ETV Bharat / entertainment

നിറക്കൂട്ടുകള്‍ ചാര്‍ത്തിയ സിനിമകളിലൂടെ വിസ്‌മയിപ്പിച്ച മഹാപ്രതിഭ, ഭരതന്‍റെ ഓര്‍മയില്‍ സിനിമ ലോകം..‍. - കെപിഎസി ലളിത

Director Bharathan: സിനിമ സംവിധായകന്‌ പുറമെ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ചിത്രകലയും ശില്‍പ്പരചനയും സംഗീതവും ചേര്‍ത്ത സിനിമകളുടെ സൃഷ്‌ടാവ്‌ കൂടിയായിരുന്നു അദ്ദേഹം.

Director Bharathan  Bharathan 24th death Anniversary  ഭരതന്‍റെ ഓര്‍മ്മയില്‍ സിനിമ ലോകം  Bharathan Personal life  Bharathan film career  Bharathan as Art Director  Bharathan with Padmarajan  Bharathan best movies  Bharathan with MD Vasudevan Nair  Bharathan best Tamil movie  Bharathan as a script writer  Achievements of Bharathan  Bharathan last breath  Kerala State film awards to Bharathan  ഭരതന്‍  സംവിധായകന്‍ ഭരതന്‍  ഭരതന്‍ ചരമവാര്‍ഷികം  ഭരതന്‍ സിനിമകള്‍  കെപിഎസി ലളിത  സിദ്ധാര്‍ഥ് ഭരതന്‍
നിറക്കൂട്ടുകള്‍ ചാര്‍ത്തിയ സിനിമകള്‍ സമ്മാനിച്ച മഹാപ്രതിഭ, ഭരതന്‍റെ ഓര്‍മയില്‍ സിനിമ ലോകം..‍.
author img

By

Published : Jul 30, 2022, 12:05 PM IST

Updated : Jul 30, 2022, 12:14 PM IST

Bharathan death anniversary: പ്രശസ്‌ത സംവിധായകന്‍ ഭരതന്‍റെ ഓര്‍മകളില്‍ മലയാള ചലച്ചിത്ര ലോകം. ഭരതന്‍ വിടവാങ്ങി ഇന്നേക്ക് 24 വര്‍ഷങ്ങള്‍. പ്രേക്ഷക മനസില്‍ പ്രണയവും ഗൃഹാതുരതയും പതിപ്പിച്ച സംവിധായകന്‍. സിനിമ സംവിധായകന്‌ പുറമെ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ചിത്രകലയും ശില്‍പ്പരചനയും സംഗീതവും ചേര്‍ത്ത സിനിമകളുടെ സൃഷ്‌ടാവ്‌ കൂടിയായിരുന്നു അദ്ദേഹം.

Bharathan Personal life: 1946 നവംബര്‍ 14ന്‌ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനനം. പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ പി.എന്‍ മേനോന്‍റെ ജ്യേഷ്‌ഠ പുത്രനായിരുന്നു ഭരതന്‍. നാടക ചലച്ചിത്ര നടി കെ.പി.എ.സി. ലളിത ഭാര്യ ആണ്. നടനും സംവിധായകനുമാണ് മകൻ സിദ്ധാർഥ് ഭരതന്‍.

Director Bharathan  Bharathan 24th death Anniversary  ഭരതന്‍റെ ഓര്‍മ്മയില്‍ സിനിമ ലോകം  Bharathan Personal life  Bharathan film career  Bharathan as Art Director  Bharathan with Padmarajan  Bharathan best movies  Bharathan with MD Vasudevan Nair  Bharathan best Tamil movie  Bharathan as a script writer  Achievements of Bharathan  Bharathan last breath  Kerala State film awards to Bharathan
ഓര്‍മകളില്‍ ഭരതന്‍

Bharathan film career: ഭരതന്‍റെ ക്യാന്‍വാസില്‍ പിറന്നത്‌ 40 ചിത്രങ്ങള്‍. ആ ചിത്രങ്ങളെല്ലാം വെറും സിനിമ കഥകളായിരുന്നില്ല. തിരശീലയില്ലാത്ത പച്ചയായ ജീവിതങ്ങളുടെ സൗന്ദര്യവും നോവും അദ്ദേഹത്തിന്‍റെ സിനിമകളുടെ മുദ്രകളായിരുന്നു. അമ്മാവനും സംവിധായകനുമായ പി.എന്‍ മേനോനും വിന്‍സെന്‍റും ആണ് ഭരതനെ സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. പി.എന്‍ മേനോന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രചോദനം.

