ETV Bharat / entertainment

Dhyan Sreenivasan| 'വിവാഹം കഴിക്കാനുള്ള സ്വപ്‌നങ്ങളുമായി ധ്യാന്‍'; നദികളില്‍ സുന്ദരി യമുനയിലെ പുതിയ ഗാനം പുറത്ത് - അജു വര്‍ഗീസ്

നദികളില്‍ സുന്ദരി യമുന എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതുനാമ്പുകള്‍ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Dhyan Sreenivasan movie  Dhyan Sreenivasan  Nadhikalil Sundari Yamuna video song  Nadhikalil Sundari Yamuna  Puthunaambukal  Puthunaambukal released  Dhyan  വിവാഹം കഴിക്കാനുള്ള സ്വപ്‌നങ്ങളുമായി ധ്യാന്‍  ധ്യാന്‍  നദികളില്‍ സുന്ദരി യമുനയിലെ പുതിയ ഗാനം പുറത്ത്  നദികളില്‍ സുന്ദരി യമുനയിലെ പുതിയ ഗാനം  നദികളില്‍ സുന്ദരി യമുന  ധ്യാന്‍ ശ്രീനിവാസന്‍  അജു വര്‍ഗീസ്  പുതുനാമ്പുകള്‍
വിവാഹം കഴിക്കാനുള്ള സ്വപ്‌നങ്ങളുമായി ധ്യാന്‍; നദികളില്‍ സുന്ദരി യമുനയിലെ പുതിയ ഗാനം പുറത്ത്
author img

By

Published : Jul 7, 2023, 8:02 PM IST

ധ്യാന്‍ ശ്രീനിവാസന്‍റെ Dhyan Sreenivasan റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'നദികളില്‍ സുന്ദരി യമുന' Nadhikalil Sundari Yamuna. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന 'പുതുനാമ്പുകള്‍' Puthunaambukal എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

മനു മഞ്ജിത്തിന്‍റെ ഗാന രചനയില്‍ അരുണ്‍ മുരളീധരനാണ് 'പുതുനാമ്പുകള്‍'ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. 2.40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തിലുടനീളം കൈ ഒടിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് കാണാനാവുക. ഈ വിശ്രമ വേളയില്‍ വിവാഹ സ്വപ്‌നങ്ങള്‍ കാണുകയാണ് ധ്യാനിന്‍റെ കഥാപാത്രം.

നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വാട്ടർമാൻ മുരളിയാണ് സിനിമയുടെ അവതരണം.

  • " class="align-text-top noRightClick twitterSection" data="">

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് 'നദികളില്‍ സുന്ദരി യമുന'യുടെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം സിനിമയില്‍ വരച്ചുകാട്ടുന്നു. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയും അജു വര്‍ഗീസ് വിദ്യാധരന്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും.

ഇവരെ കൂടാതെ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം പകര്‍ന്നിരിക്കുന്നത്. ശങ്കര്‍ ശര്‍മയാണ് പശ്ചാത്തല സംഗീതം. ഫൈസല്‍ അലി-ഛായാഗ്രഹണം. രതിന്‍ രാധാകൃഷ്‌ണന്‍- എഡിറ്റിങ്ങ്.

കലാസംവിധാനം - അജയന്‍ മങ്ങാട്, മേക്കപ്പ് - ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസ്സി, പ്രോജക്‌ട് ഡിസെെന്‍ - അനിമാഷ്, വിജേഷ് വിശ്വം.

ഫിനാന്‍സ് കണ്‍ട്രോളര്‍ - അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, ഫോട്ടോ - സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിങ് - യെല്ലോടൂത്ത്, പിആര്‍ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

അതേസമയം 'സൂപ്പർ സിന്ദഗി' Super Zindagi ആണ് ധ്യാനിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കണ്ണൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലായായിരുന്നു 'സൂപ്പർ സിന്ദഗി'യുടെ ചിത്രീകരണം.

വിന്‍റേഷ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മുകേഷ്, സുരേഷ് കൃഷ്‌ണ, പാർവതി നായർ, ജോണി ആന്‍റണി, ഡയാന ഹമീദ്, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്‌റ്റർ മഹേന്ദ്രൻ തുടങ്ങിയവരും അണിനിരക്കും. 666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സത്താർ പടനേലകത്ത്, ഹസീബ് മേപ്പാട്ട് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

Also Read: ധ്യാൻ ശ്രീനിവാസന്‍റെ 'സൂപ്പർ സിന്ദഗി'ക്ക് പാക്കപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.