ETV Bharat / entertainment

'കിങ് ഓഫ്‌ കൊത്ത' ലോഡിങ്ങില്‍; ഡബ്ബിങ് വിശേഷങ്ങള്‍ പങ്കുവച്ച് ഗോകുല്‍ സുരേഷ് - ദുല്‍ഖര്‍ സല്‍മാന്‍

ഓണം റിലീസായാണ് കിങ് ഓഫ്‌ കൊത്ത തിയേറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കിംഗ് ഓഫ്‌ കൊത്ത ലോഡിംഗില്‍  ഡബ്ബിംഗ് വിശേഷങ്ങളുമായി ഗോകുല്‍ സുരേഷ്  ഗോകുല്‍ സുരേഷ്  കിംഗ് ഓഫ്‌ കൊത്ത  King of Kotha new update shared by Gokul Suresh  King of Kotha new update  Gokul Suresh  King of Kotha new update shared by Gokul Suresh  Dulquer Salmaam starrer King of Kotha  Dulquer Salmaam  ദുല്‍ഖര്‍ സല്‍മാന്‍
ഡബ്ബിംഗ് വിശേഷങ്ങളുമായി ഗോകുല്‍ സുരേഷ്
author img

By

Published : Apr 5, 2023, 9:58 AM IST

ദുല്‍ഖര്‍ സല്‍മാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ക്കായും ആരാധകര്‍ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

'കിങ് ഓഫ് കൊത്ത'യില്‍ സുരേഷ്‌ ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഗോകുല്‍ സുരേഷിന്‍റെ ഭാഗത്തിന്‍റെ ഡബ്ബിങ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡബ്ബിങ് സ്‌റ്റുഡിയോയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഗോകുല്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ 'കിങ് ഓഫ് കൊത്ത' ലോഡിങ് എന്ന് കുറിച്ചു കൊണ്ടുള്ള ചിത്രമാണ് ഗോകുല്‍ പങ്കുവച്ചിരിക്കുന്നത്.

കിംഗ് ഓഫ്‌ കൊത്ത ലോഡിംഗില്‍  ഡബ്ബിംഗ് വിശേഷങ്ങളുമായി ഗോകുല്‍ സുരേഷ്  ഗോകുല്‍ സുരേഷ്  കിംഗ് ഓഫ്‌ കൊത്ത  King of Kotha new update shared by Gokul Suresh  King of Kotha new update  Gokul Suresh  King of Kotha new update shared by Gokul Suresh  Dulquer Salmaam starrer King of Kotha  Dulquer Salmaam  ദുല്‍ഖര്‍ സല്‍മാന്‍
കിംഗ് ഓഫ്‌ കൊത്ത ലോഡിംഗില്‍

ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അതേസമയം സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും 'കിങ് ഓഫ്‌ കൊത്ത' പോസ്‌റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണിപ്പോള്‍. സിനിമയുടെ ഒരു ചെറിയ ഉത്തരേന്ത്യന്‍ ഷെഡ്യൂള്‍ ബാക്കിയുണ്ടെന്നും ടീ ഇതിനോടകം തന്നെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. അഭിലാഷ്‌ ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കിങ് ഓഫ്‌ കൊത്ത'. സിനിമയ്‌ക്ക് വേണ്ടി 95 ദിവസത്തെ ചിത്രീകരണമായിരുന്നു തമിഴ്‌നാട്ടിലെ കാരൈക്കുടിയില്‍ നടന്നത്.

'കിങ് ഓഫ് കൊത്ത'യിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ ദുല്‍ഖറിന്‍റെ ഫസ്‌റ്റ്‌ ലുക്കും സെക്കന്‍റ്‌ ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അഭിലാഷ്‌ എന്‍ ചന്ദ്രന്‍റെ തിരക്കഥയില്‍ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം. വേഫാറര്‍ ഫിലിംസ്‌, സീ സ്‌റ്റുഡിയോസ്‌ എന്നീ കമ്പനികളുടെ ബാനറുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ രാജശേഖറാണ് ആക്ഷന്‍ കൊറിയോഗ്രാഫി.

നിമിഷ് രവി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയിയും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റോണെക്‌സ്‌ സേവിയര്‍ മേക്കപ്പും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന 'കിങ് ഓഫ് കൊത്ത' മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും തിയേറ്ററുകളിലെത്തും.

Also Read: 'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ...', 95 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി കിംഗ് ഓഫ്‌ കൊത്ത

സിനിമയില്‍ എത്തിയിട്ട് ദുല്‍ഖര്‍ സല്‍മാന്‍ 11 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത് ഈ അടുത്തിടെയായിരുന്നു. സെക്കന്‍ഡ്‌ ഷോ ആയിരുന്നു ദുല്‍ഖറിന്‍റെ ആദ്യ ചിത്രം. 2012 ഫെബ്രുവരി മൂന്നിനായിരുന്നു 'സെക്കന്‍ഡ് ഷോ'യുടെ റിലീസ്. അഭിനയജീവിതത്തില്‍ 11 വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ സന്തോഷമറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. ചെറിയ ഒരു കുറിപ്പും താരം പങ്കുവയ്‌ക്കുകയുണ്ടായി.

'എന്‍റെ ആദ്യ ചിത്രം റിലീസ് ചെയ്‌തിട്ട് ഇന്നേയ്‌ക്ക് 11 വർഷമാകുന്നു. വളരെ യാദൃച്ഛികമെന്നോണം ചിത്രത്തിന്‍റെ പേര് സെക്കന്‍ഡ് ഷോ എന്നാണ്. അഭിനയ ജീവിതത്തിന്‍റെ രണ്ടാം പാദത്തിലെത്തി നില്‍ക്കുമ്പോള്‍ ഒരു നടനെന്ന നിലയില്‍ കൂടുതല്‍ വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എന്‍റെ കൂടെ പ്രവര്‍ത്തിച്ച സംവിധായകരെയും സഹപ്രവര്‍ത്തകരെയും അണിയറ പ്രവര്‍ത്തകരെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഒപ്പം ലോകമെമ്പാടുമുള്ള ആരാധകരെയും. നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നെ വിമര്‍ശിക്കുന്നവര്‍ക്കും നന്ദി. നിങ്ങള്‍ കാരണമാണ് ഞാന്‍ ചില വ്യത്യസ്‌തമായ പരീക്ഷണങ്ങള്‍ ചെയ്യുന്നത്. അവസാനമായി, എന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു' -ഇപ്രകാരമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.