Bharathan as Art Director: സ്‌കൂള്‍ ഓഫ് ഫൈൻ ആർട്‌സിൽ നിന്നും ഡിപ്ലോമ നേടിയ അദ്ദേഹം കലാ സംവിധായകനായാണ് ചലച്ചിത്രലോകത്തേക്ക് ചുവടുവച്ചത്. 1972ല്‍ വിൻസെന്‍റ് സംവിധാനം ചെയ്‌ത 'ഗന്ധർവ ക്ഷേത്രം' എന്ന സിനിമയിലാണ് ആദ്യമായി കലാസംവിധായകനായി പ്രവർത്തിച്ചത്. പിന്നീട്‌ ഏതാനും സിനിമകളില്‍ കലാസംവിധായകനായും സഹ സംവിധായകനായും പ്രവര്‍ത്തിച്ച ശേഷം 1975ല്‍ പദ്‌മരാജന്‍റെ തിരക്കഥയില്‍ ആദ്യ സ്വതന്ത്ര ചിത്രമായ 'പ്രയാണം' സംവിധാനം ചെയ്‌തു. ഏറ്റവും നല്ല പ്രാദേശിക ഭാഷ ചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം അദ്ദേഹത്തിന്‍റെ ആദ്യ സിനിമയ്‌ക്ക് ലഭിച്ചു.

Bharathan with Padmarajan: പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാളികള്‍ക്ക് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ചു. ഭരതനും പത്മരാജനും ഒന്നിച്ചപ്പോള്‍ അത് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തിന്‍റെ തുടക്കമായി മാറിയിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിന് മുമ്പ് ഇരുവരും ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഒരുക്കി. രതിനിര്‍വേദം, തകര എന്നിവയാണ് അതില്‍ പ്രധാനം. തകര ഭരതന്‍റെ ഏറ്റവും മികച്ച ചിത്രമായി കണക്കാക്കുന്നു.

Bharathan best movies: എൺപതുകളുടെ തുടക്കത്തിൽ പല യുഗ്മ ചലച്ചിത്രങ്ങളും അദ്ദേഹം ഒരുക്കി. ചാമരം, മര്‍മരം, പാലങ്ങള്‍, ഓര്‍മ്മയ്‌ക്കായ്‌, കാറ്റത്തെ കിളിക്കൂട്, കാതോട്‌ കാതോരം അങ്ങനെ നിരവധി ചിത്രങ്ങള്‍. ഇവയില്‍ ചാമരം, പാലങ്ങള്‍, അമരം, വൈശാലി എന്നിവ അദ്ദേഹത്തിന്‍റെ അവിസ്‌മരണീയ ചിത്രങ്ങളാണ്.

മലയാള ചലച്ചിത്രത്തിൽ കാല്‍പ്പനിക തരംഗത്തിന് തുടക്കമിട്ട സംവിധായകനാണ് അദ്ദേഹം. പിന്നീട് മറ്റ് പ്രശസ്‌ത സംവിധായകരും ഇതേ പാത പിന്തുടർന്നു. മലയാള സിനിമയിലെ കാല്‍പ്പനിക കാലഘട്ടമായിരുന്നു 1980കൾ. 1987ല്‍ പുറത്തിറങ്ങിയ 'ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം' ആണ് അദ്ദേഹത്തിന്‍റെ മറ്റൊരു മികച്ച ചിത്രം.

