‍റ്‌ റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മൃണാല്‍ താക്കൂര്‍, രശ്‌മിക മന്ദാന എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുക. പ്രകാശ്‌ രാജ്‌, സുമന്ത്, ഗൗതം മേനോന്‍, തരുണ്‍ ഭാസ്‌കര്‍, ഭൂമിക, ശത്രു, ചൗള, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, രുക്‌മിണി വിജയ്‌ കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Also Read: വാപ്പച്ചിയും മകനും ഒന്നിച്ചൊരു ചിത്രം എന്ന്‌ ? ; ഉത്തരവുമായി ദുല്‍ഖര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.