ETV Bharat / entertainment

ദുൽഖർ സൽമാനെ കാണാൻ കൊണ്ടോട്ടിയിൽ ജനസാഗരം - കൊണ്ടോട്ടി

മലപ്പുറം കൊണ്ടോട്ടിയിൽ ഉദ്‌ഘാടനത്തിന് എത്തിയ ദുൽഖർ സൽമാനെ കാണാൻ ആരാധകരുടെ തിരക്ക്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Crowd at Kondoti to meet Dulquer Salmaan  Kondoti  Dulquer Salmaan  Dulquer Salmaan fans  malappuram kondoti  Dulquer Salmaan fans at malappuram kondoti  ദുൽഖർ സൽമാനെ കാണാൻ കൊണ്ടോട്ടിയിൽ ജനസാഗരം  മലപ്പുറം കൊണ്ടോട്ടി  ദുൽഖർ സൽമാനെ കാണാൻ ആരാധകരുടെ തിരക്ക്  സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുകയാണ്  കൊണ്ടോട്ടി  കൊണ്ടോട്ടി ഫാൻസ്
ദുൽഖർ സൽമാനെ കാണാൻ കൊണ്ടോട്ടിയിൽ ജനസാഗരം
author img

By

Published : Mar 19, 2023, 10:13 PM IST

Updated : Mar 19, 2023, 10:43 PM IST

മലയാളിയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ് ദുൽഖർ സൽമാൻ. ഒരു മലയാള സിനിമ നടൻ എന്നതിൽ നിന്നും ഒരു പാൻ ഇന്ത്യൻ അഭിനേതാവ് എന്ന നിലയിലേക്ക് ദുൽഖർ സൽമാൻ ഉയർന്നു കഴിഞ്ഞു. ഇന്ത്യയൊട്ടാകെ ഫാൻസുള്ള നടന് ഏറ്റവും കൂടുതൽ ആരാധകർ എവിടെയാണെന്ന് ചേദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ ഇങ്ങ് കേരളത്തിൽ തന്നെ. ദുൽഖറിനോട് മലയാളികൾക്കുള്ള ആരാധന തുടങ്ങിയിട്ട് വർഷങ്ങളായി. ദുൽഖറിൻ്റെ ആദ്യ സിനിമയായ ‘സെക്കൻ്റ് ഷോ’ മുതൽ തുടങ്ങിയതാണ് അത്. ഇക്കാലമത്രയായിട്ടും അതിന് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ല. അതിനുള്ള തെളിവാണ് കൊണ്ടോട്ടിയിൽ കണ്ടത്.

മലപ്പുറം കൊണ്ടോട്ടിയിൽ ഒരു കടയുടെ ഉദ്‌ഘാടന പരിപാടിക്ക് വന്ന ദുൽഖർ സൽമാനെ വരവേൽക്കാൻ ജനസാഗരമാണ് തടിച്ചുകൂടിയത്. ഇരച്ചെത്തിയ ജനക്കൂട്ടത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. ദുൽഖർ എത്തിയതിനെ തുടർന്ന് കൊണ്ടോട്ടിയിലെ റോഡുകളും തെരുവുകളുമെല്ലാം ജനങ്ങളെ കൊണ്ട് നിറഞ്ഞതിനാൽ വളരെ പണിപ്പെട്ടാണ് പോലീസ് ഗതാഗതം പുനസ്ഥാപിച്ചത്.

തൻ്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ ചാർളിയിലെ ഗാനം ‘സുന്ദരിപ്പെണ്ണെ’ ആലപിക്കാൻ അവതാരകൻ താരത്തോട് ആവശ്യപ്പെടുകയായിരുന്നു. ദുൽഖർ ഗാനം ആലപിക്കാൻ തുടങ്ങിയതോടെ വേദിയിൽ ആർപ്പു വിളികൾ നിറഞ്ഞു.

‘സുബ്ഹൻ അള്ളാ’ എന്ന ഗാനത്തിൽ തുടങ്ങി ദുൽഖറിൻ്റെ മുൻപന്തിയിൽ നിൽക്കുന്ന നടൻ തന്നെ ആലപിച്ച ഒരുപാട് ഗാനങ്ങളുടെ റീമിക്‌സ് ഗാനം പ്ലേ ചെയ്‌തപ്പോൾ ജനത്തിനൊപ്പം ദുൽഖറും വേദിയിൽ ചുവടു വച്ചു. അതുകൂടിയായപ്പോൾ വേദി ഒന്നടങ്കം ഏവരും നൃത്തം ചെയ്യാൻ തുടങ്ങുകയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസും സന്നദ്ധ പ്രവർത്തകരും ഒരുപാട് കഷ്‌ട്ടപെടുകയും ചെയ്‌തു.

തൻ്റെ സിനിമകളുടെ തുടക്കം തന്നെ കോഴിക്കോട് മലപ്പുറം ഭാഗങ്ങളിലായിരുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങിയ ദുൽഖർ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങോട്ട് വരുന്നത് എന്നും പറഞ്ഞു. കൊണ്ടോട്ടിക്കാർ പണ്ടേ പ്രശസ്‌തരാണ് എന്നും പണ്ടൊരു വിമാന അപകടം നടന്നപ്പോൾ രക്ഷപ്രവർത്തനത്തിന് മുൻപന്തിയിൽ നിന്നത് നിങ്ങളാണ് എന്നും ദുൽഖർ കൂട്ടിച്ചേർത്തു.

Also Read: 'മനസിലും പൂക്കാലം'; 'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ ആദ്യഗാനം പുറത്ത്

കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ സല്‍മാന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഒരിടവേളയ്‌ക്ക് ശേഷമുളള ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ മലയാള ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

നടന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം സീതാരാമം കേരളത്തിലും വിജയം നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. സീതാരാമത്തിന്‍റെ വിജയത്തിലൂടെ ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യന്‍ താരമൂല്യം ഒന്നുകൂടി കൂടിയിരിക്കുകയാണ്.

Also Read: 'പൊന്നിയിൻ സെൽവൻ 2': തൃഷയും കാര്‍ത്തിയും ഒന്നിക്കുന്ന ഗാനത്തിൻ്റെ ഗ്ലിംപ്‍സ് പുറത്തു വിട്ട് അണിയറ പ്രവർത്തകർ

Last Updated : Mar 19, 2023, 10:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.