ധ്യാന്‍ ശ്രീനിവാസന്‍ - മനോജ് കെ ജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലര്‍'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ 'ജയിലറി'ല്‍ പ്രത്യക്ഷപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="">
ജയില്‍ ചാടി രക്ഷപ്പെടുന്ന കുറ്റവാളികളെ തേടിയുള്ള ജയിലറുടെ യാത്രയാണ് ചിത്രപശ്ചാത്തലം. അഞ്ച് കൊടും കുറ്റവാളികള്‍ക്കൊപ്പം ഒരു ബംഗ്ലാവില്‍ താമസിച്ച്, അവരെ വച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധ്യാന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ഒരു യഥാര്‍ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. പീരീഡ് ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. 1956 - 1957 കാലഘട്ടത്തില്‍ നടന്നൊരു സംഭവ കഥയാണ് 'ജയിലര്‍' പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്രീജിത്ത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന്, ജയപ്രകാശ്, ഉണ്ണി രാജ, ബി കെ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഗോള്‍ഡന്‍ വില്ലേജിന്‍റെ ബാനറില്‍ എന്‍.കെ മുഹമ്മദ് ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക.
ടൈറ്റിലിന്‍റെ പേരില്‍ ചിത്രം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്‍റെ പേരും 'ജയിലര്‍' എന്നാണ്. ഇത് ചൂണ്ടിക്കാട്ടി തമിഴ് സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ കഴിയില്ലെന്ന് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ മലയാള ചിത്രത്തിന്‍റെ പേര് മാറ്റണമെന്നായിരുന്നു സണ്‍ പിക്‌ചേഴ്‌സ് നല്‍കിയ മറുപടി എന്നാണ് സക്കീര്‍ മഠത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. തുടര്‍ന്ന് മലയാള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചു. ഓഗസ്‌റ്റ് 2ന് ഹൈക്കോടതി വക്കാലത്ത് പരിഗണിക്കും.
ജയിലറെ കൂടാതെ നിരവധി സിനിമകള്‍ ധ്യാനിന്‍റേതായി റിലീസിനൊരുങ്ങുന്നുണ്ട്. 'നദികളില്‍ സുന്ദരി യമുന' Nadhikalil Sundari Yamuna ആണ് ധ്യാന്‍ ശ്രീനിവാസന്‍റേതായി Dhyan Sreenivasan റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളില്‍ ഒന്ന്. 'സൂപ്പർ സിന്ദഗി' Super Zindagi ആണ് നടന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. കണ്ണൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലായായിരുന്നു 'സൂപ്പർ സിന്ദഗി'യുടെ ചിത്രീകരണം.
വിന്‍റേഷ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ പാർവതി നായർ, മുകേഷ്, സുരേഷ് കൃഷ്‌ണ, ജോണി ആന്‍റണി, കലേഷ്, ഡയാന ഹമീദ്, മാസ്‌റ്റർ മഹേന്ദ്രൻ, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. 666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സത്താർ പടനേലകത്ത്, ഹസീബ് മേപ്പാട്ട് എന്നിവർ ചേർന്നാണ് നിർമാണം.
Also Read: 72-ാം വയസില്‍ സംവിധായക കുപ്പായം; എസ് എന്‍ സ്വാമി ചിത്രത്തില്‍ നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