Bharathan with MT Vasudevan Nair: എം.ടി വാസുദേവന്‍ നായരുമായി ചേര്‍ന്നും നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഭരതന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. എം.ടിയുടെ തിരക്കഥയില്‍ 1988ല്‍ പുറത്തിറങ്ങിയ വൈശാലി ഭരതന്‍റെ മാസ്‌റ്റര്‍പീസ്‌ ചിത്രമായി കണക്കാക്കപ്പെടുന്നു. 'താഴ്‌വാരം' ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ചിത്രം.

Bharathan best Tamil movie: ശിവാജി ഗണേശന്‍-കമല ഹാസന്‍ ഒന്നിച്ചഭിനയിച്ച തേവര്‍മകന്‍ എന്ന തമിഴ്‌ സിനിമയുടെ സംവിധാനവും നിര്‍വഹിച്ചു. തേവര്‍മകന്‍ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മിക്കപ്പെട്ട തേവര്‍മകന്‍ നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത വിരാസത് എന്ന ബോളിവുഡ് ചിത്രം തേവര്‍മകന്‍റെ റീമേക്ക് സിനിമയാണ്.

Bharathan as a script writer: സംവിധായകന് പുറമെ മികച്ചൊരു തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം. നിരവധി തിരക്കഥകളും അദ്ദേഹം രചിച്ചു. ഭരതന്‍ പല ചിത്രങ്ങള്‍ക്കും ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്‌തു. പ്രശസ്‌ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Achievements of Bharathan: 25 വര്‍ഷങ്ങളാണ് അദ്ദേഹം സിനിമയ്‌ക്കായി മാറ്റിവച്ചത്. ഇക്കാലയളവില്‍ അദ്ദേഹം നേടിയത് നിരവധി പുരസ്‌കാരങ്ങള്‍. 'പ്രയാണം' (1975) എന്ന സംവിധായകന്‍റെ ആദ്യ സ്വതന്ത്ര സിനിമയ്‌ക്ക് മലയാളത്തിലെ മികച്ച സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1992ല്‍ തമിഴിലെ മികച്ച സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം 'തേവര്‍മകനും' നേടി.

Kerala State film awards to Bharathan: 1975ല്‍ 'പ്രയാണം', 1979ല്‍ 'തകര', 1980ല്‍ 'ചാമരം', 1981ല്‍ 'ചാട്ട', 1982ല്‍ 'ഓര്‍മ്മയ്‌ക്കായി', 1984ല്‍ 'ഇത്തിരിപൂവേ ചുവന്നപൂവേ' എന്നീ സിനിമകളിലൂടെ മികച്ച സംവിധായകനും കലാസംവിധായകനുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഭരതന് ലഭിച്ചു. 1982ല്‍ 'മര്‍മ്മരം', 1982ല്‍ തന്നെ 'ഓര്‍മ്മയ്‌ക്കായി' എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സിനിമയ്‌ക്കും മികച്ച സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 'ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ട'ത്തിന് 1987ല്‍ മികച്ച ജനപ്രീതി നേടിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1992ല്‍ 'വെങ്കല'ത്തിന് മികച്ച ജനപ്രീതി നേടിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു.

Bharathan last breath: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ച ഈ അതുല്യ പ്രതിഭ 1998 ജൂലൈ 30നാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം 52-ാം വയസിലാണ്‌ ഈ ലോകത്തോട് വിടപറഞ്ഞത്. മദ്രാസില്‍ വച്ചായിരുന്നു അന്ത്യം. ഈ അതുല്യ പ്രതിഭയുടെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്‌ടമായി. ഒപ്പം തീരാ നോവും. സംവിധായകന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും, കലാകാരന്‍ എന്ന നിലയിലും അദ്ദേഹത്തിന് പകരക്കാരനായി മലയാള സിനിമയില്‍ ഇന്നോളം ആരും വളര്‍ന്നിട്ടില്ല. മലയാള സിനിമയില്‍ ആ സ്ഥാനം ഇന്നും ശൂന്യമായി തുടരുന്നു..

Last Updated : Jul 30, 2022, 12:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.