ETV Bharat / entertainment

'സൂര്യൻ നടന്നു വേഗം...'; ധ്യാന്‍ ശ്രീനിവാസന്‍റെ 'ബുള്ളറ്റ് ഡയറീസി'ലെ പുതിയ ഗാനമെത്തി - Sooryan Nadanu Song from Bullet Diaries

Bullet Diaries starring Dhyan Sreenivasan, Prayaga Martin : പ്രയാഗ മാർട്ടിനാണ് 'ബുള്ളറ്റ് ഡയറീസ്' സിനിമയിലെ നായിക

പ്രയാഗ മാർട്ടിൻ  സൂര്യൻ നടന്നു വേഗം  ധ്യാന്‍ ശ്രീനിവാസൻ ബുള്ളറ്റ് ഡയറീസിലെ ഗാനമെത്തി  ബുള്ളറ്റ് ഡയറീസിലെ പുതിയ ഗാനം  ബുള്ളറ്റ് ഡയറീസ്  ധ്യാന്‍ ശ്രീനിവാസന്‍റെ ബുള്ളറ്റ് ഡയറീസ്  Prayaga Martin  Bullet Diaries starring Dhyan Sreenivasan  Bullet Diaries starring Prayaga Martin  Prayaga Martin in Bullet Diaries  Bullet Diaries Sooryan Nadanu Song  Sooryan Nadanu Song from Bullet Diaries  Bullet Diaries movie songs
Bullet Diaries starring Dhyan Sreenivasan, Prayaga Martin
author img

By ETV Bharat Kerala Team

Published : Nov 25, 2023, 7:43 PM IST

ലയാളികളുടെ ഇഷ്‌ടതാരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രം 'ബുള്ളറ്റ് ഡയറീസി'ലെ ഗാനം ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ 'സൂര്യൻ നടന്നു വേഗം' എന്നു തുടങ്ങുന്ന പുതിയ ഗാനമാണ് ആസ്വാദകഹൃദയം കീഴടക്കുന്നത്. പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക.

കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനത്തിന്‍റെ വരികളെഴുതിയത്. മലയാളത്തിൽ ഒട്ടനവധി ഹിറ്റുകൾ ഒരുക്കിയ ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്. ലിബിൻ സ്‌കറിയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് 'സൂര്യൻ നടന്നു വേഗം' ഗാനം നേടുന്നത് (Dhyan Sreenivasan Prayaga Martin Sooryan Nadanu Song Bullet Diaries).

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 'ഞാനും എൻ ആടും', 'മിഴികൾ വാനിലാരെ തേടുന്നു' എന്നീ പാട്ടുകളാണ് അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടത്. ഇരു ഗാനങ്ങളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഗാനവും ആസ്വാദകർ നെഞ്ചേറ്റുകയാണ്.

സന്തോഷ് മണ്ടൂര്‍ ആണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രഞ്ജി പണിക്കര്‍, ജോണി ആന്‍റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്‌മി എന്നിവർ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

'ചൂടാറുംനേരം' മേക്കിങ് വീഡിയോ പുറത്ത്: ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന മറ്റൊരു പ്രധാന ചിത്രമാണ് 'ചീനാ ട്രോഫി'. അനിൽ ലാൽ സംവിധാനം ചെയ്യുന്ന ഈ സിനിമയ്‌ക്കായി സിനിമാസ്വാദകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു (Cheena Trophy Choodarum song making video). ചിത്രത്തിലെ 'ചൂടാറുംനേരം' എന്ന ഗാനത്തിന്‍റെ മേക്കിങ് വീഡിയോയാണ് പുറത്തുവിട്ടത്.

READ MORE: 'ചൂടാറുംനേരം' മേക്കിംഗ് വീഡിയോ പുറത്ത്; ധ്യാനിന്‍റെ 'ചീനാ ട്രോഫി' ഡിസംബർ 8ന്

സൂരജ് സന്തോഷും വർക്കിയും ചേർന്നൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അഷ്‌ഠമൻ പിള്ളയാണ്. ഗ്രാമീണത വിളിച്ചോതുന്ന ദൃശ്യങ്ങളോടൊപ്പം റെക്കോർഡിങിനിടെ പകർത്തിയ നിമിഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് മേക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഉദ്വേഗം നിറച്ച് 'പുള്ളി' ട്രെയിലർ പുറത്ത്: 'സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ പ്രേക്ഷക മനസിലേക്ക് ചേക്കേറിയ ദേവ് മോഹന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'പുള്ളി'. ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നു (Dev Mohan starrer Pulli Official Trailer out). ഉദ്വേഗം നിറഞ്ഞ രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്.

ജയിൽ പശ്‌ചാത്തലമാക്കി അണിയിച്ചൊരുക്കിയ ട്രെയിലർ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുടനീളം ഉണ്ടാകുമെന്ന ഉറപ്പും നൽകുന്നുണ്ട്. 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' സിനിമയ്‌ക്ക് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുള്ളി'. മീനാക്ഷി ദിനേശ് ആണ് ഈ ചിത്രത്തിലെ നായിക.

READ MORE: 'നിന്നെ രക്ഷിക്കാൻ നീ മാത്രേയുള്ളൂ സ്റ്റീഫാ...'; ഉദ്വേഗം നിറച്ച് 'പുള്ളി' ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.